Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jasola Area

Pravasi India – Delhi

ഡി​എം​എ ജ​സോ​ള ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​നം: പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​സോ​ള ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന ക്ലാ​സു​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി.

വൈ​സ് പ്ര​സി​ഡ​ന്‍റും ഡി​എം​എ​യു​ടെ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ കെ. ​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ നി​ല​വി​ള​ക്കു കൊ​ളു​ത്തി ച​ട​ങ്ങു​ക​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. മ​ണി​ക​ണ്ഠ​ൻ, ഏ​രി​യ ചെ​യ​ർ​മാ​ൻ പി.ഡി. പു​ന്നൂ​സ്, സെ​ക്ര​ട്ട​റി തോ​മ​സ് മാ​മ്പി​ള്ളി, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ റി​ൻ​സി ജോ​സ​ഫ്, മ​ല​യാ​ളം മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ സെ​ൽ​മാ ഗി​രീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്നു ന​ട​ന്ന ന​ഴ്സ​സ് ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ​യും വാ​ർ​ഷി​ക പൊ​തു​യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. മ​ണി​ക​ണ്ഠ​നും ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ മ​ല​യാ​ളം ഭാ​ഷാ​ധ്യാ​പ​ക​രാ​യ ടെ​സി റോ​ബി, കെ.​ജെ. രാ​ജീ​വ്, വ​നി​താ വി​ഭാ​ഗം ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ രാ​ഖി ജെ. ​ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഏ​രി​യ​യി​ലെ കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു ശേ​ഷം ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

Latest News

Corehub Up