Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iran-Israel Conflict

ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷം; ദു​ബാ​യി​ൽ കു​ടു​ങ്ങി അ​ജി​ത്

ഇ​റാ​ൻ- ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷം ഭീ​തി പ​ര​ത്തു​ന്ന​തി​നി​ട​യി​ൽ ദു​ബാ​യി​ൽ കു​ടു​ങ്ങി ന​ട​ൻ അ​ജി​ത് കു​മാ​ർ. യു​ദ്ധം കൊ​ടു​മ്പി​രി കൊ​ണ്ട​തോ​ടെ അ​ന്ത​രാ​ഷ്ട്ര​വി​മാ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ റ​ദ്ദാ​ക്കി​യ​ത് അ​ജി​ത്തി​ന്‍റെ യാ​ത്ര​യേ​യും ബാ​ധി​ച്ചു.

ദു​ബാ​യി​ൽ നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് ഈ ​അ​പ്ര​തീ​ക്ഷി​ത ത​ട​സം ഉ​ണ്ടാ​യ​ത്. റേ​സിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ​ക്കാ​യാ​ണ് അ​ജി​ത് ദു​ബാ​യി​ലെ​ത്തി​യ​ത്.

2025-ലെ 24H ​ദു​ബാ​യ് (24H Dubai) എ​ൻ​ഡു​റ​ൻ​സ് റേ​സി​ൽ അ​ജി​ത് പ​ങ്കെ​ടു​ത്തി​രു​ന്നു. അ​ബു​ദാ​ബി​യി​ൽ വ​രാ​നി​രി​ക്കു​ന്ന റേ​സിം​ഗ് ഇ​വ​ന്‍റു​ക​ൾ​ക്കാ​യി അ​ദ്ദേ​ഹം ക​ഠി​ന​മാ​യ പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി ഇ​ന്ത്യ​യി​ലേ​യ്ക്ക് മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വെ​ച്ച​ത്.
 
അ​ജി​ത് കു​മാ​ർ സു​ര​ക്ഷി​ത​നാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​നേ​ജ​ർ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹം പൂ​ർ​ണ​മാ​യി സു​ര​ക്ഷി​ത​നാ​ണെ​ന്നും നി​ല​വി​ൽ യാ​തൊ​രു​വി​ധ അ​പ​ക​ട​സാ​ധ്യ​ത​യും നേ​രി​ടു​ന്നി​ല്ലെ​ന്നും മാ​നേ​ജ​ർ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി​യി​രു​ന്ന അ​ദ്ദേ​ഹം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ശേ​ഷം തി​രി​കെ പോ​രു​ക​യാ​യി​രു​ന്നു.

മേ​ഖ​ല​യി​ലെ സാ​ഹ​ച​ര്യം ശാ​ന്ത​മാ​വു​ക​യും വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്താ​ലു​ട​ൻ അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്നും മാ​നേ​ജ​ർ പ​റ​യു​ന്നു.

Latest News

Corehub Up