നെയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ പ്രസിഡന്റ് ഇസ്മയിൽ ഒമർ ഗുല്ലേ അധികാരം നിലനിർത്തി.
തെരഞ്ഞെടുപ്പിൽ 97.8 ശതമാനം വോട്ടോടെ അദ്ദേഹം ജയിച്ചുവെന്നാണ് അറിയിപ്പ്. 78 വയസുള്ള ഗുല്ലേ 27 വർഷമായി ജിബൂട്ടി ഭരിക്കുന്നു. അടുത്തത് ആറാമൂഴമാണ്.
മുഖ്യ പ്രതിപക്ഷ പാർട്ടികൾ 2015 മുതൽ രാജ്യത്ത് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരിക്കുകയാണ്.