Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iron Hearths

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്ക് ഇ​രു​മ്പ് അ​ടു​പ്പ്; ല​ക്ഷ്യം ന​ഗ​രം വൃ​ത്തി​യാ​ക്ക​ലോ പോ​ക്ക​റ്റ് നി​റ​യ്ക്ക​ലോ?

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്ക് അ​ടു​പ്പു​കൂ​ട്ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ചു​ടു​ക​ട്ട​ക​ൾ മാ​റ്റി, പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ഇ​രു​മ്പ് അ​ടു​പ്പു​ക​ൾ കൊ​ണ്ടു​വ​ര​ണ​മെ​ന്ന മേ​യ​ർ വി.​വി. രാ​ജേ​ഷി​ന്‍റെ നി​ർ​ദേ​ശം വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കും സം​ശ​യ​ങ്ങ​ൾ​ക്കും വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്. മാ​ലി​ന്യ​പ്ര​ശ്ന​വും പൊ​ടി​ശ​ല്യ​വും ഒ​ഴി​വാ​ക്കാ​നാ​ണ് നീ​ക്ക​മെ​ന്ന് കോ​ർ​പ​റേ​ഷ​ൻ വി​ശ​ദീ​ക​രി​ക്കു​മ്പോ​ഴും, ഇ​തി​ന് പി​ന്നി​ൽ അ​ഴി​മ​തി ല​ക്ഷ്യ​മി​ട്ടു​ള്ള 'ഡീ​ലു​ക​ൾ' ന​ട​ക്കു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

നി​ർ​മാ​താ​ക്ക​ളു​മാ​യി ധാ​ര​ണ​യു​റ​പ്പി​ച്ച ശേ​ഷ​മാ​ണ് മേ​യ​റു​ടെ ഏ​ക​പ​ക്ഷീ​യ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​തെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി മു​ൻ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ഇ​രു​മ്പ് അ​ടു​പ്പ് നി​ർ​മാ​താ​ക്ക​ൾ ക്ഷേ​ത്ര ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളെ സ​മീ​പി​ച്ച​തും അ​ഴി​മ​തി​യു​ടെ സൂ​ച​ന​യാ​യാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. വി​ശ്വാ​സ​സം​ര​ക്ഷ​ക​രെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ ക​മ്മീ​ഷ​ന് വേ​ണ്ടി വി​ശ്വാ​സ​ലം​ഘ​ക​രാ​യി മാ​റു​ക​യാ​ണെ​ന്നും ശി​വ​ൻ​കു​ട്ടി കു​റ്റ​പ്പെ​ടു​ത്തി. ശു​ചി​ത്വ​മി​ഷ​ൻ ഈ ​വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും, തു​രു​മ്പെ​ടു​ത്ത് പ​രി​സ്ഥി​തി​ക്ക് ആ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന അ​ടു​പ്പു​ക​ൾ ആ​വ​ശ്യ​മു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ ത​ങ്ങ​ളു​മാ​യി ന​ഗ​ര​സ​ഭ യാ​തൊ​രു ച​ർ​ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ആ​റ്റു​കാ​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര ട്ര​സ്റ്റ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ പൊ​ങ്കാ​ല​യ്ക്ക് ശേ​ഷം ചു​ടു​ക​ട്ട​ക​ൾ നീ​ക്കം ചെ​യ്യാ​ൻ മാ​ത്രം കോ​ർ​പ​റേ​ഷ​ന് 12 ല​ക്ഷം രൂ​പ ചെ​ല​വാ​യെ​ന്നും, വ​ൻ​തു​ക ശു​ചീ​ക​ര​ണ​ത്തി​നാ​യി മാ​റ്റി​വെ​ക്കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നി​ർ​ദേ​ശ​മെ​ന്നു​മാ​ണ് മേ​യ​റു​ടെ വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ൽ, ത​ല​മു​റ​ക​ളാ​യി പി​ന്തു​ട​രു​ന്ന ആ​ചാ​ര​രീ​തി​യി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​നെ ഭ​ക്ത​ർ എ​ങ്ങ​നെ സ്വീ​ക​രി​ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന് അ​ടു​പ്പു​ക​ൾ എ​ങ്ങ​നെ എ​ത്തി​ക്കും, നി​ർ​മാ​ണ​ച്ചെ​ല​വ് ആ​ര് വ​ഹി​ക്കും, ഉ​പ​യോ​ഗ​ശേ​ഷം ഇ​വ തി​രി​കെ​യെ​ടു​ത്ത് സൂ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​മെ​ന്ത്, പൊ​ള്ള​ലി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും ഇ​ത് കാ​ര​ണ​മാ​കു​മോ തു​ട​ങ്ങി​യ നി​ര​വ​ധി പ്രാ​യോ​ഗി​ക ചോ​ദ്യ​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ഭ​ക്ത​രു​ടെ​യും പി​ന്തു​ണ​യി​ല്ലാ​ത്ത ഈ ​നി​ർ​ദേ​ശം മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​ന​പ്പു​റം സാ​മ്പ​ത്തി​ക താ​ൽ​പ്പ​ര്യ​ങ്ങ​ളി​ലേ​ക്കാ​ണോ വി​ര​ൽ​ചൂ​ണ്ടു​ന്ന​തെ​ന്ന ച​ർ​ച്ച​യാ​ണ് ത​ല​സ്ഥാ​ന​ത്ത് ചൂ​ടു​പി​ടി​ക്കു​ന്ന​ത്.

Latest News

Corehub Up