Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JEE Main

ജെഇഇ മെയിൻ: റാങ്ക് തിളക്കത്തിൽ പാ​ലാ ബ്രി​ല്ല്യ​ന്‍റ്

പാ​ലാ: ജെ​ഇ​ഇ മെ​യി​ൻ ബി ​ആ​ർ​ക്ക്, ബി ​പ്ലാ​നിം​ഗ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മി​ക​ച്ച വി​ജ​യം നേ​ടി പാ​ലാ ബ്രി​ല്ല്യ​ന്‍റ് സ്റ്റ​ഡി​സെ​ന്‍റ​ർ. ബി ​പ്ലാ​നിം​ഗ് വി​ഭാ​ഗ​ത്തി​ൽ വി. ​ഗൗ​രി​ശ​ങ്ക​ർ 100 പെർ​സ​ന്‍റൈ​ൽ സ്കോ​ർ നേ​ടി അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി. ബി ​ആ​ർ​ക്ക്-​ബി പ്ലാ​നിം​ഗ് വി​ഭാ​ഗ​ത്തി​ൽ മീ​ര കൃ​ഷ്ണ 100 പെ​ർ​സെ​ന്‍റൈ​ൽ സ്കോ​റോ​ടെ പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യി​ൽ ഒ​ന്നാ​മ​തെ​ത്തി.

ബി ​ആ​ർ​ക്ക് വി​ഭാ​ഗ​ത്തി​ൽ സി.​എ​ൻ. ആ​ദി​ല അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി. ബി ​ആ​ർ​ക്ക്, ബി ​പ്ലാ​നിം​ഗ് വി​ഭാ​ഗ​ത്തി​ൽ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ ആ​ദ്യ 10 റാ​ങ്കി​നു​ള്ളി​ൽ അ​ഞ്ചു പേ​രും ആ​ദ്യ 100 റാ​ങ്കി​നു​ള്ളി​ൽ 27 പേ​രും ബ്രി​ല്ല്യ​ന്‍റി​ൽ പ​രി​ശീ​ല​നം നേ​ടി​യ​വ​രാ​ണ്.

ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് സ്വ​ദേ​ശി എ​ൻ​ജി​നി​യ​റാ​യ ജി. ​വി​നോ​ദ് കു​മാ​റി​ന്‍റെ​യും അ​ധ്യാ​പി​ക​യാ​യ ര​ശ്മി ര​വീ​ന്ദ്ര​ന്‍റെ​യും മ​ക​നാ​ണ് വി. ​ഗൗ​രി​ശ​ങ്ക​ർ. മാ​ന്നാ​നം കെ​ഇ സ്കൂ​ളി​ലെ പ്ല​സ് ടു ​പ​ഠ​ന​ത്തോ​ടൊ​പ്പം പാ​ലാ ബ്രി​ല്ല്യ​ന്‍റി​ന്‍റെ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം നേ​ടി​വ​രി​ക​യാ​യി​രു​ന്നു. ജെ​ഇ​ഇ മെ​യി​ൻ പേ​പ്പ​ർ 1 പ​രീ​ക്ഷയി ൽ 99.8760725 പെ​ർ​സെ​ന്‍റൈ​ൽ സ്കോ​ർ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര വ​ട​കോ​ട് സ്വ​ദേ​ശി പ​മ്മം​ത​ല വീ​ട്ടി​ൽ അ​ഭി​ഭാ​ഷ​ക ദ​ന്പ​തി​ക​ളാ​യ ജി.​ആ​ർ. രാ​ജ​ഗോ​പാ​ലി​ന്‍റെ​യും സൗ​മ്യ​യു​ടെ​യും മ​ക​ളാ​ണ് മീ​ര കൃ​ഷ്ണ. പ്ല​സ് ടു ​പ​ഠ​ന​ത്തി​നു​ശേ​ഷം ബ്രി​ല്ല്യ​ന്‍റി​ൽ ബി ​ആ​ർ​ക്ക്-​ബ പ്ലാ​നിം​ഗ് സ്പെ​ഷൽ റി​പ്പീ​റ്റ​ർ ബാ​ച്ചി​ൽ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം നേ​ടി​വ​രി​ക​യാ​ണ്.

സി.​എ​ൻ. ആ​ദി​ല ല​ക്ഷ​ദ്വീ​പ് ആ​മി​നി ഐ​ല​ന്‍റ് സ്വ​ദേ​ശി അ​ഹ​മ്മ​ദ് കോ​യ​യു​ടെ​യും റ​ഹ​ത്തൂ​ളി​ന്‍റെ​യും മ​ക​ളാ​ണ്. പ്ല​സ് ടു ​പ​ഠ​ന​ത്തോ​ടൊ​പ്പം ബ്രി​ല്ല്യ​ന്‍റി​ൽ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം നേ​ടി​വ​രി​ക​യാ​ണ്.

ആ​ർ​ക്കി​ടെ​ക്ച​റി​ലും പ്ലാ​നിം​ഗി​ലും അ​ഭി​രു​ചി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ സ്വ​പ്നം കാ​ണു​ന്ന ദേ​ശീ​യ സ്ഥാ​പ​ന​ങ്ങ​ളാ​യ എ​ൻ​ഐ​ടി​ക​ളി​ലും സ്കൂ​ൾ ഓ​ഫ് പ്ലാ​നിം​ഗ് ആ​ൻ​ഡ് ആ​ർ​ക്കി​ടെ​ക്ച്ച​റു​ക​ളി​ലും അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ​യാ​ണി​ത്.

ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​രെ ബ്രി​ല്ല്യ​ന്‍റി​ലെ ഡ​യ​റ​ക്ട​ർ​മാ​രും അ​ധ്യാ​പ​ക​രും സ്റ്റാ​ഫം​ഗ​ങ്ങ​ളും ചേ​ർ​ന്ന് അ​നു​മോ​ദി​ച്ചു.

Latest News

Corehub Up