Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JamnalalBajajAward

ഡോ. ജേ​ക്ക​ബ് പു​ളി​ക്ക​ന് ജ​മ്നാ​ലാ​ല്‍ ബ​ജാ​ജ് പു​ര​സ്കാ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​വ​​​ര്‍​ഷ​​​ത്തെ ജ​​​മ്നാ​​​ലാ​​​ല്‍ ബ​​​ജാ​​​ജ് പു​​​സ്കാ​​​ര​​​ത്തി​​​ന് ഗാ​​​ന്ധി സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ റൂ​​​റ​​​ല്‍ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് സ്ഥാ​​​പ​​​ക​​​നും ഗാ​​​ന്ധി ദ​​​ര്‍​ശ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡോ.​​​ ജേ​​​ക്ക​​​ബ് പു​​​ളി​​​ക്ക​​​ന്‍ അ​​​ര്‍​ഹ​​​നാ​​​യി.

20 ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം. ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഗാ​​​ന്ധി​​​മാ​​​ര്‍​ഗ, നി​​​ര്‍​മാ​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ക​​​നു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ പ​​​ര​​​മോ​​​ന്ന​​​ത പു​​​ര​​​സ്കാ​​​ര​​​മാ​​​ണി​​​ത്.

ഡോ.​​​ജേ​​​ക്ക​​​ബ് പു​​​ളി​​​ക്ക​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ഗാ​​​ന്ധി​​​ജി വി​​​ഭാ​​​വ​​​നം ചെ​​​യ്ത ഗ്രാ​​​മ​​​സ്വ​​​രാ​​​ജ്, സ്വാ​​​ശ്ര​​​യ ആ​​​ശ​​​യ​​​മാ​​​യ സ്വ​​​ദേ​​​ശി ഉ​​​ത്പ​​​ന്ന നി​​​ര്‍​മാ​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളും പ​​​രി​​​ശീ​​​ല​​​ന​​​വും വി​​​പ​​​ണ​​​ന​​​വും അ​​​തോ​​​ടൊ​​​പ്പം സ്കൂ​​​ള്‍​ത​​​ല ഗാ​​​ന്ധി ദ​​​ര്‍​ശ​​​ന്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​ണ് അ​​​വാ​​​ര്‍​ഡി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

ഗാ​​​ന്ധി​​​യു​​​ടെ ഏ​​​റ്റ​​​വും അ​​​ടു​​​ത്ത അ​​​നു​​​യാ​​​യി​​​യും, ഇ​​​ന്ത്യ​​​യി​​​ലെ വ്യ​​​വ​​​സാ​​​യ പ്ര​​​മു​​​ഖ​​​നു​​​മാ​​​യി​​​രു​​​ന്ന ജ​​​മ്നാ​​​ലാ​​​ല്‍ ബ​​​ജാ​​​ജി​​​ന്‍റെ പേ​​​രി​​​ല്‍ മും​​​ബൈ ആ​​​സ്ഥാ​​​ന​​​മാ​​​യ ജ​​​മ്നാ​​​ലാ​​​ല്‍ ബ​​​ജാ​​​ജ് ഫൗ​​​ണ്ടേ​​​ഷ​​​നാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ മി​​​ക​​​ച്ച നി​​​ര്‍​മാ​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​നു​​​ള്ള ഈ ​​​പു​​​ര​​​സ്കാ​​​രം ന​​​ല്‍​കു​​​ന്ന​​​ത്.

കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ ഗാ​​​ന്ധി​​​യ​​​ന്‍ സ്റ്റ​​​ഡീ​​​സ് സെ​​​ന്‍റ​​​റി​​​ന്‍റെ സ്ഥാ​​​പ​​​ക കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റാ​​​യി​​​രി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് ത​​​ല​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ എ​​​ന്‍​ജി​​​ഒ​​​ക​​​ളെ​​​യും സം​​​ഘ​​​ടി​​​പ്പി​​​ച്ച് ജേ​​​ക്ക​​​ബ് പു​​​ളി​​​ക്ക​​​ന്‍ 1998ല്‍ ​​​ഗാ​​​ന്ധി​​​യ​​​ന്‍ പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ച്ചു. 68 കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണ് തു​​​ട​​​ങ്ങി​​​യ​​​ത്.

ഗാ​​​ന്ധി​​​യ​​​ന്‍ പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ യു​​​വാ​​​ക്ക​​​ള്‍ നേ​​​രി​​​ട്ട സാ​​​മ്പ​​​ത്തി​​​ക​​​പ്ര​​​തി​​​സ​​​ന്ധി മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​ണ് സ്വ​​​ദേ​​​ശി ഉ​​​ത്പ​​​ന്ന​​​നി​​​ര്‍​മാ​​​ണ പ​​​രി​​​ശീ​​​ല​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്. പി​​​ന്നീ​​​ട് പ​​​ട്ടം മ​​​ര​​​പ്പാ​​​ല​​​ത്തെ സ്വ​​​ദേ​​​ശി സെ​​​ന്‍റ​​​റി​​​ല്‍ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ വ്യാ​​​പി​​​പ്പി​​​ച്ചു.

നാ​​​ട​​​ന്‍ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ സൂ​​​പ്പ​​​ര്‍ മാ​​​ര്‍​ക്ക​​​റ്റ് ആ​​​രം​​​ഭി​​​ച്ച​​​ത് ജ​​​ന​​​കീ​​​യ​​​മാ​​​യി. ഗാ​​​ന്ധി​​​യ​​​ന്‍ ത​​​ത്ത്വ​​​ചി​​​ന്ത​​​യെ​​​ക്കു​​​റി​​​ച്ച് ഏ​​​ഴ് പു​​​സ്ത​​​ക​​​ങ്ങ​​​ളും സ്വ​​​ദേ​​​ശി ഉ​​​ത്പ​​​ന്ന പ​​​രി​​​ശീ​​​ല​​​ന​​​ത്തെക്കു​​​റി​​​ച്ച് 12 പു​​​സ്ത​​​ക​​​ങ്ങ​​​ളും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up