കലിഫോര്‍ണിയ: യുഎസ് നടന് ജയിംസ് ഹാന്‍ഡി (81) സ്വവസതിയില്‍ കുത്തേറ്റു മരിച്ചു. ബുധനാഴ്ച കലിഫോര്‍ണിയയിലെ ടര്സാനയിലുള്ള വീട്ടിലാണ് സംഭവം.
വീടിന്റെ മുന്‍ഭാഗത്ത് നെഞ്ചില്‍ നിരവധി കുത്തേറ്റ നിലയില്‍ അബോധാവസ്ഥയിലാണ് ഹാന്‍ഡിയെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹാന്‍ഡിയുടെ കാമുകിയുടെ മകനായ മൈക്കല്‍ ഗ്ലെഡ്ഹില്ലിനെ (44) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹാന്‍ഡിയുടെ വീട്ടിലായിരുന്നു ഗ്ലെഡ്ഹില്ലും താമസിച്ചിരുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്.
ജുമാന്‍ജി, അരാക്നോഫോബിയ, അണ്ബ്രേക്കബിള്, ലോഗന്, എന്‍വൈപിഡി ബ്ലൂ, റിസോളി ആൻഡ് ഐല്‍സ്, എന്‍സിഐഎസ്: ലോസ് ആഞ്ചല്‍സ്, ക്രിമിനല്‍ മൈന്‍ഡ്സ്, ടോപ്പ് ഗണ്‍: മാവെറിക് തുടങ്ങിയ ചിത്രങ്ങളിൽ ജയിംസ് ഹാന്‍ഡി വേഷമിട്ടിട്ടുണ്ട്.