കോല്‍ക്കത്ത: ജംഷഡ്പുർ എഫ്സിയുടെ ക്ലബ് ഫുട്ബോൾ ചരിത്രത്തിലെ അവസാന മത്സരത്തിൽ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സിനോട് അവർ പൊരുതി കീഴടങ്ങി.
ഡ്യുറന്‍ഡ് കപ്പിന്റെ ക്വാര്‍ട്ടറില്‍ മാരത്തണ്‍ പെനാല്‍റ്റി ഷൂട്ടൗട്ടിനൊടുവില്‍ മോഹന്‍ ബഗാന് 9-8നു ജംഷഡ്പുര്‍ എഫ്സിയെ തോല്‍പ്പിച്ചു.
1-1 സമനിലയായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടത്. മോഹന്‍ ബഗാനായി ഗോള്‍ നേടിയത് മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ആയിരുന്നു. അടുത്ത മാസം മുതല്‍ ജംഷഡ്പുര്‍ എഫ്സി ഗോവയിലെ ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്സിയില്‍ ലയിക്കും.