Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Janakiyamma

നാ​ഥാ നീ ​വ​രും കാ​ലൊ​ച്ച കേ​ൾ​ക്കു​വാ​ൻ...​ഇ​നി ആ ​മ​ധു​ര​ശ​ബ്ദ​മി​ല്ല; ജാ​ന​കി​യ​മ്മ​യ്ക്ക് വി​ട

സ്വ​ര​മാ​ധു​രി​യി​ലൂ​ടെ ജ​ന​ഹൃ​ദ​യം ക​വ​ർ​ന്ന പ്രി​യ​പ്പെ​ട്ട ജാ​ന​കി​യ​മ്മ​യ്ക്ക് വി​ട. തെ​ന്നി​ന്ത്യ​ൻ സി​നി​മ​യ്ക്ക് ഭാ​വ​ങ്ങ​ളു​ടെ​യും ഈ​ണ​ങ്ങ​ളു​ടെ​യും പു​തി​യൊ​രു ആ​കാ​ശ​മാ​ണ് എ​സ്. ജാ​ന​കി എ​ന്ന ഗാ​യി​ക സ​മ്മാ​നി​ച്ച​ത്. ആ ​ശ​ബ്ദം കേ​ൾ​വി​ക്കാ​രെ വെ​റു​മൊ​രു പാ​ട്ടി​ന​പ്പു​റം മ​റ്റേ​തോ മാ​സ്മ​രി​ക ലോ​ക​ത്തേ​ക്കാ​ണ് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

ആ​ന്ധ്ര​യി​ൽ ജ​നി​ച്ച ജാ​ന​കി​യ​മ്മ ഭാ​ഷ​യു​ടെ അ​തി​രു​ക​ളെ​ല്ലാം ഭേ​ദി​ച്ചാ​ണ് മ​ല​യാ​ളി​യു​ടെ​യും ത​മി​ഴി​ന്‍റെ​യും ക​ന്ന​ഡ​യു​ടെ​യും സ്വ​ന്തം ഗാ​യി​ക​യാ​യി മാ​റി​യ​ത്. 1957-ൽ ​ത​ന്‍റെ 19-ാം വ​യ​സി​ൽ വി​ധി​യി​ൻ വി​ള​യാ​ട്ട് എ​ന്ന ത​മി​ഴ് സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു എ​സ്. ജാ​ന​കി​യു​ടെ സി​നി​മ​യി​ലെ അ​ര​ങ്ങേ​റ്റം. അ​ത്ഭു​ത​മെ​ന്നു പ​റ​യ​ട്ടെ അ​ര​ങ്ങേ​റി​യ അ​തെ വ​ർ​ഷം ത​ന്നെ ആ​റ് ഭാ​ഷ​ക​ളി​ൽ പാ​ടി​ക്കൊ​ണ്ടാ​ണ് അ​വ​ർ സം​ഗീ​ത​ലോ​ക​ത്തെ ഞെ​ട്ടി​ച്ച​ത്.

മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ മാ​ത്ര​മ​ല്ല, ജാ​പ്പ​നീ​സ്, ജ​ർ​മ്മ​ൻ തു​ട​ങ്ങി ഇ​രു​പ​തോ​ളം വി​ദേ​ശ-​സ്വ​ദേ​ശ ഭാ​ഷ​ക​ളി​ലാ​യി നാ​ൽ​പ്പ​ത്തി​യെ​ണ്ണാ​യി​ര​ത്തി​ല​ധി​കം ഗാ​ന​ങ്ങ​ളാ​ണ് അ​വ​ർ പാ​ടി​ത്തീ​ർ​ത്ത​ത്. മ​റ്റു ഗാ​യി​ക​മാ​രി​ൽ നി​ന്നും ജാ​ന​കി​യ​മ്മ​യെ വേ​റി​ട്ടു നി​ർ​ത്തു​ന്ന​ത് അ​വ​രു​ടെ ശ​ബ്ദ​ത്തി​ന്‍റെ അ​ത്ഭു​ത​ക​ര​മാ​യ മാ​റ്റ​ങ്ങ​ളാ​ണ്.

വെ​റു​തെ പാ​ടു​ക​യ​ല്ല, മ​റി​ച്ച് ഓ​രോ വ​രി​ക​ളി​ലും ജീ​വ​ൻ ന​ൽ​കി അ​ഭി​ന​യി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ ചെ​യ്ത​ത്. മ​ല​യാ​ള​ത്തി​ലെ അ​വ​രു​ടെ പാ​ട്ടു​ക​ൾ കേ​ൾ​ക്കു​മ്പോ​ൾ ഒ​രു അ​ന്യ​ഭാ​ഷാ ഗാ​യി​ക​യാ​ണ് ഇ​ത് പാ​ടി​യ​തെ​ന്ന് ആ​ർ​ക്കും തോ​ന്നു​ക​യേ ഇ​ല്ല. അ​ത്ര​യ്ക്ക് കൃ​ത്യ​മാ​യ ഉ​ച്ചാ​ര​ണ​വും ഭാ​വ​വു​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ മ​ല​യാ​ളി​ക​ൾ ഒ​രു അ​ന്യ​നാ​ട്ടു​കാ​രി​യാ​യി​ട്ട​ല്ല ജാ​ന​കി​യെ ക​ണ്ട​ത്. സ്വ​ന്തം വീ​ട്ടി​ലെ ഒ​രാ​ളാ​യി​ട്ടാ​ണ് ക​ണ്ട​ത്.

ഇ​ള​യ​രാ​ജ, ജി. ​ദേ​വ​രാ​ജ​ൻ, എം. ​കെ.​അ​ർ​ജു​ന​ൻ തു​ട​ങ്ങി​യ പ്ര​ശ​സ്ത സം​ഗീ​ത​സം​വി​ധാ​യ​ക​രു​ടെ ഈ​ണ​ങ്ങ​ൾ​ക്ക് പൂ​ർ​ണ​ത ന​ൽ​കാ​ൻ ജാ​ന​കി​യ​മ്മ​യു​ടെ ആ​ലാ​പ​ന​ത്തി​ന് ക​ഴി​ഞ്ഞു. ഓ​രോ പാ​ട്ടി​ലും അ​വ​ർ സ്വ​ന്തം ആ​ത്മാ​വ് ചേ​ർ​ത്തു​വെ​ച്ചു. അ​തു​കൊ​ണ്ടാ​ണ് ത​ല​മു​റ​ക​ൾ ക​ഴി​ഞ്ഞി​ട്ടും ആ ​പാ​ട്ടു​ക​ൾ ഇ​ന്നും പു​തി​യ​താ​യി തോ​ന്നു​ന്ന​ത്. ത​ന്‍റെ സം​ഗീ​ത ജീ​വി​ത​ത്തി​ൽ നാ​ല് ദേ​ശീ​യ അ​വാ​ർ​ഡു​ക​ളും പ​തി​നാ​ല് കേ​ര​ള സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ അ​വ​രെ തേ​ടി​യെ​ത്തി.

എ​ന്നാ​ൽ പു​ര​സ്കാ​ര​ങ്ങ​ളേ​ക്കാ​ൾ സ്വ​ന്തം നി​ല​പാ​ടു​ക​ൾ​ക്കാ​യി​രു​ന്നു അ​വ​ർ വി​ല ക​ൽ​പ്പി​ച്ച​ത്. ദ​ക്ഷി​ണേ​ന്ത്യ​ൻ ക​ലാ​കാ​ര​ന്മാ​രെ അ​വ​ഗ​ണി​ക്കു​ന്ന എ​ന്ന് ആ​രോ​പി​ച്ച് ത​നി​ക്ക് ല​ഭി​ച്ച പ​ത്മ​ഭൂ​ഷ​ൺ പു​ര​സ്കാ​രം നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. ത​ന്‍റെ ശ​ബ്ദ​ത്തി​ന് യാ​തൊ​രു കു​റ​വും വ​രാ​ത്ത പ്രാ​യ​ത്തി​ൽ ത​ന്നെ സം​ഗീ​ത ലോ​ക​ത്തോ​ട് വി​ട​പ​റ​യാ​ൻ കാ​ണി​ച്ച ദീ​ർ​ഘ​വീ​ക്ഷ​ണ​വും അ​വ​രെ മ​റ്റു​ള്ള​വ​രി​ൽ നി​ന്ന് വേ​റി​ട്ടു നി​ർ​ത്തു​ന്നു.

ആ ​സം​ഗീ​ത സ​ര​സ്വ​തി ന​മ്മെ വി​ട്ടു​പി​രി​ഞ്ഞെ​ങ്കി​ലും അ​വ​ർ പാ​ടി​വെ​ച്ച പാ​ട്ടു​ക​ൾ​ക്ക് ഒ​രി​ക്ക​ലും മ​ര​ണ​മി​ല്ല. എ​സ്. ജാ​ന​കി എ​ന്ന​ത് വെ​റു​മൊ​രു ഗാ​യി​ക​യു​ടെ പേ​ര​ല്ല, മ​റി​ച്ച് പ​ല ത​ല​മു​റ​ക​ളു​ടെ ഓ​ർ​മ്മ​ക​ളെ​യും വി​കാ​ര​ങ്ങ​ളെ​യും കൂ​ട്ടി​യി​ണ​ക്കു​ന്ന മ​നോ​ഹ​ര​മാ​യൊ​രു സം​ഗീ​ത​മാ​ണ്.

Latest News

Corehub Up