മാള: മീൻ പിടിക്കുന്നതിന് വൈദ്യുതി ഉപയോഗിച്ച ഇതരസംസ്ഥാന തൊഴിലാളിയെ ഷോക്കേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കൂഴൂർ എരവത്തൂരിലാണ് സംഭവം.
ഒഡീഷ രാജ ഗംഗാപൂർ സുന്ദർഗഢ് സ്വദേശി ബുധുവയുടെ മകൻ അജിത് പന്ന(35) യാണ് മരിച്ചത്. മൃതദേഹം ജില്ല മെഡിക്കൽ കോളജ് മോർച്ചറിയിൽ.