കാഠ്മണ്ഡു: അയോധ്യയിൽനിന്നു നേപ്പാളിലെ ജനക്പുർ ധാമിലേക്കുള്ള പുതിയ നേരിട്ടുള്ള ട്രെയിന്റെ പ്രഥമ യാത്രയിൽ ഇന്നലെ നാനൂറോളം ഇന്ത്യൻ തീർഥാടകർ നേപ്പാളിലെ ജനക്പുരിലെത്തി.
രാമായണവുമായി ബന്ധപ്പെട്ട് പ്രാധാന്യമുള്ള അയോധ്യയെയും ജനക്പുരിനെയും ബന്ധിപ്പിക്കുന്ന അതിർത്തി കടന്നുള്ള റെയിൽ സർവീസ് വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവേകുമെന്നാണു പ്രതീക്ഷ.
ഉത്തർപ്രദേശിലെ അയോധ്യയെയും നേപ്പാളിലെ ജനക്പുർ ധാമിനെയും ബന്ധിപ്പിക്കുന്ന സർവീസിന് സരയൂ–കമല എക്സ്പ്രസ് എന്നാണ് പേരിട്ടിരിക്കുന്നത്.