പയ്യന്നൂർ: സഹകരണ വാരാഘോഷ ഉദ്ഘാടന പരിപാടിക്കിടെ വി.കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ പ്രസംഗം തടസപ്പെടുത്തി. എംഎൽഎയുടെ കൂടെയുണ്ടായിരുന്നയാളെ കൈയേറ്റം ചെയ്തു. കണ്ടോത്ത് കൂർമ്പ ഓഡിറ്റോറിയത്തിൽ ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം.
വി.കുഞ്ഞികൃഷ്ണൻ എംഎൽഎ ഉദ്ഘാടനപ്രസംഗം നടത്തവേ സമ്മേളന പ്രതിനിധികൾ പ്രസംഗം തടസപ്പെടുത്തുവാൻ ശ്രമിക്കുകയായിരുന്നു. സ്റ്റേജിലേക്ക് കയറാൻ ശ്രമിച്ച പ്രതിനിധികളെ തടയാനായി ശ്രമിക്കുമ്പോഴാണ് എംഎൽഎയുടെ കൂടെയുണ്ടായിരുന്ന പ്രസന്നന് നേരെ കൈയേറ്റമുണ്ടായത്.
സഹകരണ വാരാഘോഷം ഉദ്ഘാടനത്തിൽ നിന്ന് വി.കുഞ്ഞികൃഷ്ണൻ എംഎൽഎയെ ഒഴിവാക്കിയാണ് പരിപാടി നടത്താൻ നേരത്തെ സംഘാടക സമിതി തീരുമാനിച്ചിരുന്നത്. സഹകരണവകുപ്പ് സ്ഥലം എംഎൽഎയെ ഉൾപ്പെടുത്തണമെന്ന് നിർദേശം നൽകിയതിനുശേഷമാണ് വി.കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കിയത്.