Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Israeli Parliament

ഇസ്രയേൽ പാർലമെന്‍റിൽ മോദി

ടെ​​ൽ​​അ​​വീ​​വ്: ഭീ​​ക​​ര​​ത​​യെ ചെ​​റു​​ക്കാ​​ൻ ഒ​​പ്പ​​മു​​ണ്ടെ​​ന്നു ഇ​​സ്ര​​യേ​​ലി​​ന് ഉ​​റ​​പ്പു​​ന​​ൽ​​കി പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​മോ​​ദി. ദ്വി​​ദി​​ന സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന്‍റെ ആ​​ദ്യ​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ഇ​​സ്ര​​യേ​​ൽ പാ​​ർ​​ല​​മെ​​ന്‍റി​​നെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്താ​​ണ് മോ​​ദി​​യു​​ടെ ഐ​​ക്യ​​ദാ​​ർ​​ഢ്യ​​പ്ര​​ഖ്യാ​​പ​​നം. ഇ​​സ്രാ​​യേ​​ലി​​ൽ ക​​ഴി​​ഞ്ഞ ഒ​​ക്ടോ​​ബ​​ർ ഏ​​ഴി​​ന് ഹ​​മാ​​സ് ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​വും മും​​ബൈ ഭീ​​ക​​രാ​​ക്ര​​മ​​ണ​​വും ത​​മ്മി​​ലു​​ള്ള സ​​മാ​​ന​​ത​​ക​​ൾ പ്ര​​സം​​ഗ​​ത്തി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി എ​​ടു​​ത്തു​​പ​​റ​​ഞ്ഞു.

“നി​​ങ്ങ​​ളു​​ടെ വേ​​ദ​​ന ഞ​​ങ്ങ​​ൾ മ​​ന​​സി​​ലാ​​ക്കു​​ന്നു. ദുഃ​​ഖം ഞ​​ങ്ങ​​ൾ പ​​ങ്കി​​ടു​​ന്നു. ഭീ​​ക​​ര​​ത​​യ്ക്കെ​​തി​​രേ​​യു​​ള്ള പോ​​രാ​​ട്ട​​ത്തി​​ൽ എ​​ല്ലാ​​യ്പ്പോ​​ഴും ഒ​​ന്നി​​ച്ചു​​നി​​ൽ​​ക്കു​​മെ​​ന്നും” മോ​​ദി പ്ര​​ഖ്യാ​​പി​​ച്ചു.

മോ​​ദി, മോ​​ദി എ​​ന്ന് ആ​​ർ​​ത്തു​​വി​​ളി​​ച്ചാ​​ണ് ഇ​​സ്ര​​യേ​​ൽ എം​​പി​​മാ​​ർ ഇ​​ന്ത്യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ സ്വീ​​ക​​രി​​ച്ച​​ത്. പ്ര​​തി​​പ​​ക്ഷ​​നി​​ര​​യും സ​​ഭ​​യി​​ൽ എ​​ത്തി​​യി​​രു​​ന്നു. മോ​​ദി​​യെ സ​​ഹോ​​ദ​​ര​​നാ​​യാ​​ണു കാ​​ണു​​ന്ന​​തെ​​ന്ന് ഇ​​സ്ര​​യേ​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ബെ​​ഞ്ച​​മി​​ൻ നെ​​ത​​ന്യാ​​ഹു സ​​ഭ​​യി​​ൽ പ​​റ​​ഞ്ഞു. ജൂ​​ത​​ര്‍ക്ക് അ​​ഭ​​യം ന​​ല്‍കി​​യ രാ​​ജ്യ​​മാ​​ണ് ഇ​​ന്ത്യ​​യെ​​ന്ന് അ​​ദ്ദേ​​ഹം അം​​ഗ​​ങ്ങ​​ളെ ഓ​​ർ​​മി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു.

നേ​​​ര​​​ത്തെ ഉ​​​ഭ​​​യ​​​ക​​​ക്ഷി​​​ബ​​​ന്ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, കൃ​​​ഷി ഉ​​​ൾ​​​പ്പെ​​​ടെ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഊ​​​ന്നി​​​യാ​​​യി​​​രു​​​ന്നു സം​​ഭാ​​ഷ​​ണം. ടെ​​​​ൽ അ​​​​വീ​​​​വി​​​​ലെ ബെ​​​​ൻ​​​​ഗു​​​​റി​​​​യോ​​​​ൺ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​യ മോ​​​​ദി​​​​യെ ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​വും ഭാ​​​​ര്യ സാ​​​​റ​​​​യും ചേ​​​​ർ​​​​ന്ന് ചു​​​വ​​​പ്പു​​​പ​​​ര​​​വ​​​താ​​​നി വി​​​രി​​ച്ചാ​​ണ് സ്വീ​​ക​​രി​​ച്ച​​ത്.

ഒ​​​​ന്പ​​​​തു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ര​​​​ണ്ടാം​​​​ത​​​​വ​​​​ണ​​​​യാ​​​​ണു മോ​​​​ദി ഇ​​​​സ്ര​​​​യേ​​​​ലി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്. 2017 ലെ ​​​​മോ​​​​ദി​​​​യു​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഇ​​​​ന്ത്യാ-​​​​ഇ​​​​സ്ര​​​​യേ​​​​ൽ ബ​​​​ന്ധം ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലേ​​​​ക്കു പു​​​​രോ​​​​ഗ​​​​മി​​​​ച്ച​​​​ത്.

Latest News

Corehub Up