Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jackfruit

എറണാകുളം തൂക്കി; വി.ഡിയുടെ പ്രവചനം ഫലിച്ചു, കനലും ചക്കയും ഒരു തരിയില്ല

കൊച്ചി: എറണാകുളം ജില്ലയില്‍ 14 മണ്ഡലങ്ങളിലും വിജയം കൊയ്ത് യുഡിഎഫ്. ഇതാദ്യമായാണ് എറണാകുളത്ത് മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുന്നത്. എറണാകുളം ജില്ലയില്‍ കംപ്ലീറ്റ് സ്വീപ് ആകുമെന്ന് വി.ഡി. സതീശന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. വലിയ ഭൂരിപക്ഷത്തോടെയാണ് ജില്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെല്ലാം വിജയിച്ചത്.

പറവൂരില്‍ 20545 വോട്ടിനാണ് വി.ഡി. സതീശന്‍ വിജയിച്ചത്. യുഡിഎഫ് അധികാരത്തില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള നേതാവാണ് വി.ഡി. സതീശന്‍. 2021ലെ തെരഞ്ഞെടുപ്പില്‍ 22000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു വി.ഡി. സതീശന്‍ ജയിച്ചത്.

വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ എല്‍ഡിഎഫിന്‍റെ ടൈസണ്‍ മാസ്റ്റര്‍ ലീഡ് ഉയര്‍ത്തിയെങ്കിലും വി.ഡി. സതീശന്‍ ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥി വത്സല പ്രസന്നകുമാര്‍ ആണ് മൂന്നാം സ്ഥാനത്ത്.

മൂവാറ്റുപുഴയില്‍ 42829 വോട്ടുകള്‍ക്കാണ് മാത്യു കുഴല്‍നാടന്‍ വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍. അരുണ്‍ രണ്ടാം സ്ഥാനത്തും എന്‍ഡിഎയുടെ സണ്ണി കടുത്താഴെ മൂന്നാം സ്ഥാനത്തേക്കുമെത്തി.

വൈപ്പിന്‍ മണ്ഡലത്തില്‍ 15648 വോട്ടിന് ടോണി ചമ്മിണി വിജയിച്ചു. അഡ്വ. എം.ബി. ഷൈനി ആദ്യം മുതല്‍ ലീഡ് ഉയര്‍ത്തി മുന്നില്‍ എത്തിയിരുന്നെങ്കിലും പിന്നീട് പിന്നോട്ടു പോവുകയായിരുന്നു. ട്വന്റി 20യുടെ അനിത തോമസ് ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.

കളമശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി.ഇ. അബ്ദുൾ ഗഫൂര്‍ വിജയിച്ചു. സിറ്റിംഗ് മന്ത്രിയായിരുന്ന പി. രാജീവ് ആദ്യം ലീഡ് ഉയര്‍ത്തിയെങ്കിലും പിന്നീട് ലീഡ് നില കുറയുകയായിരുന്നു. 16312 വോട്ടുകള്‍ക്കാണ് അബ്ദുല്‍ ഗഫൂര്‍ രാജീവിനെ മലര്‍ത്തിയടിച്ചത്. എം.പി. ബിനു ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.

പെരുമ്പാവൂരില്‍ മനോജ് മൂത്തേടന്‍ 28432 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളിയുടെ പരിഭവം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായില്ല എന്ന് വ്യക്തമാക്കിയാണ് മനോജിന്റെ ഉജ്ജ്വല വിജയം. ബേസില്‍ പോള്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജിബി പാത്തിക്കല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

അങ്കമാലിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റോജി എം ജോണ്‍ 35347 വോട്ടുകള്‍ക്ക് വിജയിച്ചു. എല്‍ഡിഎഫിന്റെ സാജു പോളിനെയും എന്‍ഡിയുടെ പ്രോമി കുര്യാക്കോസിനെയും പിന്നിലാക്കിയാണ് റോജി എം ജോണിന്‍റെ മികച്ച വിജയം.

കൊച്ചിയില്‍ മുഹമ്മദ് ഷിയാസ് 8188 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സിറ്റിംഗ് എംഎല്‍എയായിരുന്ന കെ.ജെ. മാക്‌സി പിന്നിലാക്കിയാണ് ഷിയാസിന്‍റെ വിജയം. സേവ്യര്‍ ജൂലപ്പന്‍ ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയങ്ങളോ ദീപ്തി മേരി വര്‍ഗീസിന്‍റെ അതൃപ്തിയോ തെരഞ്ഞെടുപ്പില്‍ വിലപ്പോയില്ല എന്നാണ് ഷിയാസിന്‍റെ വിജയത്തിന് ആധാരം.

കുന്നത്തുനാട്ടില്‍ വി.പി. സജീന്ദ്രന്‍ 21233 വോട്ടിനാണ് വിജയിച്ചത്. സിറ്റിംഗ് എംഎല്‍എയായ എല്‍ഡിഎഫിന്റെ പി.വി. സജീന്ദ്രനെയും കോണ്‍ഗ്രസ് വിട്ടെത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരനെയും പിന്നിലാക്കിയാണ് സജീന്ദ്രന്‍റെ വലിയ വിജയം. ട്വന്‍റി 20യുടെ ചെയര്‍മാന്‍ സാബു എം ജേക്കബ് വി.പി. സജീന്ദ്രനെതിരെ ഉയര്‍ത്തിയ ഡീല്‍ ആരോപണം തെരഞ്ഞൈടുപ്പില്‍ തിരിച്ചടിയായില്ല.

കോതമംഗലത്ത് ഷിബു തെക്കുംപുറം 16859 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഷിബുവിന്റെ അതേ പേരില്‍ രണ്ടു വിതമ സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നെങ്കിലും ഷിബു തെക്കുംപുറം ലീഡ് ഉയര്‍ത്തുകയായിരുന്നു. ആന്‍റണി ജോണ്‍ ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അജി നാരായണ്‍ ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.

ആലുവയില്‍ എ.എം. ആരിഫിനെ കടത്തി വെട്ടി അന്‍വര്‍ സാദത്ത്24193 വോട്ടുകള്‍ക്ക് വിജയിച്ചു. 2011 മുതല്‍ അന്‍വര്‍ സാദത്ത് വിജയിക്കുന്ന മണ്ഡലമാണ് ആലുവ. ആലുവ തിരിച്ചു പിടിക്കാനായാണ് എല്‍ഡിഎഫ് അരൂരില്‍ നിന്നും ആരിഫിനെ ആലുവയില്‍ എത്തിച്ചത്. എന്നാല്‍ ആരിഫിനെ അന്‍വര്‍ സാദത്ത് മലര്‍ത്തിയടിക്കുകയായിരുന്നു. എം. ബ്രഹ്മരാജ് ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.

തൃപ്പൂണിത്തുറയില്‍ ദീപക് ജോയ് 18456 വോട്ടുകള്‍ക്ക് വിജയിച്ചു. എല്‍ഡിഎഫിന്റെ കെ.എന്‍. ഉണ്ണികൃഷ്ണനെ കടത്തിവെട്ടിയാണ് ദീപക് ജോയ് മുന്നില്‍ എത്തിയിരിക്കുന്നത്. 2021ലെ തെരഞ്ഞെടുപ്പില്‍ വൈപ്പിനില്‍ ആയിരുന്നു ദീപക് ജോയിയും ഉണ്ണികൃഷ്ണനും മത്സരിച്ചത്. അന്ന് ഉണ്ണികൃഷ്ണന് ആയിരുന്നു വിജയം. എന്നാല്‍ ഇത്തവണ ദീപക് ജോയ് ഗംഭീര വിജയം നേടുകയായിരുന്നു. ട്വന്റി 20യുടെ അഞ്ജലി നായര്‍ ആയിരുന്നു തൃപ്പൂണിത്തുറയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി.

തൃക്കാക്കരയില്‍ 50211 വോട്ടുകള്‍ക്ക് ഉമ തോമസ് വിജയിച്ചു. എല്‍ഡിഎഫിന്‍റെ അഡ്വ. പുഷ്പ ദാസിനെ മലര്‍ത്തിടിച്ചാണ് വന്‍ ഭൂരിപക്ഷത്തില്‍ ഉമയുടെ വിജയം. ട്വന്‍റി 20യുടെ അഖില്‍ മാരാര്‍ ആയിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥി.

പിറവത്ത് അനൂപ് ജേക്കബ് വിജയിച്ചു. 44681 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അനൂപ് ജേക്കബ് ണ്ഡലം നിലനിര്‍ത്തിയത്. കേരള കോണ്‍ഗ്രസ് എം നേതാവ് സാബു കെ. ജേക്കബ് ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജിബി എബ്രഹാം ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.

എറണാകുളത്ത് ടി.ജെ. വിനോദ് 36163 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 2021ലെ വിജയം ആവര്‍ത്തിച്ചിരിക്കുകയാണ് ടി.ജെ. വിനോദ്. 10970 ആയിരുന്നു അന്നത്തെ ഭൂരിപക്ഷം. സാബു ജോര്‍ജ് ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പി.ആര്‍. ശിവശങ്കര്‍ ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.

Kerala

ച​ക്ക പ​റി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു

ക​ണ്ണൂ​ര്‍: ച​ക്ക പ​റി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ത​ല​ശs​രി വാ​ടി​യി​ല്‍ പീ​ടി​ക പു​റേ​രി​യി​ലെ അ​മ​ല്‍ പ്ര​മോ​ദ്(27) ആ​ണ് മ​രി​ച്ച​ത്.

കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത് നീ​ര്‍​വേ​ലി എ​ല്‍​പി സ്‌​കൂ​ളി​ന് സ​മീ​പ​മാ​ണ് ദാ​രു​ണ സം​ഭ​വം ഉ​ണ്ടാ​യ​ത്. ഇ​രു​മ്പ് തോ​ട്ടി കൊ​ണ്ട് ച​ക്ക പ​റി​ക്കു​ന്ന​തി​നി​ടെ തോ​ട്ടി തെ​ന്നി വൈ​ദ്യു​ത ലൈ​നി​ല്‍ ത​ട്ടി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ബം​ഗ​ളൂ​രു​വി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​മ​ല്‍ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​ന് അ​ച്ഛ​ന്‍റെ സ​ഹോ​ദ​രി​യു​ടെ നീ​ര്‍​വേ​ലി​യി​ലെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു.

Agriculture

പ്ലാ​വും ച​ക്ക​യും നാ​ടി​ന് ക​രു​ത്തും ക​രു​ത​ലു​മാ​ണ്

ആ​റാ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പു​ത​ന്നെ ഇ​ന്ത്യ​യി​ൽ പ്ലാ​വു ന​ട്ടു പ​രി​പാ​ലി​ച്ചി​രു​ന്ന​താ​യാ​ണ് പാ​ര​ന്പ​ര്യം. അ​ശോ​ക ച​ക്ര​വ​ർ​ത്തി ഫ​ല​വൃ​ക്ഷ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച ഇ​ന​ങ്ങ​ളി​ൽ പ്ലാ​വും ഉ​ൾ​പ്പെ​ട്ടി​രു​ന്നു​വ​ത്രെ.

ആ​ത്ത, ആ​ഞ്ഞി​ലി, ക​ട​പ്ലാ​വ്, മ​ൾ​ബ​റി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന മൊ​റാ​സീ കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട മ​ര​മാ​ണ് പ്ലാ​വ്. ആ​ർ​ട്ടോ​കാ​ർ​പ​സ് ഹെ​ട്രോ​ഫി​ല​സ് എ​ന്നാ​ണ് ശാ​സ്ത്ര​നാ​മം. പ്ലാ​വു​മാ​യി കേ​ര​ള​ത്തി​ന് അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ണ്ട്.

പു​ര​യി​ട​ങ്ങ​ളി​ൽ വ​ള​ർ​ത്താ​വു​ന്ന രാ​ജ​വൃ​ക്ഷ​മാ​യി മ​ല​യാ​ളി​ക​ൾ ക​ണ്ടിരു​ന്ന വൃ​ക്ഷ​മാ​ണ് പ്ലാ​വ്. ത​ടി​ക്കു മാ​ത്ര​മ​ല്ല ച​ക്ക ഉ​ത്ത​മ ഭ​ക്ഷ​ണ​വും പ്ലാ​വി​ല മൃ​ഗ​ങ്ങ​ൾ​ക്ക് തീ​റ്റ​യു​മാ​ണ്.

പോ​ർ​ച്ചു​ഗീ​സു​കാ​രു​ടെ വ​ര​വോ​ടെ ച​ക്ക അ​വ​ർ​ക്ക് ജാ​ക്ക് ആ​യി. അ​ങ്ങ​നെ ന​മ്മു​ടെ ച​ക്ക ഹൊ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്കൂ​സ് എ​ന്ന വി​ജ്ഞാ​ന​ഗ്ര​ന്ഥ​ത്തി​ലും ഇ​ടം നേ​ടി. 1563ൽ ​ഗാ​ർ​സി​യ ഡി ​ഓ​ർ​ട്ട എ​ന്ന ഡോ​ക്ട​റാ​ണ് ച​ക്ക​യ്ക്ക് ജാ​ക്ക്ഫ്രൂ​ട്ട് എ​ന്ന പേ​ര് സ​മ്മാ​നി​ച്ച​ത്.

ബം​ഗാ​ളി​ലും മ​ലേ​ഷ്യ​യി​ലു​മൊ​ക്കെ ഈ​സ്റ്റ് ഇ​ന്ത്യാ ക​മ്പ​നി​ക്കു​വേ​ണ്ടി ജോ​ലി ചെ​യ്തി​രു​ന്ന സ്കോ​ട്ടി​ഷ് സ​സ്യ​ശാ​സ്ത്ര​ജ്ഞ​നാ​യ വി​ല്യം ജാ​ക്കി​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് ജാ​ക്ക്ഫ്രൂ​ട്ട് എ​ന്ന പേ​ര് സ​മ്മാ​നി​ക്ക​പ്പെ​ട്ട​തെ​ന്നും പാ​ര​ന്പ​ര്യ​മു​ണ്ട്.

കേ​ര​ള​ത്തി​ന് ഇ​തു ച​ക്ക​യാ​ണെ​ങ്കി​ൽ ഇ​ന്തൊ​നേ​ഷ്യ​ക്കാ​ർ​ക്ക് ഇ​ത് നി​ങ്ക​യാ​ണ്, ഫി​ലി​പ്പീ​ൻ​സു​കാ​ർ​ക്ക് ല​ങ്ക്ക​യും. കേ​ര​ളം പോ​ലെ ത​മി​ഴ്നാ​ടിന്‍റേ​യും ഔ​ദ്യോ​ഗി​ക ഫ​ല​മാ​ണ് ച​ക്ക. പ്ര​കൃ​തി സ​മ്മാ​നി​ച്ച ഏ​റ്റ​വും വ​ലി​യ പ​ഴ​വും ഇ​തു​ത​ന്നെ. ഇ​ന്ത്യ​യു​ടെ പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ല​ക​ളാ​ണ് പ്ലാ​വി​ന്‍റെ ഉ​റ​വി​ടം.

ഇ​വി​ടെ നി​ന്നാ​ണ് വി​വി​ധ നാ​ടു​ക​ളി​ലേ​ക്കും കി​ഴ​ക്ക​നേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഈ​സ്റ്റ് ഇ​ന്ത്യ​യി​ലേ​ക്കും മ​ധ്യ ആ​ഫ്രി​ക്ക, കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പ്ലാ​വ് ക​ട​ന്നു​ചെ​ന്ന​ത്.

ബം​ഗ്ലാ​ദേ​ശ് മാ​ത്ര​മാ​ണ് ച​ക്ക ഔ​ദ്യോ​ഗി​ക ഫ​ല​മാ​യ രാ​ജ്യം. ശ്രീ​ല​ങ്ക​യി​ൽ ഔ​ദ്യോ​ഗി​ക ഫ​ല​മ​ല്ല​ങ്കി​ലും ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഫ​ല​വും പ​ഴ​വു​മാ​ണ് ച​ക്ക.

കേ​ര​ള​ത്തി​ലെ കു​ടും​ബ​ശ്രീ പോ​ലെ ശ്രീ​ല​ങ്ക​യി​ലും ബം​ഗ്ളാ​ദേ​ശി​ലും വ​നി​താ സ്വാ​ശ്ര​യ സം​ഘ​ങ്ങ​ൾ ച​ക്ക മൂ​ല്യ​വ​ർ​ധി​ത വി​ഭ​വ​ങ്ങ​ളാ​ക്കി പ​ണം സ​ന്പാ​ദി​ക്കു​ന്നു. ഇ​വ​ർ​ക്ക് ച​ക്ക സം​സ്ക​ര​ണം കു​ടി​ൽ വ്യ​വ​സാ​യ​വു​മാ​ണ്.

ആ ​രാ​ജ്യ​ങ്ങ​ളി​ൽ പ്ലാ​വ് ന​ട്ടു വ​ള​ർ​ത്തു​ന്ന​തി​ൽ സ​ർ​ക്കാ​ർ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്നു. പൊ​ന്നു കാ​യ്ക്കു​ന്ന മ​ര​മാ​യി ക​ണ​ക്കാ​ക്കി പ്ലാ​വ് വെ​ട്ടി മാ​റ്റു​ന്ന​തി​ൽ നി​യ​ന്ത്ര​ണ​വും വ​രു​ത്തി​യി​രി​ക്കു​ന്നു.

മ്യാ​ൻ​മ​ർ, മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ, ബ്ര​സീ​ൽ, ആ​ഫ്രി​ക്ക, കെ​നി​യ, ഉ​ഗാ​ണ്ട , കം​ബോ​ഡി​യ, ലാ​വോ​സ്, താ​യ്ലാ​ൻ​ഡ്, സൗ​ത്ത് ഫ്ളോ​റി​ഡ, വി​യ​റ്റ്നാം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം പ്ലാ​വ് വ​ള​ർ​ത്തി പ​ണ​മു​ണ്ട ാക്കു​ന്നു.

ര​ണ്ട ാം വ​ർ​ഷം ഫ​ലം ത​രു​ന്ന സ​ങ്ക​ര ഇ​നം പ്ലാ​വു​ക​ൾ ഇ​വ​ർ വി​ക​സി​പ്പി​ച്ച​തി​നൊ​പ്പം വ​ൻ​കി​ട തോ​ട്ട​ങ്ങ​ളാ​യി വ​ള​ർ​ത്തു​ക​യും ചെ​യ്യു​ന്നു. ഇ​ന്ത്യ​യ്ക്ക് പ്ലാ​വു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​മാ​ണു​ള്ള​ത്.

30 കോ​ടി മു​ത​ൽ 60 കോ​ടി വ​രെ ച​ക്ക ഒ​രു വ​ർ​ഷം വി​ള​യു​ന്ന കേ​ര​ള​ത്തി​ൽ ഇ​തി​ന്‍റെ മൂ​ന്നി​ൽ ര​ണ്ടു ശ​ത​മാ​ന​വും പാ​ഴാ​യി​പ്പോ​വു​ക​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫ​ല​മാ​യി പ്ര​ഖ്യാ​പി​ച്ച​പ്പെ​ട്ട ച​ക്ക​യെ വാ​ണി​ജ്യ​പ​ര​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ൽ 25,000 കോ​ടി​യി​ൽ​പ​രം രൂ​പ​യു​ടെ വ​രു​മാ​ന​മു​ണ്ട ാക്കാ​ൻ ക​ഴി​യും.

ഏ​റ്റ​വും വ​ലി​യ പ​ഴം എ​ന്ന നി​ല​യി​ലും ച​ക്ക​യ്ക്ക് പ്രാ​ധാ​ന്യ​മേ​റെ. ഒ​രു വ്യ​ക്തി​ക്ക​ല്ല ഒ​രു കു​ടും​ബ​ത്തി​നു​ള്ള ഭ​ക്ഷ​ണം ഒ​രേ വേ​ള​യി​ൽ ന​ൽ​കാ​ൻ ക​ഴി​യു​ന്ന ഫ​ല​മാ​ണ് ച​ക്ക. ഭ​ക്ഷ​ണം, ഔ​ഷ​ധം, കാ​ലി​ത്തീ​റ്റ, ത​ടി, വി​റ​ക്, വ​ളം, ത​ണ​ൽ, ഓ​ക്സി​ജ​ൻ, നീ​ർ​ത്ത​ട​സം​ര​ക്ഷ​ണം എ​ന്നി​ങ്ങ​നെ ഏ​റെ കാ​ര്യ​ങ്ങ​ളി​ൽ പ്ലാ​വ് മ​നു​ഷ്യ ജീ​വി​ത​ത്തോ​ടു ചേ​ർ​ന്നു​നി​ല്ക്കു​ന്നു.

ഇ​ക്കാ​ല​ത്ത് താ​യ്ലാ​ൻ​ഡും വി​യ​റ്റ്നാ​മു​മാ​ണു പ്ര​ധാ​ന ച​ക്ക ഉ​ത്പാ​പാ​ദ​ക രാ​ജ്യ​ങ്ങ​ൾ. ച​ക്ക​യി​ൽ നി​ന്ന് നൂ​റി​ലേ​റെ ഉ​ത്പ​ന്ന​ങ്ങ​ൾ മൂ​ല്യ​വ​ർ​ധി​ത​മാ​ക്കി വ​രു​മാ​ന​മു​ണ്ടാക്കു​ന്ന രാ​ജ്യ​ങ്ങ​ളാ​ണി​വ.

കാ​ൻ​സ​ർ ഉ​ൾ​പ്പെ​ടെ മ​രു​ന്നു ഗ​വേ​ഷ​ണ​ത്തി​ലും ച​ക്ക​യു​ടെ സാ​ധ്യ​ത​ക​ളി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ് ഇ​വ​ർ. കേ​ര​ള​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യാ​ണു ച​ക്ക​യു​ൽ​പാ​ദ​ന​ത്തി​ൽ ഒ​ന്നാ​മ​തു​ള്ള​ത്.

കേ​ര​ള​ത്തി​ൽ​നി​ന്ന് ത​മി​ഴ് നാ​ട്ടി​ലേ​ക്ക് സീ​സ​ണി​ൽ വാ​ങ്ങി​ക്കൊ​ണ്ട ുപോ​കു​ന്ന ച​ക്ക​യും ഇ​ടി​ച്ച​ക്ക​യും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ വ​രെ​യാ​ണ് വി​റ്റ​ഴി​യു​ന്ന​ത്. ഉ​ഷ്ണ​മേ​ഖ​ല കാ​ലാ​വ​സ്ഥ​യി​ലും മി​ത ഉ​ഷ്ണ​മേ​ഖ​ല കാ​ലാ​വ​സ്ഥ​യി​ലും വ​ള​രു​ന്ന വൃ​ക്ഷ​മാ​ണ് പ്ലാ​വ്. 27 ഡി​ഗ്രി വ​രെ ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കും.

നൂ​റ് ഗ്രാം ​ച​ക്ക​യി​ൽ 95 ക​ലോ​റി​യും 0.6 ഗ്രാം ​ഫാ​റ്റും 23 ഗ്രാം ​കാ​ർ​ബോ ഹൈ​ഡ്രേ​റ്റും 1 .7 ഗ്രാം ​പ്രോ​ട്ടീ​നും അ​ട​ങ്ങി​യി​ട്ടു​ണ്ട്. ജീ​വ​ക​ങ്ങ​ളും മൂ​ല​ക​ങ്ങ​ളും നാ​രു​ക​ളും അ​ട​ങ്ങി​യ പോ​ഷ​ക​സ​ന്പ​ന്ന​മാ​യ നാ​ട​ൻ വി​ഭ​വ​മാ​ണി​ത്.

ഇ​തി​ലെ പോ​ഷ​ക​മൂ​ല്യ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം​മൂ​ലം പ​ല ത​രം ശൈ​ലി രോ​ഗ​ങ്ങ​ളെ​യും ത​ട​യും. ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ ചു​ള​യി​ൽ 74 ശ​ത​മാ​നം വെ​ള്ള​മാ​ണ്. 23 ശ​ത​മാ​നം അ​ന്ന​ജ​വും ര​ണ്ടു ശ​ത​മാ​നം പ്രൊ​ട്ടീ​നും ഒ​രു ശ​ത​മാ​നം കൊ​ഴു​പ്പും​മു​ണ്ട . 100 ഗ്രാം ​ച​ക്ക 95 കി​ലോ ക​ലോ​റി ഊർ​ജം സ​മ്മാ​നി​ക്കും.

പോ​ഷ​ക​ങ്ങ​ളു​ടെ ക​ല​വ​റ​യാ​ണ് ച​ക്ക. വൈ​റ്റ​മി​ൻ എ, ​വൈ​റ്റ​മി​ൻ സി, ​ബി കോം​പ്ല​ക്സ് വൈ​റ്റ​മി​ൻ, ഫോ​ളി​ക് ആ​സി​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ. അ​യ​ണ്‍, മ​ഗ്നീ​ഷി​യം, പൊ​ട്ടാ​സി​യം, മാം​ഗ​നീ​സ് എ​ന്നീ ധാ​തു​ക്ക​ളും ച​ക്ക​യെ കൂ​ടു​ത​ൽ ഗു​ണ​പ്ര​ദ​മാ​ക്കു​ന്നു.

കൊ​ള​സ്ട്രോ​ളും അ​നാ​വ​ശ്യ കൊ​ഴു​പ്പു​ക​ളും ഇ​ല്ലേ​യി​ല്ല. പ്ര​മേ​ഹം നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ ച​ക്ക ഏ​റെ ഉ​ത്ത​മ​മാ​ണ്. പ​ഴു​ക്കാ​ത്ത ച​ക്ക​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന അ​ധി​ക ഫൈ​ബ​റു​ക​ളാ​ണ് പ്ര​മേ​ഹ​ത്തി​ന് ത​ട​യി​ടു​ന്ന​ത്.

ച​ക്ക​പ്പു​ഴു​ക്ക് അ​തു​കൊ​ണ്ടുത​ന്നെ പ്ര​മേ​ഹ നി​യ​ന്ത്ര​ണ​ത്തി​ന് ഉ​ത്ത​മ​മെ​ന്ന് ഇ​തി​നോ​ട​കം ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ച്ചി​രി​ക്കു​ന്നു.

 

Latest News

Corehub Up