Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jaahnavi Kandula

America

പോ​ലീ​സ് വാ​ഹ​ന​മി​ടി​ച്ച് ഇ​ന്ത്യ​ൻ യു​വ​തി മ​രി​ച്ച സം​ഭ​വം; കു​ടും​ബ​ത്തി​ന് 262 കോ​ടി രൂ​പ ന​ഷ്‌‌​ട​പ​രി​ഹാ​രം

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലെ സി​യാ​റ്റി​ലി​ൽ പോ​ലീ​സ് പ​ട്രോ​ൾ വാ​ഹ​ന​മി​ടി​ച്ച് ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ 23 വ​യ​സു​കാ​രി ജാ​ഹ്ന​വി കു​ണ്ഡ​ല മ​രി​ച്ച സം​ഭ​വ​ത്തി​ൽ 29 ദ​ശ​ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 262 കോ​ടി രൂ​പ) ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ തീ​രു​മാ​നം.

നോ​ർ​ത്ത് ഈ​സ്റ്റേ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന യു​വ​തി 2023ൽ ​റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​പ്പെ​ട്ട് മ​രി​ച്ച​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ കെ​വി​ൻ ഡേ​വ് ഓ​ടി​ച്ച വാ​ഹ​ന​മി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​നം ഓ​ടി​ച്ചു പോ​വു​ക​യാ​യി​രു​ന്നു ഡേ​വ്. സൈ​റ​ണും എ​മ​ർ​ജ​ൻ​സി ലൈ​റ്റു​മ​ട​ക്കം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ യാ​ത്ര. മ​ണി​ക്കൂ​റി​ൽ 25 മൈ​ൽ വേ​ഗം നി​ശ്ച​യി​ച്ചി​ട്ടു​ള്ള മേ​ഖ​ല​യി​ൽ 74 മൈ​ൽ വേ​ഗ​ത്തി​ലാ​യി​രു​ന്നു ഡേ​വ് വാ​ഹ​ന​മോ​ടി​ച്ച​ത്.

ജാ​ഹ്ന​വി​യു​ടെ മ​ര​ണം അ​ങ്ങേ​യ​റ്റം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ഈ ​ന​ഷ്ട​പ​രി​ഹാ​രം കു​ടും​ബ​ത്തി​ന് ആ​ശ്വാ​സ​മാ​കു​മെ​ന്ന് ക​രു​തു​ന്നു​വെ​ന്നും സി​റ്റി അ​റ്റോ​ർ​ണി എ​റി​ക്ക ഇ​വാ​ൻ​സ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഡേ​വ് മ​ന​പൂ​ർ​വം സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച​താ​യി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ച​തി​ന് ഡ്രൈ​വിം​ഗ് ഓ​ഫീ​സ​റെ പോ​ലീ​സ് വ​കു​പ്പി​ൽ നി​ന്ന് പു​റ​ത്താ​ക്കും.

കൂ​ടാ​തെ 5000 ഡോ​ള​ർ പി​ഴ അ​ട​യ്ക്കാ​ൻ കിം​ഗ് കൌ​ണ്ടി പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു. ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​യ 29 ദ​ശ​ല​ക്ഷം ഡോ​ള​റി​ൽ 20 ദ​ശ​ല​ക്ഷം ഡോ​ള​ർ ഇ​ൻ​ഷു​റ​ൻ​സി​ലൂ​ടെ​യാ​വും ക​ണ്ടെ​ത്തു​ക.

Latest News

Corehub Up