Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JailMenu

ജ​യി​ൽ മെ​നു​വി​ൽ മ​ട്ട​ൻ വെ​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ട്ട​​​ൻ ഒ​​​ഴി​​​വാ​​​ക്കി ജ​​​യി​​​ൽ മെ​​​നു പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നു​​​ള്ള ശി​​​പാ​​​ർ​​​ശ​​​യ്ക്കു പി​​​ന്നി​​​ൽ ത​​​ട​​​വു​​​കാ​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ക​​​രു​​​ത​​​ലു​​​മെ​​​ന്ന് ജ​​​യി​​​ൽ വ​​​കു​​​പ്പി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം. ചെ​​​ല​​​വു കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നൊ​​​പ്പം ത​​​ട​​​വു​​​കാ​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ളും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് മ​​​ട്ട​​​ൻ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​തെ​​​ന്നും മീ​​​ൻ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നും ജ​​​യി​​​ൽ മേ​​​ധാ​​​വി ഡി​​​ജി​​​പി എ​​​സ്.​​​ശ്രീ​​​ജി​​​ത്ത് വ്യ​​​ക്ത​​​മാ​​​ക്കി.

ആ​​​ട്ടി​​​റ​​​ച്ചി കൊ​​​ള​​​സ്ട്രോ​​​ളും ബി​​​പി​​​യും കൂ​​​ടാ​​​ൻ കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്ന ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ നി​​​ർ​​​ദേ​​​ശം സ​​​ഹി​​​ത​​​മാ​​​ണ് ജ​​​യി​​​ൽ മെ​​​നു​​​വി​​​ൽ മാ​​​റ്റം വ​​​രു​​​ത്താ​​​നു​​​ള്ള ശി​​​പാ​​​ർ​​​ശ ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പി​​​ന് കൈ​​​മാ​​​റി​​​യ​​​ത്. 2014 ൽ ​​​അ​​​ന്ന​​​ത്തെ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രാ​​​ണ് ജ​​​യി​​​ൽ ഭ​​​ക്ഷ​​​ണ​​​ത്തി​​​ൽ മ​​​ട്ട​​​നും മീ​​​നും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. 12 വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം മ​​​റ്റൊ​​​രു യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന് മു​​​ന്നി​​​ലേ​​​ക്കാ​​​ണ് മ​​​ട്ട​​​ൻ ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​മെ​​​ത്തു​​​ന്ന​​​ത്.

ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ലും പ്ര​​​ത്യേ​​​ക ആ​​​ഘോ​​​ഷ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലു​​​മാ​​​ണ് ജ​​​യി​​​ലി​​​ൽ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ​​​ത്തി​​​നൊ​​​പ്പം മ​​​ട്ട​​​ൻ ന​​​ൽ​​​കു​​​ന്ന​​​ത്. ആ​​​ഴ്ച​​​യി​​​ൽ 100 ഗ്രാം ​​​മ​​​ട്ട​​​ൻ ക​​​ഴി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ത​​​ട​​​വു​​​കാ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും വ്യാ​​​യാ​​​മ​​​ങ്ങ​​​ളി​​​ലേ​​​ർ​​​പ്പെ​​​ടു​​​ന്നി​​​ല്ല. ഇ​​​ത് ഹൃ​​​ദ്രോ​​​ഗ​​​ത്തി​​​നും ജീ​​​വി​​​ത​​​ശൈ​​​ലീ രോ​​​ഗ​​​ങ്ങ​​​ൾ​​​ക്കും കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​താ​​​യി ജ​​​യി​​​ൽ​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ലെ 1600 ത​​​ട​​​വു​​​കാ​​​രി​​​ൽ 869 പേ​​​ർ വി​​​വി​​​ധ രോ​​​ഗ​​​ങ്ങ​​​ളാ​​​ൽ ദി​​​വ​​​സ​​​വും മ​​​രു​​​ന്ന് ക​​​ഴി​​​ക്കു​​​ന്ന​​​വ​​​രാ​​​ണെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ‌​​​ട്ട്. മ​​​ട്ട​​​ൻ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ പ്ര​​​തി​​​വ​​​ർ​​​ഷം 5.72 കോ​​​ടി രൂ​​​പ ലാ​​​ഭി​​​ക്കാ​​​മെ​​​ന്നാ​​​ണ് ജ​​​യി​​​ൽ വ​​​കു​​​പ്പി​​​ന്‍റെ ക​​​ണ​​​ക്ക്. ആ​​​ട്ടി​​​റ​​​ച്ചി​​​ക്ക് പ​​​ക​​​രം മു​​​ട്ട, സോ​​​യ എ​​​ന്നി​​​വ ജ​​​യി​​​ൽ മെ​​​നു​​​വി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് പു​​​തി​​​യ നി​​​ർ​​​ദേ​​​ശം.

ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ൽ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ​​​ത്തി​​​നൊ​​​പ്പം മ​​​ട്ട​​​നും തി​​​ങ്ക​​​ൾ, ബു​​​ധ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മീ​​​ൻക​​​റി​​​യും. മ​​​റ്റ് ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ​​​ത്തി​​​നൊ​​​പ്പം വെ​​​ജി​​​റ്റ​​​ബി​​​ൾ ക​​​റി. പ്ര​​​ഭാ​​​തഭ​​​ക്ഷ​​​ണ​​​മാ​​​യി തി​​​ങ്ക​​​ൾ, ബു​​​ധ​​​ൻ, വെ​​​ള്ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ച​​​പ്പാ​​​ത്തി​​​യും വെ​​​ജി​​​റ്റ​​​ബി​​​ൾ ക​​​റി​​​യും. ചൊ​​​വ്വ, വ്യാ​​​ഴം, ശ​​​നി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഉ​​​പ്പു​​​മാ​​​വ്. ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ മാ​​​ത്രം ഇ​​​ഡ്ഡ​​​ലി. അ​​​ത്താ​​​ഴ​​​ത്തി​​​ന് എ​​​ല്ലാ ദി​​​വ​​​സ​​​വും ചോ​​​റും വെ​​​ജി​​​റ്റ​​​ബി​​​ൾ ക​​​റി​​​യും. വൈ​​​കു​​​ന്നേ​​​രം ചാ​​​യ.

Latest News

Corehub Up