Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Izz Al-Din Al-Haddad

മ​നു​ഷ്യ ക​വ​ച​വും തു​ണ​ച്ചി​ല്ല; ഹ​മാ​സ് സൈ​നി​ക മേ​ധാ​വി ഹ​ദ്ദാ​ദി​നെ വ​ധി​ച്ച് ഇ​സ്രാ​യേ​ൽ

ടെ​ൽ അ​വീ​വ്: ഹ​മാ​സി​ന്‍റെ സൈ​നി​ക മേ​ധാ​വി ഇ​സ അ​ൽ ദി​ൻ അ​ൽ ഹ​ദ്ദാ​ദ് ഉ​ൾ​പ്പെ​ടെ മൂ​ന്ന് ഹ​മാ​സ് നേ​താ​ക്ക​ളെ വ​ധി​ച്ച​താ​യി ഇ​സ്രാ​യേ​ൽ. വെ​ള്ളി​യാ​ഴ്‌​ച ഗാ​സ സി​റ്റി​യി​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് ദി​ൻ അ​ൽ ഹ​ദ്ദാ​ദ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ സേ​ന​യു​ടെ അ​വ​കാ​ശ​വാ​ദം.

ഐ​ഡി​എ​ഫ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 2023 ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഇ​സ്രാ​യേ​ലി​ൽ ഹ​മാ​സ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്മാ​രി​ൽ ഒ​രാ​ൾ കൂ​ടി​യാ​ണ് കൊ​ല്ല​പ്പെ​ട്ട ഹ​ദ്ദാ​ദ് എ​ന്ന് ഐ​ഡി​എ​ഫ് പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

ഹ​മാ​സ് സൈ​നി​ക മേ​ധാ​വി ആ​യി​രു​ന്ന മു​ഹ​മ്മ​ദ് സി​ൻ​വാ​ർ കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​സ അ​ൽ ദി​ൻ അ​ൽ ഹ​ദ്ദാ​ദ് ഹ​മാ​സി​ന്‍റെ ത​ല​പ്പ​ത്തെ​ത്തു​ന്ന​ത്. ഇ​സ്രാ​യേ​ലി ബ​ന്ദി​ക​ളെ പാ​ർ​പ്പി​ച്ചി​രു​ന്ന ഇ​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​യ​ന്ത്രി​ച്ചി​രു​ന്ന​ത് ഹ​ദ്ദാ​ദ് ആ​യി​രു​ന്ന​താ​യും ഐ​ഡി​എ​ഫ് അ​റി​യി​ച്ചു.

ബ​ന്ദി​ക​ളെ ഉ​പ​യോ​ഗി​ച്ച് മ​നു​ഷ്യ​ക​വ​ചം തീ​ർ​ത്താ​ണ് ഹ​ദ്ദാ​ദ് ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ച്ചി​രു​ന്ന​തെ​ന്നും ഐ​ഡി​എ​ഫ് പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ക്കു​ന്നു. 1980ക​ളി​ൽ ആ​ണ് ഇ​സ അ​ൽ ദി​ൻ അ​ൽ ഹ​ദ്ദാ​ദ് ഹ​മാ​സി​ലെ​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Latest News

Corehub Up