Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Irinjalakuda

Thrissur

ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി: സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു

ഇ​രി​ങ്ങാ​ല​ക്കു​ട: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ സ​ജ്ജ​മാ​ക്കി​യ പു​തി​യ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി നി​ര്‍​വ​ഹി​ച്ചു. ആ​ശു​പ​ത്രി​യി​ല്‍ 20 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച നാ​ല് നി​ല​ക​ളു​ള്ള പു​തി​യ ഒ​പി കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാം​നി​ല​യി​ലാ​ണ് പു​തി​യ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ സി​എ​സ്ആ​ര്‍ ഫ​ണ്ടി​ല്‍​നി​ന്നു 95 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ഈ ​ബ്ലോ​ക്കി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ജീ​വി​ത​ത്തി​ലെ ആ​ദ്യ​ത്തെ സി​എ​സ്ആ​ര്‍ ശ്ര​മ​മാ​ണ് പൂ​ര്‍​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും എ​ന്നാ​ല്‍ തൃ​ശൂ​രി​ല്‍ എം​പി ഫ​ണ്ടി​ല്‍​നി​ന്നു​ള്ള ആ​ദ്യ​ത്തെ പ്രൊ​പ്പോ​സ​ലാ​യ 33 ല​ക്ഷം ഇ​പ്പോ​ഴും അ​നു​മ​തി​ക​ള്‍​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ണ്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​ജി. ശി​വ​ദാ​സ്, ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ളാ​യ ടി.​വി. ശി​വ​ന്‍, ഗീ​തി​ക വ​ര്‍​മ, തൃ​ശൂ​ര്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ടി.​പി. ശ്രീ​ദേ​വി, ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ജി​ല്‍​ഷോ ജോ​ര്‍​ജ്, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ചി​ന്ത ധ​ര്‍​മ​രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.
കാ​ര്‍​ഡി​യോ​ള​ജി, ന്യൂ​റോ​ള​ജി വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യി​ട്ടാ​ണ് സൂ​പ്പ​ര്‍ സ്‌​പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്ക് നി​ര്‍​മി​ച്ച​ത്.കാ​ത്ത് ലാ​ബ്, ബ​യോ​ടെ​ക്‌​നോ​ള​ജി ലാ​ബ് എ​ന്നി​വ​യ്ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഈ ​ബ്ലോ​ക്കി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up