Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Issuance Of PSP

Palakkad

പി​എ​സ്എ​സ്പി തൊ​ഴി​ല്‍​പ​രി​ശീ​ല​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണം

കൊ​ടു​വാ​യൂ​ർ: സൗ​ജ​ന്യ വ്യ​വ​സാ​യ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന​വും ജൂ​ട്ട് ലാ​പ്‌​ടോ​പ് ബാ​ഗ് നി​ര്‍​മാ​ണ പ​രി​ശീ​ല​ന​വും പൂ​ര്‍​ത്തി​യാ​ക്കി​യ 57 വ​നി​താ സം​രം​ഭ​ക​ര്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി.

പീ​പ്പി​ള്‍​സ് സ​ര്‍​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ട്, എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് ഡ​വ​ല​പ്‌​മെ​ന്‍റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ (ഇ​ഡി​ഐ​ഐ), അ​ക്‌​സ​ഞ്ച​ര്‍ കൊ​ടു​വാ​യൂ​ര്‍, കു​ടും​ബ​ശ്രീ എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് 30 ദി​വ​സം നീ​ണ്ടു​നി​ന്ന പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്.

കൊ​ടു​വാ​യൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി പീ​പ്പി​ള്‍​സ് സ​ര്‍​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ട് എ​ക്‌​സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ. ​സീ​ജോ കാ​രി​ക്കാ​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ടു​വാ​യൂ​ര്‍ സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മ​ഞ്ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ല്‍ ഇ​ഡി​ഐ​ഐ കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റി​ന്‍​ഷാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ടും​ബ​ശ്രീ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശാ​ന്ത പ്ര​സം​ഗി​ച്ചു.

പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​യ് ജോ​സ​ഫ് സ്വാ​ഗ​ത​വും, കു​ടും​ബ​ശ്രീ അ​ക്കൗ​ണ്ട​ന്‍റ് പ്ര​വി​ത ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up