Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JammuAndKashmir

ര​ജൗ​രി​യി​ൽ വ​ന​ത്തി​നു​ള്ളി​ലെ ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ളം ത​ക​ർ​ത്ത് സൈ​ന്യം

ശ്രീ​ന​ഗ​ർ: ജ​മ്മു ക​ഷ്മീ​രി​ലെ ര​ജൗ​രി​യി​ൽ വ​ന​ത്തി​നു​ള്ളി​ലെ ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ളം ത​ക​ർ​ത്ത് സൈ​ന്യം. ഒ​ളി​ത്താ​വ​ള​ത്തി​ൽ നി​ന്ന് എ​കെ -47 തോ​ക്കി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന തി​ര​ക​ളും മാ​ഗ​സി​നും ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തു.

ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ളം ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ നി​ന്ന് ഒ​മ്പ​ത് ഗ്ര​നേ​ഡു​ക​ളും, എ​കെ-47 തോ​ക്കി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു മാ​ഗ​സി​ൻ, 18 വെ​ടി​യു​ണ്ട​ക​ൾ എ​ന്നി​വ​യു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

സു​ര​ക്ഷാ​സേ​ന​യു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ മേ​ഖ​ല​യി​ൽ ഭീ​ക​ര​ർ ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന അ​ട്ടി​മ​റി നീ​ക്ക​ത്തി​നു​ള്ള സാ​ധ്യ​ത ത​ട​യാ​നാ​യെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

 

 

Latest News

Corehub Up