തിരുവനന്തപുരം: കൊല്ലത്തെ ജടായുപാറ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര ടൂറിസം മന്ത്രി ആദ്യം ജടായുപാറയിൽ സന്ദർശനം നടത്തും. ഇതിനുശേഷമായിരിക്കും പ്രധാനമന്ത്രിയുടെ സന്ദർശനമുണ്ടാവുകയെന്നും സുരേഷ് ഗോപി പറഞ്ഞു.
രാജീവ് അഞ്ചലും കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹി ബിനാലെയിൽ ജടായുവിന്‍റെ സാന്നിധ്യം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
ബോളിവുഡ് സിനിമയായ രാമായണ റിലീസ് ചെയ്തതോടെയാണ് കൊല്ലത്തെ ജടായുപാറയും ജടായു എർത്ത് സെന്‍ററും വൻ ജനശ്രദ്ധയാകർഷിച്ചത്. ഇതോടെ ഉത്തരേന്ത്യൻ സഞ്ചാരികളടക്കം നിരവധി വിനോദസഞ്ചാരികളാണ് കൊല്ലത്തെ ജടായുപാറ കാണാനായി എത്തുന്നത്.