Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JDPayne

'ദി ​റിം​ഗ്സ് ഓ​ഫ് പ​വ​ർ' നാ​ലാം സീ​സ​ണി​ലേ​ക്ക്

പ്ര​ശ​സ്ത ഫാ​ന്‍റ​സി വെ​ബ് സീ​രീ​സാ​യ 'ദി ​ലോ​ർ​ഡ് ഓ​ഫ് ദി ​റിം​ഗ്സ്: ദി ​റിം​ഗ്സ് ഓ​ഫ് പ​വ​ർ' നാ​ലാം സീ​സ​ണി​ലേ​ക്കു നീ​ട്ടു​മെ​ന്ന് ആ​മ​സോ​ൺ പ്രൈം ​വീ​ഡി​യോ. മൂ​ന്നാം സീ​സ​ണി​ന്‍റെ ഫൈ​ന​ൽ എ​പ്പി​സോ​ഡു​ക​ൾ പു​റ​ത്തു​വ​രു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് സീ​രീ​സിന്‍റെ തു​ട​ർ​ച്ച സം​ബ​ന്ധി​ച്ച സ്ഥി​രീ​ക​ര​ണം പുറത്തുവന്നത്.

നാ​ലാം സീ​സ​ണി​ന്‍റെ പ്രീ-​പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ നി​ല​വി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. യു​കെ​യി​ലെ ഷെ​പ്പ​ർ​ട്ട​ൺ സ്റ്റു​ഡി​യോ​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഷോ​ റ​ണ്ണ​ർ​മാ​രാ​യ ജെ.​ഡി. പെ​യ്നും പാ​ട്രി​ക് മ​ക്കേ​യും നി​ല​വി​ലു​ള്ള ക്രി​യേ​റ്റീ​വ് ടീ​മി​നൊ​പ്പം നാ​ലാം സീ​സ​ണി​ലും തു​ട​രും.
പ്രൈം ​വീ​ഡി​യോ​യെ നി​ർ​വ​ചി​ക്കു​ന്ന പ്ര​ധാ​ന സീ​രീ​സു​ക​ളി​ലൊ​ന്നാ​യി 'ദി ​റിം​ഗ്സ് ഓ​ഫ് പ​വ​ർ' മാ​റി​ക്ക​ഴി​ഞ്ഞു​വെ​ന്ന് ആ​മ​സോ​ൺ എം​ജി​എം സ്റ്റു​ഡി​യോ​സി​ന്‍റെ ഗ്ലോ​ബ​ൽ ടെ​ലി​വി​ഷ​ൻ വി​ഭാ​ഗം ത​ല​വ​ൻ പീ​റ്റ​ർ ഫ്രീ​ഡ്‌​ലാ​ൻ​ഡ​ർ വ്യ​ക്ത​മാ​ക്കി.

ന​വം​ബ​ർ 11-ന് ​സ്ട്രീ​മിം​ഗ് ആ​രം​ഭി​ച്ച മൂ​ന്നാം സീ​സ​ണി​ന് മി​ക​ച്ച പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ആ​ദ്യ 12 ദി​വ​സ​ത്തി​നു​ള്ളി​ൽ ലോ​ക​മെ​മ്പാ​ടു​മാ​യി 33 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം കാ​ഴ്ച​ക്കാ​രെ സീ​സ​ൺ 3 നേ​ടി. ജെ.​ആ​ർ.​ആ​ർ. ടോ​ൾ​കീന്‍റെ കൃ​തി​ക​ളെ ആ​സ്പ​ദ​മാ​ക്കിയാണ് സീരീസ് ഒ​രു​ക്കു​ന്നത്. മോ​ർ​ഫി​ഡ് ക്ലാ​ർ​ക്ക്, ചാ​ർ​ളി വി​ക്കേ​ഴ്സ്, റോ​ബ​ർ​ട്ട് അ​ര​മാ​യോ, മാ​ർ​ക്ക​ല്ല കാ​വ​നാ​ഗ് എ​ന്നി​വ​ര​ട​ങ്ങു​ന്ന വ​ലി​യ താ​ര​നി​ര​യാ​ണ് സീ​രീ​സി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

Latest News

Corehub Up