Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IranianShip

ഇന്ത്യൻ നാവികസേനയുടെ 48 മ​ണി​ക്കൂ​ര്‍ ഓ​പ്പ​റേ​ഷ​ൻ; കടല്‍ക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാന്‍ കപ്പൽ മോചിപ്പിച്ചു

ന്യൂ​ഡ​ല്‍ഹി: സൊ​മാ​ലി​യ​ന്‍ തീ​ര​ത്ത് ക​ട​ല്‍ക്കൊ​ള്ള​ക്കാ​ര്‍ ത​ട്ടി​യെ​ടു​ത്ത ഇ​റാ​ന്‍ ക​പ്പ​ലി​നെ​യും അ​തി​ലെ 20 ജീ​വ​ന​ക്കാ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന.

മും​ബൈ​യി​ല്‍ നി​ന്ന് 3,000 കി​ലോ​മീ​റ്റ​റി​ല​ധി​കം അ​ക​ലെ അ​റ​ബി​ക്ക​ട​ലി​ൽ ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ പി​ന്തു​ണ​യോ​ടെ 48 മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ന്ന ഓ​പ്പ​റേ​ഷ​നി​ലൂ​ടെ​യാ​ണ് അ​സി​നി എ​ന്ന മ​ത്സ്യ​ബ​ന്ധ​ന ക​പ്പ​ലി​നെ​യും ക്രൂ ​അം​ഗ​ങ്ങ​ളെ​യും നാ​വി​ക സേ​ന മോ​ചി​പ്പി​ച്ച​ത്.

ഒ​ക്ടോ​ബ​ര്‍ 29-ന് ​സൊ​മാ​ലി​യ​യു​ടെ വ​ട​ക്കു​കി​ഴ​ക്ക​ന്‍ തീ​ര​ത്ത് ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ ക​ട​ല്‍ക്കൊ​ള്ള​ക്കാ​രു​ടെ സം​ഘം ക​പ്പ​ല്‍ ത​ട്ടി​യെ​ടു​ത്ത​താ​യി റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​ക​പ്പ​ലി​നെ മേ​ഖ​ല​യി​ലെ വ്യാ​പാ​ര ക​പ്പ​ലു​ക​ള്‍ കൊ​ള്ള ന​ട​ത്തു​ന്ന​തി​നാ​യി​ട്ടു​ള്ള മ​ദ​ര്‍ഷി​പ്പ് ആ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് മാ​രി​ടൈം സെ​ക്യൂ​രി​റ്റി സെ​ന്‍റ​ർ-​ഇ​ന്ത്യ​ന്‍ ഓ​ഷ്യ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി​യ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ​ന്‍ സേ​ന ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​യ​ത്.

തു​ട​ര്‍ന്ന് ക​പ്പ​ല്‍ മോ​ച​ന ദൗ​ത്യ​ത്തി​നാ​യി വ്യോ​മ​സേ​ന​യു​ടെ സ​മു​ദ്ര നി​രീ​ക്ഷ​ണ വി​മാ​നം സി-17​ന്‍റെ പി​ന്തു​ണ​യോ​ടെ മ​റൈ​ന്‍ ക​മാ​ന്‍ഡോ​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ഒ​രു യു​ദ്ധ​ക്ക​പ്പ​ലി​നെ നി​യോ​ഗി​ച്ചു. പ​ര​സ്പ​ര ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ര്‍ത്തി​ച്ച ഇ​വ​ര്‍ ക​പ്പ​ലി​ന്‍റെ സ്ഥാ​നം ക​ണ്ടെ​ത്തു​ക​യും അ​തി​ന്‍റെ സ​ഞ്ചാ​രം നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്തു. ന​വം​ബ​ര്‍ ര​ണ്ടി​ലെ ദ്രു​ത​വും ത​ന്ത്ര​പ​ര​മാ​യു​ള്ള നീ​ക്ക​ത്തി​ലൂ​ടെ സാ​യു​ധ ക​ട​ല്‍ക്കൊ​ള്ള​ക്കാ​രി​ല്‍ നി​ന്ന് ക​പ്പ​ലി​നെ​യും ജീ​വ​ന​ക്കാ​രെ​യും അ​പ​ക​ട​ങ്ങ​ള്‍ ഇ​ല്ലാ​തെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യാ​ണ് ദൗ​ത്യം പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

ന​ന്ദി​യ​റി​യി​ച്ച് ഇ​റാ​ന്‍

ഈ ​മാ​നു​ഷി​ക പ്ര​വ​ര്‍ത്ത​നം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ ഐ​ക്യ​ദാ​ര്‍ഢ്യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും തെ​ളി​വാ​ണെ​ന്നും രാ​ജ്യ​ത്തി​ന്‍റെ പേ​രി​ല്‍ ഇ​ന്ത്യ​ന്‍ സ​ര്‍ക്കാ​രി​നും സേ​ന​ക്കും ആ​ത്മാ​ര്‍ത്ഥ​മാ​യ ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്നും ഇ​ന്ത്യ​യി​ലെ ഇ​റാ​ന്‍ എം​ബ​സി പ​റ​ഞ്ഞു.

Latest News

Corehub Up