National
ചെന്നൈ: വിജയ് ചിത്രം ജനനായകന്റെ സെൻസർ ബോർഡ് അനുമതിയുമായി ബന്ധപ്പെട്ട കേസ് ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. ചിത്രത്തിന് പ്രദർശനാനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സെൻട്രൽ ബോര്ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷൻ (സിബിഎഫ്സി) നൽകിയ അപ്പീൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.
ഇന്ന് രാവിലെ പതിനൊന്നരയോടെ കേസ് കോടതി പരിഗണിച്ചേക്കും. സെൻസർ ബോർഡ് റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടത്തോടെ ആണ് ഈ മാസം ഒമ്പതിന് റിലീസ് തീരുമാനിച്ചിരുന്ന ജനനായകൻ ചിത്രം പ്രതിസന്ധിയിലായത്.
ഇതോടെ സിനിമയുടെ റിലീസ് മാറ്റുകയായിരുന്നു. നേരത്തെ കേസ് പരിഗണിച്ചപ്പോൾ നിർമാതാക്കൾക്ക് പ്രതികൂലമായ പരാമർശങ്ങളാണ് ബെഞ്ചിൽ നിന്ന് ഉണ്ടായത്. ജനനായകന്റെ നിര്മ്മാതാക്കള് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്ജി തള്ളുകയായിരുന്നു. തുടര്ന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം നൽകുകയായിരുന്നു.
ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കട്ടെയെന്നായിരുന്നു ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്. 20നുള്ളില് ഹര്ജി പരിഗണിക്കണമെന്നും മദ്രാസ് ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്ദ്ദേശം നല്കി.
ചിത്രത്തിന്റെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷന്സാണ് സിനിമക്ക് സെന്സര് സര്ട്ടിഫിക്കേറ്റ് ലഭ്യമാക്കാന് ഇടപെടല് തേടി സുപ്രീംകോടതിയെ സമീപിച്ചത്. 500 കോടിയോളം മുതൽമുടക്കി നിർമിച്ച ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ വൻ നഷ്ടം നേരിടുകയാണെന്നും ഹർജിയിൽ നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.
സുപ്രീംകോടതിയുടെ നിര്ദേശ പ്രകാരമാണ് ഇന്ന് കേസ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.
National
ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്യുടെ സിനിമ കരിയറിലെ അവസാന ചിത്രമായ ജനനായകൻ പൊങ്കലിന് റീലിസിനെത്തില്ല. ചിത്രം റീലീസ് ചെയ്യാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് താൽക്കാലികമായി സ്റ്റേ ചെയ്തു.
ചിത്രത്തിന് യു/ എ സർട്ടിഫിക്കറ്റ് നൽകാൻ നിർദേശിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തത്. കേസ് 21-ന് വീണ്ടും പരിഗണിക്കും.
ഷയത്തിൽ നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
National
ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകാൻ കോടതി നിർദേശിച്ചു.
സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും. സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് വൈകിപ്പിക്കുന്ന സെൻസർ ബോർഡ് നടപടിക്കെതിരെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ആണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
നേരത്തെ, കേസ് പരിഗണിക്കവെ സെൻസർ ബോർഡിന്റെ നടപടികളെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സർട്ടിഫിക്കറ്റ് നൽകാമെന്ന് ഉറപ്പ് നൽകിയശേഷം ചിത്രം പെട്ടന്ന് റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടത് എന്തിനാണെന്ന് ഹർജി പരിഗണിച്ച ജസ്റ്റീസ് പി.ടി.ആശ ചോദിച്ചു.
കമ്മിറ്റിയിലെ അംഗം തന്നെ പരാതിക്കാരനാകുന്നത് ശരിയായ പ്രവണതയല്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് എപ്പോൾ വേണമെങ്കിലും ചെയർമാന് ഇടപെടാൻ അധികാരം ഉണ്ടെന്നാണ് സിബിഎഫ്സി നിലപാട് സ്വീകരിച്ചത്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജന നായകനില് മലയാളി നടി മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക.ബോബി ഡിയോള് ആണ് വില്ലന് വേഷത്തിലെത്തുന്നത്. വിജയ് അഭിനയിക്കുന്ന അവസാന സിനിമയെന്ന നിലയില് ആരാധകര് കാത്തിരിക്കുന്ന ചിത്രമാണ് ജന നായകന്.
National
ചെന്നൈ: വിജയ് ചിത്രം ജനനായകന് സെന്സര് ബോര്ഡ് സര്ട്ടിഫിക്കറ്റ് നല്കാത്തതിനെതിരായ കേസില് മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും.
രാവിലെ 10.30ന് ജസ്റ്റീസ് പി.ടി. ആശയാണ്വിധി പറയുക. കേസില് നിര്മാതാക്കളുടെയും സെന്സര് ബോഡിന്റെയും വാദം ബുധനാഴ്ച പൂര്ത്തിയായിരുന്നു.
സെന്സര് ബോര്ഡ് സര്ട്ടിഫിക്കറ്റ് ലഭിയ്ക്കാത്ത സാഹചര്യത്തില്, ഇന്ന് പ്രഖ്യാപിച്ചിരുന്ന ജനനായകന്റെ റിലീസ്, മാറ്റിവച്ചിരുന്നു. വിജയുടെ അവസാന ചിത്രം എന്ന നിലയില് ഇന്നത്തെ വിധി ഏറെ നിര്ണായകമാണ്.
Movies
ചെന്നൈ: ആരാധകരുടെ തിക്കിലും തിരക്കിനുമിടെ നിലത്ത് വീണ് നടനും തമിഴക വെട്രി കഴകം പാർട്ടി അധ്യക്ഷനുമായ വിജയ്.
ചെന്നൈ വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്താവളത്തിൽ തടിച്ചുകൂടിയ ആരാധകരെ നിയന്ത്രിക്കാൻ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞില്ല.
സുരക്ഷാ സേന ഒരുക്കിയ വലയങ്ങളെല്ലാം മറികടന്ന് ആരാധകർ വിജയ്ക്ക് അടുത്തേക്ക് എത്തി. ഇതിനിടെ വാഹനത്തിലേക്ക് കയറാൻ പോകുകയായിരുന്ന വിജയ് താഴെ വീഴുകയായിരുന്നു.
കൂടെയുള്ളവർ പിടിച്ച് എഴുന്നേൽപ്പിച്ചാണ് വിജയ്യെ കാറിനകത്തേക്ക് കയറ്റിയത്. ഉടൻ തന്നെ അദ്ദേഹം വാഹനത്തിൽ യാത്ര തിരിക്കുകയും ചെയ്തു. മലേഷ്യയിൽവെച്ച് നടന്ന തന്റെ പുതിയ ചിത്രം ജനനായകന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത് ചെന്നൈയിൽ മടങ്ങിയെത്തിയതായിരുന്നു വിജയ്.
National
ചെന്നൈ: ആരാധകരുടെ തിക്കിലും തിരക്കിനുമിടെ നിലത്ത് വീണ് നടനും തമിഴക വെട്രി കഴകം പാർട്ടി അധ്യക്ഷനുമായ വിജയ്.
ചെന്നൈ വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്താവളത്തിൽ തടിച്ചുകൂടിയ ആരാധകരെ നിയന്ത്രിക്കാൻ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞില്ല.
സുരക്ഷാ സേന ഒരുക്കിയ വലയങ്ങളെല്ലാം മറികടന്ന് ആരാധകർ വിജയ്ക്ക് അടുത്തേക്ക് എത്തി. ഇതിനിടെ വാഹനത്തിലേക്ക് കയറാൻ പോകുകയായിരുന്ന വിജയ് താഴെ വീഴുകയായിരുന്നു.
കൂടെയുള്ളവർ പിടിച്ച് എഴുന്നേൽപ്പിച്ചാണ് വിജയ്യെ കാറിനകത്തേക്ക് കയറ്റിയത്. ഉടൻ തന്നെ അദ്ദേഹം വാഹനത്തിൽ യാത്ര തിരിക്കുകയും ചെയ്തു. മലേഷ്യയിൽവെച്ച് നടന്ന തന്റെ പുതിയ ചിത്രം ജനനായകന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത് ചെന്നൈയിൽ മടങ്ങിയെത്തിയതായിരുന്നു വിജയ്.