നളന്ദ: ബംഗാളിലെ മൂർഷിദാബാദിൽ ബാബറി മസ്ജിദ് മാതൃകയിൽ മോസ്ക് നിർമാണത്തിനു തറക്കല്ലിട്ട ഹുമയൂൺ കബീറിന്റെ നടപടിയെ പിന്തുണച്ച് ബിഹാറിലെ ജെഡി-യു എംപി കൗശലേന്ദ്ര കുമാർ.
സ്വന്തം മണ്ഡലമായ നളന്ദയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു മതത്തിൽ വിശ്വാസിക്കാനും മതപ്രചാരണത്തിനും പൗരന്മാർക്ക് ഭരണഘടന അനുമതി നല്‍കുന്നുണ്ടെന്ന് കൗശലേന്ദ്രകുമാർ ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിലും ബിഹാറിലും ബിജെപിയുടെ സഖ്യകക്ഷിയാണ് ജെഡി-യു.