Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jasprit Bumrah

ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ ടി20 ​പ​ര​മ്പ​ര​യി​ല്‍ ബും​റ ക​ളി​ച്ചേ​ക്കി​ല്ല

മും​ബൈ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ൽ സൂ​പ്പ​ർ​താ​രം ജ​സ്പ്രീ​ത് ബും​റ ക​ളി​ച്ചേ​ക്കി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. വ​രാ​നി​രി​ക്കു​ന്ന ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ ബും​റ​യു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് സെ​ല​ക്ട​ർ​മാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. പ​രി​ക്കി​ൽ​നി​ന്ന് മു​ക്ത​നാ​യ താ​ര​ത്തി​ന് അ​മി​ത ജോ​ലി​ഭാ​രം ന​ൽ​കാ​തെ കാ​യി​ക​ക്ഷ​മ​ത​യോ​ടെ ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ ഇ​റ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

നി​ല​വി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ ബും​റ​യ്ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ചി​രി​ക്കു​ക​യാ​ണ്. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ പ​ര​മ്പ​ര​യ്ക്ക് മു​ന്നോ​ടി​യാ​യി ബും​റ ബം​ഗ​ളൂ​രു​വി​ലെ ബി​സി​സി​ഐ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സി​ൽ പ​രി​ശീ​ല​നം ന​ട​ത്തും.  ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ താരം ബം​ഗ​ളൂ​രു​വി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. 

ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്ക് മു​മ്പ് ഇ​ന്ത്യ എ​യു​ടെ സ​ന്നാ​ഹ​മ​ത്സ​ര​ത്തി​ൽ താ​രം ക​ളി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ലേ​ക്കു​ള്ള പ്ര​തീ​ക്ഷ​ക​ൾ നി​ല​നി​ർ​ത്തു​ന്ന​തി​നൊ​പ്പം അ​ടു​ത്ത വ​ർ​ഷം ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ അ​ഞ്ച് ടെ​സ്റ്റു​ക​ള​ട​ങ്ങി​യ പ​ര​മ്പ​ര​യും സെ​ല​ക്ട​ർ​മാ​രു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

Sports

ജസ്പ്രീത് ബും​​റ​​യും മും​​ബൈ​​ ഇന്ത്യൻസും നിറം മങ്ങി

ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ മും​​​​ബൈ ഇ​​​​ന്ത്യ​​​​ൻ​​​​സി​​​​ന് തു​​​​ണ​​​​യാ​​​​കാ​​​​നാ​​​​തെ സ്റ്റാ​​​​ർ പേ​​​​സ​​​​ർ ജ​​​​സ്പ്രീ​​​​ത് ബും​​​​റ. 2026 ഐ​​പി​​എ​​ല്ലി​​ൽ നാ​​​​ല് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ക​​​​ളി​​​​ച്ചി​​​​ട്ടും ബും​​​​റ​​​​യ്ക്ക് ഒ​​​​രു വി​​​​ക്ക​​​​റ്റ് പോ​​​​ലും നേ​​​​ടാ​​​​നാ​​​​യി​​​​ല്ല. റ​​​​ണ്‍​സ് വി​​​​ട്ടു​​​​കൊ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ൽ പി​​​​ശു​​​​ക്ക​​​​നാ​​​​യ താ​​​​രം ഇ​​​​ത്ത​​​​വ​​​​ണ പ​​​​തി​​​​വു തെ​​​​റ്റി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ സീ​​​​സ​​​​ണി​​​​ലെ അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​ര​​​​മ​​​​ട​​​​ക്കം തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി അ​​​​ഞ്ച് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ബും​​​​റ​​​​യ്ക്ക് വി​​​​ക്ക​​​​റ്റ് നേ​​​​ടാ​​​​നാ​​​​യി​​​​ട്ടി​​​​ല്ല. ഐ​​പി​​എ​​ൽ ക​​​​രി​​​​യ​​​​റി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഇ​​​​ത്ര​​​​യും വി​​​​ക്ക​​​​റ്റ് വ​​​​ര​​​​ൾ​​​​ച്ച നേ​​​​രി​​​​ടു​​​​ന്ന​​​​ത്. അ​​​​വ​​​​സാ​​​​ന അ​​​​ഞ്ച് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ നാ​​​​ലി​​​​ലും ബും​​​​റ 30 റ​​​​ണ്‍​സി​​​​ന് മു​​​​ക​​​​ളി​​​​ൽ വി​​​​ട്ടു​​​​കൊ​​​​ടു​​​​ത്തു.

ഐലിഎല്ലിൽ ബും​​​​റ​​​​യു​​​​ടെ അവസാന 5 മത്സരം

2025, അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​നെ​​​​തി​​​​രേ 0/40 (4).
2026, കോ​​​​ൽ​​​​ക്ക​​​​ത്ത 0/35 (4).
2026, ഡ​​​​ൽ​​​​ഹി 0/21 (4).
2026, രാ​​​​ജ​​​​സ്ഥാ​​​​ൻ 0/32 (4).
2026, ബം​​​​ഗ​​​​ളൂ​​​​രു 0/35 (4).

ബും​​​​റ മാ​​​​ത്ര​​​​മ​​​​ല്ല, സീ​​​​സ​​​​ണി​​​​ലെ വി​​​​ക്ക​​​​റ്റ് വേ​​​​ട്ട​​​​ക്കാ​​​​രി​​​​ലെ ആ​​​​ദ്യ പ​​​​ത്തി​​​​ൽ ഒ​​​​രു മും​​​​ബൈ താ​​​​രം പോ​​​​ലും ഇ​​​​ല്ല. നാ​​​​ല് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ മും​​​​ബൈ ആ​​​​കെ വീ​​​​ഴ്ത്തി​​​​യ​​​​ത് 14 വി​​​​ക്ക​​​​റ്റ്. അ​​​​തേ​​​​സ​​​​മ​​​​യം, രാ​​​​ജ​​​​സ്ഥാ​​​​ൻ റോ​​​​യ​​​​ൽ​​​​സ് (32), ഗു​​​​ജ​​​​റാ​​​​ത്ത് ടൈ​​​​റ്റ​​​​ൻ​​​​സ് (27), റോ​​​​യ​​​​ൽ ച​​​​ല​​​​ഞ്ചേ​​​​ഴ്സ് ബം​​​​ഗ​​​​ളൂ​​​​രു (28) ടീ​​മു​​ക​​ൾ വി​​ക്ക​​റ്റ് വേ​​ട്ട​​യി​​ൽ മി​​ക​​ച്ചു നി​​ൽ​​ക്കു​​ന്നു. ആ​​​​വ​​​​റേ​​​​ജ് (55.0), സ്ട്രൈ​​​​ക്ക് റേ​​​​റ്റ് (29.6), ഇ​​​​ക്ക​​​​ണോ​​​​മി (11.13) കാ​​ര്യ​​ങ്ങ​​ളി​​ലും മും​​ബൈ സീ​​​​സ​​​​ണി​​​​ലെ എ​​​​ല്ലാ ടീ​​​​മി​​​​നെ​​​​ക്കാ​​​​ളും പി​​ന്നി​​ലാ​​ണ്. ഡോ​​​​ട്ട് ബോ​​​​ളു​​​​ക​​​​ൾ എ​​​​റി​​​​യാ​​​​ൻ മും​​​​ബൈ​​​​ക്ക് സാ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ല. ബൗ​​​​ണ്ട​​​​റി ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ൽ മു​​​​ന്പി​​​​ലും മും​​​​ബൈ ബൗ​​​​ള​​​​ർ​​​​മാ​​​​രെ​​​​ന്ന​​​​ത് മ​​​​റ്റൊ​​​​രു പ​​​​രാ​​​​ജ​​​​യം.

ട്രെ​​​​ൻ​​​​ഡി​​​​നൊ​​​​പ്പ​​​​മ​​ല്ല!

2020ൽ ​​ത​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​സാ​​​​ന കി​​​​രീ​​​​ട നേ​​​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ മും​​​​ബൈ, ഐ​​​​പി​​​​എ​​​​ൽ ട്രെ​​​​ൻ​​​​ഡി​​​​നൊ​​​​പ്പം മാ​​​​റു​​​​ന്നി​​​​ല്ലെ​​​​ന്ന​​​​താ​​​​ണ് വ​​​​ന്പ​​​​ൻ പ​​​​രാ​​​​ജ​​​​യ​​​​ങ്ങ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്. 2020 സീ​​​​സ​​​​ണി​​​​ൽ മി​​​​ക​​​​ച്ച പ​​​​വ​​​​ർ പ്ലേ ​​​​ബൗ​​​​ള​​​​ർ​​​​മാ​​​​രും ആ​​​​റ് സൂ​​പ്പ​​ർ ബാ​​​​റ്റ​​​​ർ​​​​മാ​​​​രും കി​​​​റോ​​​​ണ്‍ പൊ​​​​ള്ളാ​​​​ർ​​​​ഡ്, പാ​​​​ണ്ഡ്യ സ​​​​ഹോ​​​​ത​​​​ര​​​​ങ്ങ​​​​ള​​​​ട​​​​ങ്ങു​​​​ന്ന ഫി​​​​നി​​​​ഷ​​​​ർ​​​​മാ​​​​രും ടീ​​​​മി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു. 137 സി​​​​ക്സാ​​​​ണ് ആ ​​​​സീ​​​​സ​​​​ണി​​​​ൽ മും​​​​ബൈ അ​​​​ടി​​​​ച്ചുപ​​​​റ​​​​ത്തി​​​​യ​​​​ത്. ര​​​​ണ്ടാം സ്ഥാ​​​​ന​​​​ക്കാ​​​​രേ​​​​ക്കാ​​​​ളും 32 സി​​​​ക്സു​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ലെ​​​​ന്ന​​​​ത് പ​​​​വ​​​​ർ ഹി​​​​റ്റിം​​​​ഗ് ബാ​​​​റ്റിം​​​​ഗ് മി​​​​ക​​​​വ് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

2026 ലേ​​​​ല​​​​ത്തി​​​​ൽ ട്രെ​​​​ൻ​​​​ഡി​​​​നൊ​​​​പ്പം മാ​​​​റ്റം ഉ​​​​ൾ​​​​ക്കൊ​​​​ണ്ടു​​​​ള്ള ടീം ​​​​രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ലും മും​​​​ബൈ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. നാ​​​​ല് താ​​​​ര​​​​ങ്ങ​​​​ളെ മാ​​​​ത്രം നി​​​​ല​​​​നി​​​​ർ​​​​ത്തി. ഇ​​​​ഷാ​​​​ൻ കി​​​​ഷ​​​​നെ​​​​പ്പോ​​​​ലു​​​​ള്ള താ​​​​ര​​​​ങ്ങ​​​​ളെ കൈ​​​​വി​​​​ട്ട​​​​ത് വി​​​​ന​​​​യാ​​​​യി.

മുംബൈക്കു പ​​​​വ​​​​റി​​​​ല്ല

ബൗ​​​​ള​​​​ർ​​​​മാ​​​​ർ റ​​​​ണ്‍​സ് വാ​​​​രി​​​​വി​​​​ത​​​​റു​​​​പ്പോ​​​​ൾ റ​​​​ണ്‍​സ് അ​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ലും മും​​​​ബൈ പി​​​​ന്നി​​​​ലാ​​​​ണ്. പ​​​​വ​​​​ർ കാ​​​​ട്ടേ​​​​ണ്ട പ​​​​വ​​​​ർ പ്ലേ ​​​​ഓ​​​​വ​​​​റു​​​​ക​​​​ളി​​​​ൽ 2025 സീ​​​​സ​​​​ണി​​​​ൽ മും​​​​ബൈ ര​​​​ണ്ട് ത​​​​വ​​​​ണ മാ​​​​ത്ര​​​​മാ​​​​ണ് 70 റ​​​​ണ്‍​സി​​​​ന് മു​​​​ക​​​​ളി​​​​ൽ സ്കോ​​​​ർ ചെ​​​​യ്ത​​​​ത്. ഉ​​​​യ​​​​ർ​​​​ന്ന സ്കോ​​​​ർ 80 റ​​​​ണ്‍​സും. ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു​​​​ള്ള സ​​​​ണ്‍​റൈ​​​​സേ​​​​ഴ്സ് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് ഏ​​​​ഴ് ത​​​​വ​​​​ണ 70ന് ​​​​മു​​​​ക​​​​ളി​​​​ൽ സ്കോ​​​​ർ ചെ​​​​യ്തു. ഉ​​​​യ​​​​ർ​​​​ന്ന സ്കോ​​​​ർ 105.

2026 സീ​​​​സ​​​​ണി​​​​ൽ നാ​​​​ല് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ മൂ​​​​ന്നി​​​​ലും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട മും​​​​ബൈ​​​​യു​​​​ടെ അ​​​​ടു​​​​ത്ത മ​​​​ത്സ​​​​രം വ്യാ​​​​ഴാ​​​​ഴ്ച പ​​​​ഞ്ചാ​​​​ബി​​​​നെ​​​​തി​​​​രേ​​​​യാ​​​​ണ്.

Sports

ഐ​സി​സി​യു​ടെ ലോ​ക​ക​പ്പ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; സ്‌​ക്വാ​ഡി​ല്‍ സ​ഞ്ജു​വും

മും​ബൈ: ടി20 ​ലോ​ക​ക​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ഐ​സി​സി​യു​ടെ ലോ​ക​ക​പ്പ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ഉ​ൾ​പ്പെ​ടെ നാ​ല് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ടീ​മി​ലു​ണ്ട്.

സ​ഞ്ജു​വി​നെ വി​ക്ക​റ്റ് കീ​പ്പ​റാ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്യാ​പ്റ്റ​ൻ എ​യ്ഡ​ൻ മാ​ർ​ക്ര​ത്തി​നെ നാ​യ​ക​നു​മാ​യാ​ണ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​യാ​ന്‍ ബി​ഷ​പ്പ് ഉ​ൾ​പ്പെ​ടു​ന്ന വി​ദ​ഗ്ധ സ​മി​തി​യാ​ണ് ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സ​ഞ്ജു​വി​ന് പു​റ​മേ ഇ​ഷാ​ൻ കി​ഷ​ൻ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ജ​സ്പ്രീ​ത് ബും​റ എ​ന്നി​വ​രാ​ണ് ടീ​മി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ. സ​ഞ്ജു​വി​നൊ​പ്പം ഓ​പ്പ​ണ​റാ​യി പാ​ക്കി​സ്ഥാ​ന്‍റെ സാ​ഹി​ബ്‌​സാ​ദ ഫ​ര്‍​ഹാ​ന്‍ ടീ​മി​ലെ​ത്തി.

ഇം​ഗ്ല​ണ്ട് ഓ​ൾ​റൗ​ണ്ട​ർ വി​ൽ ജാ​ക്സ്, വി​ൻ​ഡീ​സ് ബൗ​ള​ർ ജേ​സ​ൺ ഹേ​ൾ​ഡ​ർ, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പേ​സ​ർ ലും​ഗി എ​ൻ​ഡി​ഡി, ഇം​ഗ്ല​ണ്ട് സ്പി​ന്ന​ർ ആ​ദി​ൽ റാ​ഷി​ദ്, സിം​ബാ​ബ്‌​വേ പേ​സ​ർ ബ്ലെ​സിം​ഗ് മു​സ​റാ​ബാ​നി എ​ന്നി​വ​രാ​ണ് ടീം ​അം​ഗ​ങ്ങ​ൾ

12-ാമ​നാ​യി യു​എ​സ്എ ബൗ​ള​ർ ഷാ​ഡ്‌​ലി വാ​ൻ ഷാ​ൽ​ക്വി​ക്കും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ഷാ​ഡ്‌​ലി നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 13 വി​ക്ക​റ്റ് വീ​ഴ്ത്തി. ഇ​ന്ത്യ​ക്കെ​തി​രെ​യും പാ​ക്കി​സ്ഥാ​നെ​തി​രെ​യും നാ​ല് വി​ക്ക​റ്റു​ക​ള്‍ വീ​തം വീ​ഴ്ത്തി​യി​രു​ന്നു.

ടീം: ​സാ​ഹി​ബ്‌​സാ​ദ ഫ​ര്‍​ഹാ​ന്‍, സ​ഞ്ജു സാം​സ​ണ്‍, ഇ​ഷാ​ന്‍ കി​ഷ​ന്‍, എ​യ്ഡ​ന്‍ മാ​ര്‍​ക്രം (ക്യാ​പ്റ്റ​ന്‍), ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ, വി​ല്‍ ജാ​ക്‌​സ്, ജേ​സ​ണ്‍ ഹോ​ള്‍​ഡ​ര്‍, ജ​സ്പ്രി​ത് ബും​റ, ലു​ങ്കി എ​ന്‍​ഗി​ഡി, ആ​ദി​ല്‍ റ​ഷീ​ദ്, ബ്ലെ​സിം​ഗ് മു​സ​റ​ബാ​നി, ഷാ​ഡ്‌​ലി വാ​ന്‍ ഷാ​ല്‍​ക്വി​ക് (12-ാമ​ന്‍).

Sports

ഇന്ത്യയ്ക്ക് ടോസ്; ന്യൂസിലൻഡിനെ ബാറ്റിംഗിന് അയച്ചു

വിശാഖപട്ടണം: ന്യൂസിലൻഡിനെതിരായ ട്വന്‍റി20 ക്രിക്കറ്റ് പരമ്പരയിലെ നാലമത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫിൽഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

ബാറ്റർ ഇഷാൻ കിഷനു പകരം ബൗളർ അർഷദീപ് സിംഗിനെ ടീമിലുൾപ്പെടുത്തിയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. അതേസമയം കൈൽ ജാമിസനു പകരം സക്കറി ഫൗൾക്സിനെ ടീമിൽ ഉൾപ്പെടുത്തിയാണ് ന്യൂസിലൻഡ് ഇന്ന് കളത്തിലിറങ്ങുന്നത്.

ന്യൂസിലൻഡ് (പ്ലേയിംഗ് ഇലവൻ): ഡെവണ്‍ കോണ്‍വേ, ടിം സീഫെർട്ട്, രച്ചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്‍റ്നർ, സക്കറി ഫൗൾക്സ്, മാറ്റ് ഹെൻറി, ഇഷ് സൗധി, ജേക്കബ് ഡഫി.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): സഞ്ജു സാംസണ്‍, അഭിഷേക് ശർമ, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, ഹർഷിത് റാണ, രവി ബിഷ്ണോയ്, അർഷദീപ് സിംഗ്്, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ.

Sports

ഗോ​ഹ​ട്ടി ടെ​സ്റ്റ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച

ഗോ​ഹ​ട്ടി: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ആ​ദ്യ ദി​വ​സ​ത്തെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 247 എ​ന്ന നി​ല​യി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക.

25 റ​ൺ​സു​മാ​യി സെ​നു​ര​ൻ മു​ത്തു​സാ​മി​യും ഒ​രു റ​ണു​മാ​യി കൈ​ൽ വെ​രെ​യ്നും ആ​ണ് ക്രീ​സി​ലു​ള്ള​ത്. ഓ​പ്പ​ണ​ർ​മാ​ർ ന​ൽ​കി​യ മി​ക​ച്ച തു​ട​ക്ക​ത്തി​ന് ശേ​ഷം ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ബാ​റ്റിം​ഗ് നി​ര ത​ക​രു​ക​യാ​യി​രു​ന്നു. എ​യ്ഡ​ൻ മാ​ർ​ക്ര​വും റ​യാ​ൻ റി​ക്കി​ൾ​ട​ണും ചേ​ർ​ന്ന് 82 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​യ്ഡ​ൻ മാ​ർ​ക്ര​ത്തെ ബൗ​ള്‍​ഡാ​ക്കി​യ ജ​സ്പ്രീ​ത് ബു​മ്ര​യാ​ണ് ഇ​ന്ത്യ​ക്ക് ബ്രേ​ക്ക് ത്രൂ ​ന​ല്‍​കി​യ​ത്. 38 റ​ൺ​സെ​ടു​ത്താ​ണ് മാ​ർ​ക്രം പു​റ​ത്താ​യ​ത്.

തൊ​ട്ട​ടു​ത്ത ഓ​വ​റി​ൽ റി​ക്കി​ൾ​ട്ട​ണെ പു​റ​ത്താ​ക്കി​യ കു​ൽ​ദീ​പ് ഇ​ന്ത്യ​യ്ക്ക് വീ​ണ്ടും ആ​ശ്വാ​സം സ​മ്മാ​നി​ച്ചു. റി​ക്കി​ൾ​ട​ൺ 35 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. പി​ന്നീ​ട് ക്രീ​സി​ൽ ഒ​ന്നി​ച്ച ട്രി​സ്റ്റ​ൺ സ്റ്റ​ബ്സും തെം​ബ ബാ​വു​മ​യും മി​ക​ച്ച രീ​തി​യി​ൽ ബാ​റ്റ് വീ​ശി. ഇ​രു​വ​രും ചേ​ർ​ന്ന് മൂ​ന്നാം വി​ക്ക​റ്റി​ൽ 84 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ടീം ​സ്കോ​ർ 166ൽ ​നി​ൽ​ക്കെ 41 റ​ൺ​സെ​ടു​ത്ത ബാ​വു​മ പു​റ​ത്താ​യി. ര​വീ​ന്ദ്ര ജ​ഡേ​ജ​യാ​ണ് ബാ​വു​മ​യെ പ​വ​ലി​യ​നി​ലേ​യ്ക്ക് മ​ട​ക്കി​യ​ത്. ടീം ​സ്കോ​ർ 187ൽ ​നി​ൽ​ക്കെ സ്റ്റ​ബ്സും പു​റ​ത്താ​യി. അ​ർ​ധ സെ​ഞ്ചു​റി​ക്ക് ഒ​രു റ​ൺ അ​ക​ലെ​യാ​ണ് സ്റ്റ​ബ്സ് പു​റ​ത്താ​യ​ത്. കു​ൽ​ദീ​പ് യാ​ദ​വാ​ണ് സ്റ്റ​ബ്സി​ന്‍റെ വി​ക്ക​റ്റ് എ​ടു​ത്ത​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ സ്കോ​ർ 200 ക​ട​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ അ​ഞ്ചാം വി​ക്ക​റ്റും വീ​ണു. 13 റ​ൺ​സെ​ടു​ത്ത വി​യാ​ൻ മു​ൾ​ഡ​റി​നെ കു​ൽ​ദീ​പ് യാ​ദ​വ് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. ടീം ​സ്കോ​ർ 201 റ​ൺ​സാ​യി​രു​ന്നു മു​ൾ​ഡ​ർ പു​റ​ത്താ​കു​മ്പോൾ.

പി​ന്നീ​ട് ഒ​ത്തു​ച്ചേ​ർ​ന്ന ടോ​ണി ഡി ​സോ​ർ​സി​യും സെ​നു​ര​ൻ മു​ത്തു​സാ​മി​യും ചേ​ർ​ന്ന് ആ​റാം വി​ക്ക​റ്റി​ൽ 45 കൂ​ട്ടി​ച്ചേ​ർ​ത്തു. ടീം ​സ്കോ​ർ 246ൽ ​നി​ൽ​ക്കെ സോ​ർ​സി​സും മ​ട​ങ്ങി. മു​ഹ​മ്മ​ദ് സി​റാ​ജാ​ണ് സോ​ർ​സി​യു​ടെ വി​ക്ക​റ്റെ​ടു​ത്ത​ത്. പി​ന്നീ​ട് ഒ​രു റ​ൺ മാ​ത്ര​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ഇ​ന്ന് നേ​ടാ​നാ​യ​ത്.

 

Sports

ഗോഹട്ടി ടെസ്റ്റ്: മികച്ച തുടക്കത്തിനു ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടുവിക്കറ്റ് നഷ്ടം

ഗോഹട്ടി: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ‌ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 148 റൺസെന്ന നിലയിലാണ് സന്ദർശകർ.

28 റൺസുമായി ട്രിസ്റ്റൺ സ്റ്റബ്സും 33 റൺസുമായി നായകൻ തെംബ ബാവുമയുമാണ് ക്രീസിൽ. 38 റൺസെടുത്ത എയ്ഡൻ മാർക്രമും 35 റൺസുമായി റയാൻ റിക്കിൾട്ടണുമാണ് പുറത്തായത്.

നേരത്തെ, ടോസ് ജയിച്ച് ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർമാർ മികച്ച തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്ന് 82 റൺസ് കൂട്ടിച്ചേർത്തു. സ്കോർ റൺസിൽ നില്ക്കെ ഏയ്ഡന്‍ മാര്‍ക്രത്തെ ബൗള്‍ഡാക്കിയ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.

തൊട്ടടുത്ത ഓവറിൽ റിക്കിൾട്ടണെ പുറത്താക്കിയ കുൽദീപ് ഇന്ത്യയ്ക്ക് വീണ്ടും ആശ്വാസം സമ്മാനിച്ചു. പിന്നീട് ക്രീസിൽ ഒന്നിച്ച ട്രിസ്റ്റൺ സ്റ്റബ്സും തെംബ ബാവുമയും ചേർന്ന് സ്കോർ മുന്നോട്ടുകൊണ്ടുപോയി. ഇരുവരും ഒരുമിച്ച് നിലവിൽ 72 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

 

Sports

കോ​ൽ​ക്ക​ത്ത​യി​ൽ ഇ​ന്ത്യ​ൻ ആ​ദി​പ​ത്യം; നി​ല​യു​റ​പ്പി​ച്ച് രാ​ഹു​ലും സു​ന്ദ​റും

കോ​ല്‍​ക്ക​ത്ത: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ലെ ആ​ദ്യ​ദി​നം ഇ​ന്ത്യ​ൻ ആ​ദി​പ​ത്യം. ടോസ് നേടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 159-ന് ​പു​റ​ത്താ​ക്കി​യ ഇ​ന്ത്യ, ഒ​ന്നാം ദി​നം ക​ളി​യ​വ​സാ​നി​ക്കു​മ്പോ​ള്‍ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 37 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്.

കെ.​എ​ല്‍ രാ​ഹു​ലും (13), വാ​ഷിംഗ്ടണ്‍ സു​ന്ദ​റു​മാ​ണ് (6) ക്രീ​സി​ല്‍. 12 റ​ണ്‍​സെ​ടു​ത്ത ഓ​പ്പ​ണ​ര്‍ യ​ശ​സ്വി ജ​യ്‌​സ്‌​വാ​ളി​ന്‍റെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ സ്‌​കോ​റി​നേ​ക്കാ​ള്‍ 122 റ​ണ്‍​സ് പി​ന്നി​ലാ​ണ് ഇ​ന്ത്യ. മാ​ർ​ക്കോ ജാ​ൻ​സ​നാ​ണ് ജ​യ്സ്‌​വാ​ളി​ന്‍റെ വി​ക്ക​റ്റ്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ഓ​പ്പ​ണ​ർ​മാ​രാ​യ റി​യാ​ൻ റി​ക്കി​ള്‍​ട​ണും ഏ​യ്ഡ​ന്‍ മാ​ര്‍​ക്ര​മും സ്വ​പ്ന​തു​ല്യ​മാ​യ തു​ട​ക്ക​മാ​ണ് ന​ല്കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 10.3 ഓ​വ​റി​ല്‍ 57 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു.

എ​ന്നാ​ൽ, ത​ന്‍റെ ര​ണ്ടാം സ്പെ​ല്ലി​ല്‍ ഓ​പ്പ​ണ​ര്‍​മാ​രെ ര​ണ്ടു​പേ​രെ​യും മ​ട​ക്കി​യ ജ​സ്പ്രീ​ത് ബും​റ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ കു​തി​പ്പി​ന് ത​ട​യി​ട്ടു. പി​ന്നാ​ലെ സ്കോ​ർ 71 റ​ൺ​സി​ൽ നി​ല്ക്കെ നാ​യ​ക​ൻ തെം​പ ബാ​വു​മ​യെ​യും പി​ന്നാ​ലെ വി​യാ​ൻ മു​ൾ​ഡ​റെ​യും പു​റ​ത്താ​ക്കി കു​ൽ​ദീ​പ് യാ​ദ​വ് യാ​ദ​വ് ആ​ഞ്ഞ​ടി​ച്ചു.

സ്കോ​ർ 120 റ​ൺ​സി​ൽ നി​ല്ക്കെ ടോ​ണി ഡി ​സോ​ർ​സി​യെ ബും​റ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി​യ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക പ്ര​തി​സ​ന്ധി​യി​ലാ​യി. പി​ന്നീ​ട് എ​ത്തി​യ ആ​ർ​ക്കും ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ‌​ക്കു മു​ന്നി​ൽ പി​ടി​ച്ചു​നി​ല്ക്കാ​നാ​യി​ല്ല. അ​വ​സാ​ന​ത്തെ നാ​ലു ബാ​റ്റ​ർ​മാ​ർ ര​ണ്ട​ക്കം പോ​ലും കാ​ണാ​തെ പു​റ​ത്താ​യി.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ​നി​ര​യി​ൽ എ​യ്ഡ​ൻ മാ​ർ​ക്രം (31), റ​യാ​ൻ‌ റി​ക്കി​ൾ​ട്ട​ൺ (23), വി​യാ​ൻ മു​ൾ​ഡ​ർ (24), ടോ​ണി ഡി ​സോ​ർ​സി (24), കൈ​ൽ വെ​രെ​യ്നെ (16), ട്രി​സ്റ്റ​ൺ സ്റ്റ​ബ്സ് (15) എ​ന്നി​വ​ർ​ക്കു മാ​ത്ര​മേ ര​ണ്ട​ക്കം ക​ട​ക്കാ​നാ​യു​ള്ളൂ.

27 റ​ൺ​സ് വ​ഴ​ങ്ങി അ​ഞ്ചു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​സ്പ്രീ​ത് ബും​റ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്. കു​ൽ​ദീ​പ് യാ​ദ​വും മു​ഹ​മ്മ​ദ് സി​റാ​ജും ര​ണ്ടു​വി​ക്ക​റ്റ് വീ​ത​വും അ​ക്സ​ർ പ​ട്ടേ​ൽ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Sports

കൊ​ടു​ങ്കാ​റ്റാ​യി ബും​റ; ഈ​ഡ​നി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ് ദ​ക്ഷി​ണാ​ഫ്രി​ക്ക, 159ന് ​പു​റ​ത്ത്

കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ക്കെ​തി​രാ​യ കോ​ൽ​ക്ക​ത്ത ടെ​സ്റ്റി​ൽ മി​ക​ച്ച തു​ട​ക്ക​ത്തി​നു ശേ​ഷം തകർന്നടിഞ്ഞ് ദ​ക്ഷി​ണാ​ഫ്രി​ക്ക. 159 റൺസിന് എല്ലാവരും പുറത്തായി. 

എ​യ്ഡ​ൻ മാ​ർ​ക്രം (31), റ​യാ​ൻ‌ റി​ക്കി​ൾ​ട്ട​ൺ (23), വി​യാ​ൻ മു​ൾ​ഡ​ർ (24), ടോ​ണി ഡി ​സോ​ർ​സി (24), കൈ​ൽ വെ​രെ​യ്നെ (16), ട്രിസ്റ്റൺ സ്റ്റബ്സ് (15) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

27 റ​ൺ​സ് വ​ഴ​ങ്ങി അ​ഞ്ചു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​സ്പ്രീ​ത് ബും​റ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്. കു​ൽ​ദീ​പ് യാ​ദ​വും മു​ഹ​മ്മ​ദ് സി​റാ​ജും ര​ണ്ടു​വി​ക്ക​റ്റ് വീ​ത​വും അ​ക്സ​ർ പ​ട്ടേ​ൽ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ഓ​പ്പ​ണ​ർ​മാ​രാ​യ റി​യാ​ൻ റി​ക്കി​ള്‍​ട​ണും ഏ​യ്ഡ​ന്‍ മാ​ര്‍​ക്ര​മും സ്വ​പ്ന​തു​ല്യ​മാ​യ തു​ട​ക്ക​മാ​ണ് ന​ല്കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 10.3 ഓ​വ​റി​ല്‍ 57 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു.

എ​ന്നാ​ൽ, ത​ന്‍റെ ര​ണ്ടാം സ്പെ​ല്ലി​ല്‍ ഓ​പ്പ​ണ​ര്‍​മാ​രെ ര​ണ്ടു​പേ​രെ​യും മ​ട​ക്കി​യ ജ​സ്പ്രീ​ത് ബും​റ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ കു​തി​പ്പി​ന് ത​ട​യി​ട്ടു. പി​ന്നാ​ലെ സ്കോ​ർ 71 റ​ൺ​സി​ൽ നി​ല്ക്കെ നാ​യ​ക​ൻ തെം​പ ബാ​വു​മ​യെ​യും പി​ന്നാ​ലെ വി​യാ​ൻ മു​ൾ​ഡ​റെ​യും പു​റ​ത്താ​ക്കി കു​ൽ​ദീ​പ് യാ​ദ​വ് യാ​ദ​വ് ആ​ഞ്ഞ​ടി​ച്ചു.

സ്കോ​ർ 120 റ​ൺ​സി​ൽ നി​ല്ക്കെ ടോ​ണി ഡി ​സോ​ർ​സി​യെ ബും​റ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി​യ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക പ്ര​തി​സ​ന്ധി​യി​ലാ​യി. പി​ന്നീ​ട് എ​ത്തി​യ ആ​ർ​ക്കും ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ‌​ക്കു മു​ന്നി​ൽ പി​ടി​ച്ചു​നി​ല്ക്കാ​നാ​യി​ല്ല. അ​വ​സാ​ന​ത്തെ നാ​ലു ബാ​റ്റ​ർ​മാ​ർ ര​ണ്ട​ക്കം പോ​ലും കാ​ണാ​തെ പു​റ​ത്താ​യി.

Sports

ഈഡനിൽ കൊ​ടു​ങ്കാ​റ്റാ​യി ബും​റ; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ടം

കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ക്കെ​തി​രാ​യ കോ​ൽ​ക്ക​ത്ത ടെ​സ്റ്റി​ൽ മി​ക​ച്ച തു​ട​ക്ക​ത്തി​നു ശേ​ഷം ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. 120 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ര​ണ്ടു റ​ൺ​സു​മാ​യി ട്രി​സ്റ്റ​ൺ സ്റ്റ​ബ്സും നാ​ലു റ​ൺ​സു​മാ​യി കെ​യ്ൽ വെ​രെ​യ്നെ​യു​മാ​ണ് ക്രീ​സി​ൽ.

എ​യ്ഡ​ൻ മാ​ർ​ക്രം (31), റ​യാ​ൻ‌ റി​ക്കി​ൾ​ട്ട​ൺ (23), വി​യാ​ൻ മു​ൾ​ഡ​ർ (24), ടോ​ണി ഡി ​സോ​ർ​സി (24), തെം​പ ബാ​വു​മ (മൂ​ന്ന്) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കു ന​ഷ്ട​മാ​യ​ത്. 18 റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്നു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​സ്പ്രീ​ത് ബും​റ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്. കു​ൽ​ദീ​പ് യാ​ദ​വ് 34 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ടു​വി​ക്ക​റ്റ് വീ​ഴ്ത്തി.

കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ഓ​പ്പ​ണ​ർ​മാ​രാ​യ റി​യാ​ൻ റി​ക്കി​ള്‍​ട​ണും ഏ​യ്ഡ​ന്‍ മാ​ര്‍​ക്ര​മും സ്വ​പ്ന​തു​ല്യ​മാ​യ തു​ട​ക്ക​മാ​ണ് ന​ല്കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 10.3 ഓ​വ​റി​ല്‍ 57 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു.

എ​ന്നാ​ൽ, ത​ന്‍റെ ര​ണ്ടാം സ്പെ​ല്ലി​ല്‍ ഓ​പ്പ​ണ​ര്‍​മാ​രെ ര​ണ്ടു​പേ​രെ​യും മ​ട​ക്കി​യ ജ​സ്പ്രീ​ത് ബും​റ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ കു​തി​പ്പി​ന് ത​ട​യി​ട്ടു. പി​ന്നാ​ലെ സ്കോ​ർ 71 റ​ൺ​സി​ൽ നി​ല്ക്കെ നാ​യ​ക​ൻ തെം​പ ബാ​വു​മ​യെ​യും പി​ന്നാ​ലെ വി​യാ​ൻ മു​ൾ​ഡ​റെ​യും പു​റ​ത്താ​ക്കി കു​ൽ​ദീ​പ് യാ​ദ​വ് യാ​ദ​വ് ആ​ഞ്ഞ​ടി​ച്ചു.

സ്കോ​ർ 120 റ​ൺ​സി​ൽ നി​ല്ക്കെ ടോ​ണി ഡി ​സോ​ർ​സി​യെ ബും​റ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി​യ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക പ്ര​തി​സ​ന്ധി​യി​ലാ​യി.

Sports

മ​ഴ; ഇ​ന്ത്യ-​ഓ​സീ​സ് മ​ത്സ​രം നി​ർ​ത്തി​വ​ച്ചു

ബ്രി​സ്ബേ​ൻ: ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ട്വ​ന്‍റി-20 മ​ത്സ​രം മ​ഴ മൂ​ലം നി​ർ​ത്തി​വ​ച്ചു. ഇ​ന്ത്യ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 4.5 ഓ​വ​റി​ൽ 52 റ​ണ്‍​സ് നേ​ടി​യ​പ്പോ​ഴാ​ണ് മ​ഴ വി​ല്ല​നാ​യി എ​ത്തി​യ​ത്.

ഇ​ന്ത്യ​യ്ക്കാ​യി ഓ​പ്പ​ണ​റു​മാ​രാ​യ അ​ഭി​ഷേ​ക് ശ​ർ​മ 13 പ​ന്തി​ൽ 23 റ​ണ്‍​സും ശു​ഭ്മാ​ൻ ഗി​ൽ 16 പ​ന്തി​ൽ 29 റ​ണ്‍​സും നേ​ടി. ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​ഞ്ച് മ​ത്സ​ര​ങ്ങ​ൾ ഉ​ള്ള പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 2-1ന് ​മു​ന്നി​ലാ​ണ്. ആ​ദ്യ മ​ത്സ​രം മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

Sports

ഓ​സീ​സി​നെ ത​ക​ർ​ത്ത് ഇ​ന്ത്യ

ക്വീ​ൻ​സ് ലാ​ൻ​ഡ്: ഓ​സ്ട്രേ​യി​ല​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​യ്ക്ക് ജ​യം. 48 റ​ണ്‍​സി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യ​മാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 2-1ന് ​മു​ന്നി​ലെ​ത്തി. ശ​നി​യാ​ഴ്ച​യാ​ണ് പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​രം. ആ​ദ്യ​മ​ത്സ​രം മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 168 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സ്ട്രേ​ലി​യ 18.2 ഓ​വ​റി​ൽ 119 റ​ണ്‍​സി​ന് ഓ​ൾ​ഔ​ട്ടാ​യി. ഇ​ന്ത്യ​യു​ടെ സ്പി​ൻ കെ​ണി​യി​ൽ ഓ​സീ​സ് താ​ര​ങ്ങ​ൾ ക​റ​ങ്ങി വീ​ഴു​ക​യാ​യി​രു​ന്നു.

ഓ​സീ​സ് ഓ​പ്പ​ണ​റു​മാ​രാ​യ മി​ച്ച​ൽ മാ​ർ​ഷി​നും മാ​ത്യു ഷോ​ർ​ട്ടി​നും മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ ബൗ​ളിം​ഗി​നു​മു​ന്നി​ൽ അ​ൽ​പ​മെ​ങ്കി​ലും പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യ​ത്. മി​ച്ച​ൽ മാ​ർ​ഷ് 30 റ​ണ്‍​സും മാ​ത്യു ഷോ​ർ​ട്ട് 25 റ​ണ്‍​സും നേ​ടി. മി​ച്ച​ൽ മാ​ർ​ഷാ​ണ് ഓ​സീ​സ് നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ.

ജോ​ഷ് ഇം​ഗ്ലി​സ് 12 റ​ണ്‍​സും ടിം ​ഡേ​വി​ഡ് 14 റ​ണ്‍​സും മാ​ർ​ക്ക​സ് സ്റ്റോ​യി​ൻ​സ് 17 റ​ണ്‍​സു​മെ​ടു​ത്തു.

ഇ​ന്ത്യ​യ്ക്കാ​യി വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ 1.2 ഓ​വ​റി​ൽ മൂ​ന്ന് റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ശി​വം ദു​ബെ​യും അ​ക്സ​ർ പ​ട്ടേ​ലും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 167 റ​ണ്‍​സ് നേ​ടി​യ​ത്. ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ഓ​പ്പ​ണ​റു​മാ​രാ​യ അ​ഭി​ഷേ​ക് ശ​ർ​മ​യും ശു​ഭ്മാ​ൻ ഗി​ല്ലും ചേ​ർ​ന്ന് ഒ​രു​ക്കി​യ​ത്. 21 പ​ന്തി​ൽ 28 റ​ണ്‍​സെ​ടു​ത്ത അ​ഭി​ഷേ​കി​ന്‍റെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​യ്ക്ക് ആ​ദ്യം ന​ഷ്ട​മാ​യ​ത്. ഗി​ൽ 39 പ​ന്തി​ൽ 46 റ​ണ്‍​സെ​ടു​ത്തു. ഗി​ല്ലാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ.

ശി​വം ദു​ബെ 22 റ​ണ്‍​സും സൂ​ര്യ​കു​മാ​ർ യാ​ദ​വ് 20 റ​ണ്‍​സും നേ​ടി. അ​ക്സ​ർ പ​ട്ടേ​ൽ പു​റ​ത്താ​കാ​തെ 11 പ​ന്തി​ൽ 21 റ​ണ്‍​സെ​ടു​ത്തു.

ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി ന​ഥാ​ൻ എ​ല്ലി​സും ആ​ദം സാ​ന്പ​യും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ഓ​സ്ട്രേ​ലി​യ​യ്ക്ക് 168 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ക്വീ​ൻ​സ് ലാ​ൻ​ഡ്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20​യി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് 168 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 167 റ​ണ്‍​സെ​ടു​ത്തു.

ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ഓ​പ്പ​ണ​റു​മാ​രാ​യ അ​ഭി​ഷേ​ക് ശ​ർ​മ​യും ശു​ഭ്മാ​ൻ ഗി​ല്ലും ചേ​ർ​ന്ന് ഒ​രു​ക്കി​യ​ത്. 21 പ​ന്തി​ൽ 28 റ​ണ്‍​സെ​ടു​ത്ത അ​ഭി​ഷേ​കി​ന്‍റെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​യ്ക്ക് ആ​ദ്യം ന​ഷ്ട​മാ​യ​ത്. ഗി​ൽ 39 പ​ന്തി​ൽ 46 റ​ണ്‍​സെ​ടു​ത്തു. ഗി​ല്ലാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ.

ശി​വം ദു​ബെ 22 റ​ണ്‍​സും സൂ​ര്യ​കു​മാ​ർ യാ​ദ​വ് 20 റ​ണ്‍​സും നേ​ടി. അ​ക്സ​ർ പ​ട്ടേ​ൽ പു​റ​ത്താ​കാ​തെ 11 പ​ന്തി​ൽ 21 റ​ണ്‍​സെ​ടു​ത്തു.

ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി ന​ഥാ​ൻ എ​ല്ലി​സും ആ​ദം സാ​ന്പ​യും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ഷാ​ർ​ദു​ൾ ഠാ​ക്കൂ​റി​നു പ​ണി​കി​ട്ടി; പ​ക​രം എ​ത്തു​ക ഈ ​ഓ​ൾ റൗ​ണ്ട​ർ‌...

ബി​ര്‍​മിം​ഗ്ഹാം: ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ന്‍​സി അ​ര​ങ്ങേ​റ്റ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം പോ​രാ​ട്ട​ത്തി​നു ജൂ​ലൈ ര​ണ്ടി​നു ബി​ര്‍​മിം​ഗ്ഹാ​മി​ലെ എ​ജ്ബാ​സ്റ്റ​ണ്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ക്കം. ടീം ​ഇ​ന്ത്യ​ക്കു ടെ​സ്റ്റി​ല്‍ ഇ​തു​വ​രെ ഒ​രു എ​ഡ്ജും ഇ​ല്ലാ​ത്ത മൈ​താ​ന​മാ​ണ് എ​ജ്ബാ​സ്റ്റ​ണ്‍ എ​ന്ന​താ​ണ് ച​രി​ത്രം. ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ ലീ​ഡ്‌​സ് ടെ​സ്റ്റി​ല്‍ കൈ​വി​ട്ട​ക​ളി​യി​ലൂ​ടെ ഇ​ന്ത്യ അ​ഞ്ച് വി​ക്ക​റ്റ് തോ​ല്‍​വി വ​ഴ​ങ്ങി​യി​രു​ന്നു.

ഇം​ഗ്ല​ണ്ടി​നെ​തി​രേ ര​ണ്ടാം ടെ​സ്റ്റി​ൽ ഇ​ന്ത്യ​യു​ടെ പേ​സ് ഓ​ള്‍​റൗ​ണ്ട​ര്‍ സ്ഥാ​ന​ത്തേ​ക്ക് നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി തി​രി​ച്ചെ​ത്തും എ​ന്നാ​ണ് വി​വ​രം. പ​രി​ശീ​ല​ന സെ​ഷ​നു​ക​ളി​ല്‍ നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി​ക്ക് കൃ​ത്യ​മാ​യ സ്ഥാ​നം ന​ല്‍​കി​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ നീ​ക്കം. ലീ​ഡ്‌​സി​ല്‍ പേ​സ് ഓ​ള്‍ റൗ​ണ്ട​ര്‍ സ്ഥാ​ന​ത്ത് ഇ​റ​ങ്ങി​യ ഷാ​ര്‍​ദു​ള്‍ ഠാ​ക്കൂ​റി​നു പ​ക​ര​മാ​ണ് നി​തീ​ഷ് കു​മാ​ര്‍ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ എ​ത്തു​ക. ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​ല്‍ നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. ഇ​തു​വ​രെ അ​ഞ്ച് ടെ​സ്റ്റ് ക​ളി​ച്ചി​ട്ടു​ണ്ട് 22കാ​ര​നാ​യ ഈ ​ബാ​റ്റിം​ഗ് ഓ​ള്‍​റൗ​ണ്ട​ര്‍.

അ​തു​പോ​ലെ സ്പി​ന്ന​ർ കു​ൽ​ദീ​പ് യാ​ദ​വ്, സ്പി​ൻ ഓ​ൾ റൗ​ണ്ട​ർ വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ എ​ന്നി​വ​രു​ടെ പേ​രു​ക​ളും പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ഉ​ണ്ടാ​യേ​ക്കും എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളും അ​ന്ത​രീ​ക്ഷ​ത്തി​ലു​ണ്ട്. സ്റ്റാ​ർ പേ​സ​ർ ജ​സ്പ്രീ​ത് ബും​റ​യു​ടെ അ​ഭാ​വ​ത്തി​ൽ അ​ർ​ഷ​ദീ​പ് സിം​ഗ് പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ എ​ത്തും എ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

ലീ​ഡ്‌​സ് ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​സ്പ്രീ​ത് ബും​റ നാ​ളെ ക​ളി​ക്കാ​ന്‍ സാ​ധ്യ​ത ഇ​ല്ലെ​ന്ന​താ​ണ് ടീം ​ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി. ടീം ​പ​രി​ശീ​ല​ന​ത്തി​ല്‍ ബും​റ പ​ങ്കെ​ടു​ത്തി​രു​ന്നു.

പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ബും​റ ഉ​ണ്ടാ​കു​മോ എ​ന്ന​തു സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ വി​വ​രം ന​ല്‍​കാ​ന്‍ ടീം ​മാ​നേ​ജ്‌​മെ​ന്‍റ് ത​യാ​റാ​യി​ല്ല. ഇ​ന്ത്യ​യു​ടെ അ​സി​സ്റ്റ​ന്‍റ് കോ​ച്ച് റ​യാ​ന്‍ ടെ​ന്‍​ഡോ​ഷെ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ: ടീം ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബും​റ ഉ​ണ്ടാ​കും. എ​ന്നാ​ല്‍, മ​ത്സ​രം ക​ളി​ക്കു​മോ എ​ന്ന​തി​ല്‍ ഇ​തു​വ​രെ തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​ട്ടി​ല്ല.

Sports

ബും​റ​യ്ക്കു പ​ക​രം ഈ ​പേ​സ​ർ ക​ളി​ക്കും; ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ മാറ്റം ഉറപ്പ് ...

ബി​ർ​മിം​ഗ്ഹാം: ലീ​ഡ്‌​സ് ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​സ്പ്രീ​ത് ബും​റ, ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ക​ളി​ക്കാ​ൻ സാ​ധ്യ​ത കു​റ​വ്. ജൂ​ലൈ ര​ണ്ടി​ന് ബി​ർ​മിം​ഗ്ഹാ​മി​ലെ എ​ജ്ബാ​സ്റ്റ​ൺ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും ത​മ്മി​ലു​ള്ള ര​ണ്ടാം ടെ​സ്റ്റ് പോ​രാ​ട്ടം.

ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ പ​രി​ശീ​ല​ന സെ​ഷ​നു​ക​ളി​ൽ ജ​സ്പ്രീ​ത് ബും​റ പ​ങ്കെ​ടു​ത്തി​രു​ന്നെ​ങ്കി​ലും ര​ണ്ടാം ടെ​സ്റ്റി​ൽ ക​ളി​ക്കാ​നു​ള്ള സാ​ധ്യ​ത ഇ​ല്ല. വ​ർ​ക്ക്‌​ലോ​ഡ് പ​രി​ഗ​ണി​ച്ച് അ​ഞ്ച് മ​ത്സ​ര പ​ര​ന്പ​ര​യി​ലെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ മാ​ത്ര​മേ ബും​റ ക​ളി​ക്കു​ക​യു​ള്ളൂ എ​ന്ന് നേ​ര​ത്തേ ബി​സി​സി​ഐ അ​റി​യി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്.
ബും​റ​യു​ടെ അ​ഭാ​വ​ത്തി​ൽ ഇ​ന്ത്യ​ൻ ടീ​മി​ൽ ക​ളി​ക്കാ​നു​ള്ള അ​വ​സ​രം പേ​സ​ർ അ​ർ​ഷ​ദീ​പ് സിം​ഗി​നു ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​ക്കാ​യി ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം ന​ട​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ് അ​ർ​ഷ​ദീ​പി​നു വ​ന്നു​ചേ​ർ​ന്നി​രി​ക്കു​ന്ന​ത്.

പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ബും​റ ഉ​ണ്ടാ​കു​മോ എ​ന്ന​തു സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ വി​വ​രം ന​ല്‍​കാ​ന്‍ ടീം ​മാ​നേ​ജ്‌​മെ​ന്‍റ് ത​യാ​റാ​യി​ല്ല. ഇ​ന്ത്യ​യു​ടെ അ​സി​സ്റ്റ​ന്‍റ് കോ​ച്ച് റ​യാ​ന്‍ ടെ​ന്‍​ഡോ​ഷെ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ: ടീം ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബും​റ ഉ​ണ്ടാ​കും. എ​ന്നാ​ല്‍, മ​ത്സ​രം ക​ളി​ക്കു​മോ എ​ന്ന​തി​ല്‍ ഇ​തു​വ​രെ തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​ട്ടി​ല്ല.

അ​തേ​സ​മ​യം, ഇ​ന്ത്യ​യു​ടെ പേ​സ് ഓ​ള്‍​റൗ​ണ്ട​ര്‍ സ്ഥാ​ന​ത്തേ​ക്ക് നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി തി​രി​ച്ചെ​ത്തും എ​ന്നാ​ണ് വി​വ​രം. പ​രി​ശീ​ല​ന സെ​ഷ​നു​ക​ളി​ല്‍ നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി​ക്ക് കൃ​ത്യ​മാ​യ സ്ഥാ​നം ന​ല്‍​കി​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ നീ​ക്കം. ലീ​ഡ്‌​സി​ല്‍ പേ​സ് ഓ​ള്‍ റൗ​ണ്ട​ര്‍ സ്ഥാ​ന​ത്ത് ഇ​റ​ങ്ങി​യ ഷാ​ര്‍​ദു​ള്‍ ഠാ​ക്കൂ​റി​നു പ​ക​ര​മാ​ണ് നി​തീ​ഷ് കു​മാ​ര്‍ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ എ​ത്തു​ക. ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​ല്‍ നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു.

ഇ​തു​വ​രെ അ​ഞ്ച് ടെ​സ്റ്റ് ക​ളി​ച്ചി​ട്ടു​ണ്ട് 22കാ​ര​നാ​യ ഈ ​ബാ​റ്റിം​ഗ് ഓ​ള്‍​റൗ​ണ്ട​ര്‍. സ്പി​ന്ന​ർ കു​ൽ​ദീ​പ് യാ​ദ​വ്, സ്പി​ൻ ഓ​ൾ റൗ​ണ്ട​ർ വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ എ​ന്നി​വ​രു​ടെ പേ​രു​ക​ളും ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്നു​ണ്ട്.

Latest News

Corehub Up