ലോസ് ആഞ്ചൽസ്: റാന്നി കണ്ടൻപേരൂർ അയിരൂർകുഴിയിൽ പരേതനായ മാത്യുവിന്റെ മകൻ ജേക്കബ് മാത്യു (74) ലോസ് ആഞ്ചൽസിൽ അന്തരിച്ചു. ഭാര്യ: ആലിസ് മാത്യു അയിരൂർ ചെറുകര കോളക്കോട്ട് കുടുംബാംഗമാണ്.
മക്കൾ: ജസ്റ്റിൻ മാത്യു, ജാസ്മിൻ മാത്യു. ലോസ് ഏഞ്ചൽസ് മാർത്തോമ്മാ ചർച്ചിന്റെ വിവിധ ഇടവക ചുമതലകൾ വഹിച്ചിട്ടുള്ള പരേതൻ ഇടവകയുടെ പ്രഥമ രൂപീകരണത്തിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചവരിൽ ഒരാളായിരുന്നു.
സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 23ന് 12ന് കോവിനയിലുള്ള ഫോറെസ്റ്റ് ലോൺ ഫ്യൂണറൽ ഹോമിൽ നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്: ജോ ചെറുകര - 516 503 0184.