Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : InterventionAgency

സ​പ്ലൈ​കോ​യെ വി​പ​ണി ഇ​ട​പെ​ട​ല്‍ സ്ഥാ​പ​ന​മാ​ക്കി മാ​റ്റും: മു​ഖ്യ​മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ്വ​​​​യം​​​​പ​​​​ര്യാ​​​​പ്ത​​​​വും രാ​​​​ജ്യ​​​​ത്തി​​​​ന് മാ​​​​തൃ​​​​ക​​​​യു​​​​മാ​​​​യ വി​​​​പ​​​​ണി ഇ​​​​ട​​​​പെ​​​​ട​​​​ല്‍ സ്ഥാ​​​​പ​​​​ന​​​​മാ​​​​ക്കി സ​​​​പ്ലൈ​​​​കോ​​​​യെ മാ​​​​റ്റു​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി.​​​​ സ​​​​തീ​​​​ശ​​​​ൻ.

മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു വി​​​​ള​​​​വെ​​​​ടു​​​​പ്പ് കാ​​​​ല​​​​ത്ത് കു​​​​റ​​​​ഞ്ഞ വി​​​​ല​​​​യ്ക്ക് അ​​​​വ​​​​ശ്യ​​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ള്‍ വാ​​​​ങ്ങി ആ​​​​ധു​​​​നി​​​​ക ഗോ​​​​ഡൗ​​​​ണു​​​​ക​​​​ളി​​​​ല്‍ സം​​​​ഭ​​​​രി​​​​ച്ചു വി​​​​പ​​​​ണി​​​​യി​​​​ല്‍ വി​​​​ല ഉ​​​​യ​​​​രു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് കു​​​​റ​​​​ഞ്ഞ നി​​​​ര​​​​ക്കി​​​​ല്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന മാ​​​​തൃ​​​​ക സ​​​​പ്ലൈ​​​​കോ​​​​യി​​​​ലും ന​​​​ട​​​​പ്പാ​​​​ക്കാ​​​​നാ​​​​ണ് ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

73,024 പു​​​​തി​​​​യ മു​​​​ന്‍​ഗ​​​​ണ​​​​നാ റേ​​​​ഷ​​​​ന്‍ കാ​​​​ര്‍​ഡു​​​​ക​​​​ളു​​​​ടെ​​​​യും 2000 അ​​​​ന്ത്യോ​​​​ദ​​​​യ അ​​​​ന്ന​​​​യോ​​​​ജ​​​​ന (എ​​​​എ​​​​വൈ) റേ​​​​ഷ​​​​ന്‍ കാ​​​​ര്‍​ഡു​​​​ക​​​​ളു​​​​ടെ​​​​യും സം​​​​സ്ഥാ​​​​ന​​​​ത​​​​ല വി​​​​ത​​​​ര​​​​ണോ​​​​ദ്ഘാ​​​​ട​​​​നം നി​​​​ര്‍​വ​​​​ഹി​​​​ച്ചു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

പു​​​​തി​​​​യ കാ​​​​ര്‍​ഡു​​​​ട​​​​മ​​​​ക​​​​ള്‍​ക്ക് ഈ ​​​​മാ​​​​സം മു​​​​ത​​​​ല്‍ ത​​​​ന്നെ മു​​​​ന്‍​ഗ​​​​ണ​​​​നാ റേ​​​​ഷ​​​​ന്‍ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നു ച​​​​ട​​​​ങ്ങി​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച ഭ​​​​ക്ഷ്യ പൊ​​​​തു വി​​​​ത​​​​ര​​​​ണ മ​​​​ന്ത്രി അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ് പ​​​​റ​​​​ഞ്ഞു.

ഓ​​​​ണ​​​​ക്കാ​​​​ല വി​​​​പ​​​​ണി ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ള്‍​ക്കാ​​​​യി സ​​​​പ്ലൈ​​​​കോ​​​​യ്ക്ക് 253 കോ​​​​ടി രൂ​​​​പ സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​ലൂ​​​​ടെ എ​​​​ല്ലാ വി​​​​ഭാ​​​​ഗം റേ​​​​ഷ​​​​ന്‍ കാ​​​​ര്‍​ഡ് ഉ​​​​ട​​​​മ​​​​ക​​​​ള്‍​ക്കും ആ​​​​വ​​​​ശ്യ​​​​മാ​​​​യ ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യ​​​​ങ്ങ​​​​ളും സ​​​​ബ്സി​​​​ഡി സാ​​​​ധ​​​​ന​​​​ങ്ങ​​​​ളും ല​​​​ഭ്യ​​​​മാ​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.​​ മ​​​​ന്ത്രി കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ന്‍ മു​​​​ഖ്യ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി.

Latest News

Corehub Up