കൊച്ചി: ടൈപ്പോഗ്രഫി, ടൈപ്പ് ഡിസൈൻ, കാലിഗ്രഫി, വിഷ്വൽ കമ്യൂണിക്കേഷൻ എന്നീ മേഖലകൾക്കു പ്രാധാന്യം നൽകി സംഘടിപ്പിക്കുന്ന 18-ാമത് അന്താരാഷ്ട്ര ടൈപ്പോഗ്രഫി കോൺഫറൻസ് (ടൈപ്പോഡേ 2026) 28 മുതൽ 30 വരെ കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ നടക്കും.
യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഡിസൈൻ, മീഡിയ ആൻഡ് ക്രിയേറ്റീവ് ആർട്സും ഐഐടി ബോംബെയിലെ ഐഡിസി സ്കൂൾ ഓഫ് ഡിസൈനും സംയുക്തമായാണു പരിപാടി സംഘടിപ്പിക്കുന്നത്.
പ്രബന്ധ അവതരണങ്ങൾ, അന്താരാഷ്ട്ര പോസ്റ്റർ എക്സിബിഷൻ, ഇൻസ്റ്റലേഷനുകൾ എന്നിവയുണ്ടാകും.