തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ അവസാനചിത്രമെന്ന വിശേഷണത്തോടെ ഇറങ്ങിയ ജനനായകനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യദിനത്തിലെ കളക്ഷനും പുറത്തുവന്നിരിക്കുകയാണ്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫിസില്‍ നിന്ന് ചിത്രം ആദ്യദിനം നേടിയത് 80.28 കോടിയാണ്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള ഗ്രോസ് 50.28 കോടിയും ഓവർസീസ് കലക്ഷൻ 30 കോടിയുമാണ്.
കേരളത്തിൽ നിന്നും 5.8 കോടിയാണ് സിനിമയ്ക്ക് ലഭിച്ചത്. തമിഴ്നാട്ടിൽനിന്ന് അഡ്വാൻസ് ബുക്കിംഗിലൂടെ 7.90 കോടി രൂപ നേടിയിരുന്നു. കർണാടകയിൽനിന്ന് 6.03 കോടി രൂപയും കേരളത്തിൽനിന്ന് 1.91 കോടി രൂപയും ചിത്രം നേടി.