നെടുമ്പാശേരി : ജനസേവന രത്ന പുരസ്കാരം ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലിക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി സമ്മാനിച്ചു.
നെടുമ്പാശേരി കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ആണ് പുരസ്കാരം ഏർപ്പെടുത്തിയത്. തെരുവ് ബാല്യങ്ങളുടെ രക്ഷയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം നൽകിയതെന്ന് സംഘാടകർ പറഞ്ഞു.