വാഴക്കുളം: വീട്ടിൽ വളർത്തിയിരുന്ന കുതിരയെ കയ്യാലക്കെട്ടിൽ നിന്നു വീണ് ബന്ധിച്ചിരുന്ന ഇരുമ്പു ചങ്ങല കഴുത്തിൽ കുരുങ്ങി ചത്ത നിലയിൽ കണ്ടെത്തി. വാഴക്കുളം - കല്ലൂർക്കാട് വഴിയരികിൽ തൊടുപുഴ മണക്കാട് സ്വദേശികൾ വാടകയ്ക്കെടുത്തിരുന്ന കെട്ടിടത്തിലാണ് സംഭവം. ഇന്നലെ ഉച്ചകഴിഞ്ഞാണ് കുതിര കയ്യാലക്കെട്ടിൽ തൂങ്ങിക്കിടക്കുന്നത് പ്രദേശവാസികൾ കണ്ടത്.
കല്ലൂർക്കാട് നിന്ന് അഗ്നി രക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. വീടിന്റെ മുറ്റത്തോടു ചേർന്ന ഷെഡിലാണ് രണ്ടു കുതിരകളെ ബന്ധിച്ചിരുന്നത്. അതിലൊന്നാണ് ചത്തത്.ബന്ധിച്ചിരുന്ന ഇരുമ്പു ചങ്ങല അഴഞ്ഞ് തൊട്ടു ചേർന്നുള്ള കയ്യാലക്കെട്ടിലൂടെ കുതിര പുറത്തെ താഴ്ചയുള്ള ഭാഗത്തേക്ക് ചാടിയാണ് അപകടമുണ്ടായത്.