Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inverter

ഇന്‍വെര്‍ട്ടറിനുള്ളില്‍ ഹെറോയിന്‍ കടത്താന്‍ ശ്രമം; 40 ലക്ഷം രൂപ വില വരുന്ന ലഹരി പിടികൂടി

കൊച്ചി: ഇന്‍വെര്‍ട്ടറിനുള്ളില്‍ ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച ആസാം സ്വദേശികള്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് 204 ഗ്രാം ഹെറോയിനുമായി നസറുദീന്‍, കൗസര്‍ അഹമ്മദ് എന്നിവരെപിടികൂടിയത്.

ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്കിടെ സംശയാസ്പദമായി രണ്ടു പേരെ കാണുകയും ഇവരെ പരിശോധിക്കുകയുമായിരുന്നു. ഇന്‍വെര്‍ട്ടര്‍ അഴിച്ചു നോക്കിയപ്പോഴാണ് ലഹരി കണ്ടെത്തിയത്.

പിടികൂടിയ ലഹരിക്ക് ഏകദേശം 40 ലക്ഷത്തോളം രൂപ വില വരുമെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസിലാണ് ഇവര്‍ വന്നിറങ്ങിയത്.

Latest News

Corehub Up