Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Intolerance

അസഹിഷ്ണുത മൂലമുള്ള അക്രമങ്ങളെ ക്രൈസ്തവര്‍ തിരിച്ചറിയും: കെഎല്‍സിഎ

കൊ​​ച്ചി: ക്രി​​സ്മ​​സ് കാ​​ല​​ഘ​​ട്ട​​ത്തി​​ലു​​ണ്ടാ​​കു​​ന്ന അ​​നി​​ഷ്ട​​സം​​ഭ​​വ​​ങ്ങ​​ള്‍ ക്രൈ​​സ്ത​​വ​​രി​​ല്‍ ആ​​ശ​​ങ്ക​​യു​​ള​​വാ​​ക്കു​​ന്ന​​താ​​ണെ​​ന്ന് കേ​​ര​​ള ലാ​​റ്റി​​ന്‍ കാ​​ത്ത​​ലി​​ക് അ​​സോ​​സി​​യേ​​ഷ​​ന്‍ (കെ​​എ​​ല്‍സി​​എ).

ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യി എ​​ല്ലാ വി​​ഭാ​​ഗ​​ങ്ങ​​ള്‍ക്കും സം​​ര​​ക്ഷ​​ണം ഉ​​ണ്ടാ​​യി​​ട്ടും രാ​​ജ്യ​​ത്ത് ഇ​​ത്ത​​രം അ​​തി​​ക്ര​​മ​​ങ്ങ​​ള്‍ ഉ​​ണ്ടാ​​കു​​ന്ന​​ത് ഖേ​​ദ​​ക​​ര​​മാ​​ണ്.

ഗ​​വ​​ര്‍ണ​​റു​​ടെ ഓ​​ഫീ​​സി​​ല്‍ പോ​​ലും ക്രി​​സ്മ​​സ് പ്രവൃത്തിദി​​നം ആ​​ക്കി​​യ​​ത് എ​​ന്തൊ​​ക്കെ ന്യാ​​യീ​​ക​​ര​​ണ​​ങ്ങ​​ള്‍ പ​​റ​​ഞ്ഞാ​​ലും ഉ​​ത്ക​​ണ്ഠ​​യു​​ള​​വാ​​ക്കു​​ന്ന​​താ​​ണ്. ക്രി​​സ്മ​​സ് ക​​രോ​​ള്‍ സം​​ഘ​​ത്തി​​ന് നേ​​രേ ഉ​​ണ്ടാ​​യ ആ​​ക്ര​​മ​​ണം മ​​തേ​​ത​​ര പാ​​ര​​മ്പ​​ര്യ​​ത്തി​​ന് ഏ​​റ്റ ആ​​ഘാ​​ത​​മാ​​ണ്. അ​​തി​​ന്‍റെ പേ​​രി​​ല്‍ രാ​​ഷ്്‌ട്രീയ മു​​ത​​ലെ​​ടു​​പ്പി​​ന് ശ്ര​​മി​​ക്കു​​ന്ന​​വ​​രെ​​യും തി​​രി​​ച്ച​​റി​​യാ​​നാ​​കും.

ഛത്തീ​​സ്ഗ​​ഡി​​ലെ റാ​​യ്പുരി​​ലെ മാ​​ളി​​ല്‍ സാ​​ന്താ​​ക്ലോ​​സി​​ന്‍റെ രൂ​​പം ത​​ക​​ര്‍ത്ത​​തും ജ​​ബ​​ല്‍പുരി​​ല്‍ അ​​ന്ധ​​യാ​​യ ഒ​​രു ക്രൈ​​സ്ത​​വ പെ​​ണ്‍കു​​ട്ടി​​യെ ആ​​ക്ര​​മി​​ച്ച​​തും ഉ​​ത്ത​​ര്‍പ്ര​​ദേ​​ശി​​ല്‍ പ​​ള്ളി​​യി​​ലെ പ്രാ​​ര്‍ഥ​​ന ത​​ട​​സ​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച​​തും കാ​​ല​​ങ്ങ​​ളാ​​യി ക്രൈ​​സ്ത​​വ​​ര്‍ക്കെ​​തി​​രേ ന​​ട​​ക്കു​​ന്ന ആ​​ക്ര​​മ​​ണ​​ങ്ങ​​ളു​​ടെ തു​​ട​​ര്‍ച്ച​​യാ​​ണ് എ​​ന്നു മ​​ന​​സി​​ലാ​​കും.

വെ​​റു​​പ്പി​​ന്‍റെ സം​​സ്‌​​കാ​​ര​​മ​​ല്ല, സ്‌​​നേ​​ഹ​​ത്തി​​ന്‍റെ സം​​സ്‌​​കാ​​ര​​മാ​​ണ് ക്രി​​സ്മ​​സ്. പ്ര​​കോ​​പ​​ന​​ങ്ങ​​ള്‍ ഉ​​ണ്ടാ​​യാ​​ലും സ​​ഹി​​ഷ്ണു​​ത​​യോ​​ടു​​കൂ​​ടി നി​​ല​​കൊ​​ള്ളു​​ക​​യും അ​​ത്ത​​ര​​ക്കാ​​രെ തി​​രി​​ച്ച​​റി​​യാ​​ന്‍ ക്രൈ​​സ്ത​​വ സ​​മൂ​​ഹ​​ത്തി​​ന് ക​​ഴി​​യു​​ന്നു​​വെ​​ന്നു​​ള്ള​​തും ആ​​ക്ര​​മ​​ങ്ങ​​ള്‍ക്ക് നേ​​തൃ​​ത്വം ന​​ല്‍കു​​ന്ന​​വ​​ര്‍ മ​​ന​​സി​​ലാ​​ക്ക​​ണം.

വി​​ദ്വേ​​ഷം വ​​ള​​ര്‍ത്തി ഭി​​ന്ന​​ത ഉ​​ണ്ടാ​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ ക്രൈ​​സ്ത​​വ സ​​മൂ​​ഹം തി​​രി​​ച്ച​​റി​​യു​​ന്നു​​ണ്ട്. ഭ​​യ​​പ്പെ​​ടു​​ത്തി വ​​രു​​തി​​യി​​ലാ​​ക്കാ​​ന്‍ ശ്ര​​മി​​ച്ചാ​​ല്‍ അ​​തൊ​​ന്നും ന​​ട​​പ്പി​​ലാ​​കി​​ല്ല. അ​​ക്ര​​മ​​ങ്ങ​​ള്‍ക്കെ​​തി​​രേ ക​​ര്‍ശ​​ന ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ന്‍ ഭ​​ര​​ണ​​കൂ​​ടം ത​​യാ​​റാ​​ക​​ണം.

ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള അ​​നി​​ഷ്ട സം​​ഭ​​വ​​ങ്ങ​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍, ജാ​​ഗ്ര​​ത​​യു​​ടെ​​യും ഐ​​ക്യ​​ത്തി​​ന്‍റെ​​യും സ​​ന്ദേ​​ശം പ്ര​​ച​​രി​​പ്പി​​ക്കാ​​ന്‍ ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വി​​വി​​ധ ഇ​​ട​​ങ്ങ​​ളി​​ല്‍ പ്ര​​തി​​ഷേ​​ധ പ​​രി​​പാ​​ടി​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്ന് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഷെ​​റി ജെ. ​​തോ​​മ​​സ്, ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ബി​​ജു ജോ​​സി എ​​ന്നി​​വ​​ര്‍ സം​​യു​​ക്ത പ്ര​​സ്താ​​വ​​ന​​യി​​ല്‍ പ​​റ​​ഞ്ഞു.

Latest News

Corehub Up