Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Irulam

ഇരുളത്ത് വിസ്മയമൊരുക്കി ഇരുപത്തയ്യായിരം ചതുരശ്ര അടി മെഗാ പൂക്കളം!

വയനാട്: വിസ്മയമൊരുക്കി 25,000 ചതുരശ്ര അടി മെഗാ പൂക്കളം. ജില്ലാതല ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി വയനാട് ഇരുളം ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിലാണ് മെഗാ പൂക്കളം തീർത്തത്.

നാട്ടുകാരെല്ലാം ചേർന്ന് മൂന്ന് ദിവസത്തെ പ്രയത്നത്തിലാണ് പൂക്കളമൊരുക്കിയത്. ലയൺസ് ക്ലബിന്‍റെ ആശയമായിരുന്നു വമ്പൻ പൂക്കളം. ഇതിനൊപ്പം നാട്ടുകാർ ഒത്തുചേരുകയായിരുന്നു. മാവേലിയോടൊപ്പം നാട്ടുകാരുടെ പ്രിയങ്കരനായിരുന്ന മണിയൻ എന്ന കാട്ടാനയേയും പൂക്കളത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2019ലാണ് ഈ കാട്ടാന ചരിഞ്ഞത്.

ഈമാസം അഞ്ചു മുതലാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇരുളത്ത് ഓണാഘോഷം തുടങ്ങിയത്. അവിട്ടം വരെ നീണ്ടു നിൽക്കുന്നതാണ് ഇവിടുത്തെ ഓണാഘോഷം.

ജില്ലയുടെ ഓണാഘോഷങ്ങൾക്ക് തിളക്കം കൂട്ടുന്ന ഈ കൂറ്റൻ പൂക്കളം കാണാൻ നിരവധി ആളുകളാണ് ഇരുളം സ്കൂൾ ഗ്രൗണ്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

 

Latest News

Corehub Up