Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jaundice

Family Health

ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ സൂപ്പർ, പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ...

വേ​ന​ലി​ന്‍റെ കാ​ഠി​ന്യം കൂ​ടി​യ​തോ​ടെ പാ​ത​യോ​ര​ങ്ങ​ളി​ല്‍ ശീ​ത​ള പാ​നീ​യ വി​ല്‍​പ​നാ​ശാ​ല​ക​ള്‍ വ​ര്‍​ധി​ക്കു​ക​യാ​ണ്. ശീ​ത​ള പാ​നീ​യ​ങ്ങ​ൾ കു​ടി​ക്കു​ന്ന​തി​നു മു​ൻ​പ് അ​വ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല​വും ഐ​സും ശു​ദ്ധ​ജ​ല​ത്തി​ൽ ത​യാ​റാ​ക്കി​യ​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. കൂ​ടാ​തെ പാ​നീ​യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പ​ഴ​വ​ര്‍​ഗ​ങ്ങ​ൾ ശു​ദ്ധ ജ​ല​ത്തി​ൽ ക​ഴു​കാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന​തും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് കാ​ര​ണ​മാ​കാം.

ബാ​ക്ടീ​രി​യ​ക​ൾ

മ​ലി​ന​ജ​ല​ത്തി​ലും അ​വ കൊ​ണ്ടു​ണ്ടാ​ക്കു​ന്ന ഐ​സു​ക​ളി​ലും വി​വി​ധ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന ബാ​ക്ടീ​രി​യ​ക​ള്‍ വ​ലി​യ തോ​തി​ല്‍ കാ​ണാ​റു​ണ്ട്. ഇ​ത് ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​തോ​ടെ കോ​ള​റ, ടൈ​ഫോ​യി​ഡ്, മ​ഞ്ഞ​പ്പി​ത്തം തു​ട​ങ്ങി​യ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളും ബാ​ധി​ക്കു​ന്നു.

കു​ടി​വെ​ള്ള​ത്തി​ലൂ​ടെ..

ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​മാ​ണ് കോ​ള​റ . വി​ബ്രി​യോ കോ​ള​റ എ​ന്ന വൈ​റ​സാ​ണ് ഈ ​രോ​ഗം പ​ര​ത്തു​ന്ന​ത്. കു​ടി​വെ​ള്ള​ത്തി​ലൂ​ടെ ഇ​ത് ശ​രീ​ര​ത്തി​ലെ​ത്തു​ക​യും ക​ടു​ത്ത ഛര്‍​ദി​യും അ​തി​സാ​ര​വും ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു. ശ​രീ​ര​ത്തി​ലെ ജ​ല​വും ല​വ​ണ​ങ്ങ​ളും ന​ഷ്ട​മാ​കു​ന്ന​താ​ണ് ഇ​തി​ലേ​റ്റ​വും പ്ര​ധാ​നം. ഇ​ത് നി​ർ​ജ​ലീ​ക​ര​ണ​ത്തി​നു കാ​ര​ണ​മാ​വു​ക​യും രോ​ഗി ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തു​ക​യും ചെ​യ്യാം. അ​തി​നാ​ല്‍ ജ​ല​ന​ഷ്ടം ഒ​ഴി​വാ​ക്കാ​ന്‍ രോ​ഗി​ക്ക് വീ​ട്ടി​ല്‍ ല​ഭി​ക്കു​ന്ന പാ​നീ​യ​ങ്ങ​ളാ​യ ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, നാ​ര​ങ്ങാ​വെ​ള്ളം, ക​രി​ക്കി​ന്‍ വെ​ള്ളം എ​ന്നി​വ​യോ ഒ.​ആ​ര്‍.​എ​സ്. ലാ​യ​നി​യോ ന​ല്‍​കേ​ണ്ട​താ​ണ്. കു​ട്ടി​ക​ൾ​ക്ക് എ​ത്ര​യും വേ​ഗം ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണം.

വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍

ശ​രീ​ര​ത്തി​ല്‍ നി​ന്ന് അ​മി​ത ജ​ല​ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​ണ് വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍ അ​ഥ​വാ അ​ക്യൂ​ട്ട് ഡ​യേ​റി​യ​ല്‍ ഡി​സീ​സ്. ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ ക​ണ​ക്ക് പ്ര​കാ​രം അ​ഞ്ച് വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ കാ​ര​ണം വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ളാ​ണ്. ഒ​രു​ദി​വ​സം മൂ​ന്നോ അ​തി​ല്‍ കൂ​ടു​ത​ലോ ത​വ​ണ ഇ​ള​കി മ​ലം പോ​വു​ക​യാ​ണെ​ങ്കി​ല്‍ അ​തി​നെ വ​യ​റി​ള​ക്ക​മാ​യി ക​ണ​ക്കാ​ക്കാം. ജ​ല ന​ഷ്ടം പ​രി​ഹ​രി​ക്കാ​ന്‍ ധാ​രാ​ളം പാ​നീ​യ​ങ്ങ​ള്‍ ന​ല്‍​കു​ക​യാ​ണ് ഏ​റ്റ​വും പ്ര​ധാ​നം.

മ​ഞ്ഞ​പ്പി​ത്തം

ഉ​ഷ്ണ​കാ​ല​ത്ത് കൂ​ടു​ല്‍ കാ​ണ​പ്പെ​ടു​ന്ന മ​റ്റൊ​രു രോ​ഗ​മാ​ണ് പ​ല രീ​തി​യി​ലു​ള്ള മ​ഞ്ഞ​പ്പി​ത്തം.. വെ​ള്ള​ത്തി​ല്‍ കൂ​ടി പ​ക​രു​ന്ന മ​ഞ്ഞ​പ്പി​ത്ത​മാ​ണ് ഹെ​പ്പ​റ്റൈ​റ്റി​സ് എ. ​പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ മ​ല​മൂ​ത്ര വി​സ​ര്‍​ജ്ജ​നം, മ​നു​ഷ്യ വി​സ​ര്‍​ജ്യ​ത്താ​ല്‍ മ​ലി​ന​മാ​യ കു​ടി​വെ​ള്ളം എ​ന്നി​വ രോ​ഗം നേ​രി​ട്ട് പ​ക​രു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു. ഹെ​പ്പ​റ്റെ​റ്റി​സ് എ, ​ഇ എ​ന്ന രോ​ഗാ​ണു​ക്ക​ള്‍ ശ​രീ​ര​ത്തി​ല്‍ ക​യ​റി ര​ണ്ട് മു​ത​ല്‍ ആ​റ് ആ​ഴ്ച ക​ഴി​ഞ്ഞാ​ലേ രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പ്ര​ക​ട​മാ​കൂ. ക്ഷീ​ണം, പ​നി, ച​ർ​ദ്ദി, വി​ശ​പ്പി​ല്ലാ​യ്മ, ക​ണ്‍​വെ​ള്ള​യി​ലും തൊ​ലി​പ്പു​റ​ത്തും മ​ഞ്ഞ​നി​റം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍. ഇ​ത് ഗു​രു​ത​ര​മാ​യാ​ല്‍ ക​ര​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും.

ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ല്‍ വ​ലി​യ അ​പ​ക​ട​കാ​രി​ക​ളാ​ണ് ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍. വൃ​ത്തി​ഹീ​ന​മാ​യ​തും തു​റ​ന്നു വ​ച്ച​തു​മാ​യ കു​ടി​വെ​ള്ള​വും ഭ​ക്ഷ​ണ​വും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. ക​ഴി​ക്കു​ന്ന​തി​ന് മു​മ്പ് കൈ ​സോ​പ്പി​ട്ട് ന​ന്നാ​യി ക​ഴു​ക​ണം. തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്രം കു​ട​ക്കു​ക. ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളെ​ല്ലാം പൂ​ര്‍​ണ​മാ​യും ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​വു​ന്ന​താ​ണ്. അ​തി​നാ​ല്‍ എ​ന്തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ന​ടി ചി​കി​ത്സ തേ​ടാ​ൻ ശ്ര​ദ്ധി​ക്ക​ണം.

 

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ,
ആ​രോ​ഗ്യ കേ​ര​ളം & സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്.

Health

മഞ്ഞപ്പിത്തത്തിനു ശാസ്ത്രീയ ചികിത്സ

പ​ക​രു​ന്ന ഒ​രു രോ​ഗ​മാ​യി മ​ഴ​ക്കാ​ല​ത്തു കൂ​ടു​ത​ൽ പേ​രെ ബാ​ധി​ച്ചു കാ​ണാ​റു​ള്ള​ത് എ, ​ഇ എ​ന്നീ വൈ​റ​സു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന മ​ഞ്ഞ​പ്പി​ത്ത​മാ​ണ

വി​ശ്ര​മം, ആ​ഹാ​രം, മ​രു​ന്ന്

പൂ​ർ​ണ​മാ​യും വി​ശ്ര​മി​ക്കു​ക എ​ന്ന​താ​ണ് ചി​കി​ത്സ​യു​ടെ പ്ര​ഥ​മ​വും പ്ര​ധാ​ന​വു​മാ​യ ഭാ​ഗം. ന​ല്ല​പോ​ലെ വെ​ള്ളം കു​ടി​ക്ക​ണം. ഇ​ഞ്ചി ച​ത​ച്ചി​ട്ട് തി​ള​പ്പി​ച്ച വെ​ള്ളം ചെ​റു​ചൂ​ടോ​ടെ കു​ടി​ക്കു​ന്ന​തു ന​ല്ല​താ​ണ്.

ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ആ​ഹാ​ര​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്ത​ണം. ഡോ​ക്ട​ർ പ​റ​യു​ന്ന​ത​നു​സ​രി​ച്ചു മാ​ത്ര​മേ മ​രു​ന്നു​ക​ൾ ക​ഴി​ക്കാ​വൂ.

ചി​കി​ത്സ

രോ​ഗം ബാ​ധി​ച്ച് ആ​ദ്യ​ത്തെ ഒ​രാ​ഴ്ച രോ​ഗാ​വ​സ്ഥ മു​ന്നോ​ട്ടു​മാ​ത്രം സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു എ​ന്ന​ത് മ​ഞ്ഞ​പ്പി​ത്ത​ത്തി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന ഒ​രു പ്ര​ത്യേ​ക​ത​യാ​ണ്.

ഈ ​ഒ​രാ​ഴ്ച ക​ര​ളി​ലെ കൂ​ടു​ത​ൽ കോ​ശ​ങ്ങ​ൾ​ക്കു നാ​ശം സം​ഭ​വി​ക്കും. അ​തി​ന്‍റെ ഫ​ല​മാ​യി രോ​ഗാ​വ​സ്ഥ കൂ​ടു​ന്ന​താ​യി അ​നു​ഭ​വ​പ്പെ​ടും. ഈ ​സ​മ​യം ചി​കി​ത്സ​യി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.

അ​ശാ​സ്ത്രീ​യ ചി​കി​ത്സ​യി​ലൂ​ടെ പ​ല​രി​ലും രോ​ഗാ​വ​സ്ഥ ഗു​രു​ത​ര​മാ​കാ​റു​ള്ള​തും മ​ര​ണം വ​രെ സം​ഭ​വി​ക്കാ​റു​ള്ള​തും ഈ ​ഒ​രാ​ഴ്ച​ക്കാ​ല​ത്ത് സം​ഭ​വി​ക്കു​ന്ന അ​ശ്ര​ദ്ധ​ക​ളു​ടെ അ​ന​ന്ത​ര ഫ​ല​മാ​യി​രി​ക്കും.

ഏ​റ്റ​വും പു​തി​യ അ​റി​വു​ക​ൾ അ​നു​സ​രി​ച്ച് മു​ന്നോ​ട്ടു പോ​കു​ക​യാ​ണെ​ങ്കി​ൽ മ​ഞ്ഞ​പ്പി​ത്തം ആ​ർ​ക്കും ഒ​രു പ്ര​ശ്ന​വും ഉ​ണ്ടാ​ക്കു​ക​യി​ല്ല.

സ്ഥി​രം മ​ദ്യ​പാ​നി​ക​ളി​ൽ

സ​ങ്കീ​ർ​ണ അ​വ​സ്ഥ​ക​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കാ​ണാ​റു​ള്ള​ത് ക​ര​ളി​ൽ എ​ന്തെ​ങ്കി​ലും രോ​ഗം ഉ​ണ്ടാ​യി​ട്ടു​ള്ള​വ​രി​ലും സ്ഥി​ര​മാ​യി മ​ദ്യം കു​ടി​ക്കു​ന്ന​വ​രി​ലു​മാ​ണ്.

ശു​ചി​ത്വം പാ​ലി​ക്കു​ക, വൃ​ത്തി​യാ​യി ജീ​വി​ക്കു​ക

ന​ല്ല ആ​രോ​ഗ്യ​ശീ​ല​ങ്ങ​ൾ പ​ഠി​ക്കു​ക​യും അ​ത​നു​സ​രി​ച്ചു ജീ​വി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണു പ​ക​ർ​ച്ച വ്യാ​ധി​ക​ൾ വ​രാ​തി​രി​ക്കാ​ൻ പ്ര​ധാ​ന​മാ​യി ശ്ര​ദ്ധി​ക്കേ​ണ്ട​ത്.

ജ​ല​ദോ​ഷം, പ​നി, ചു​മ

മ​ഴ​ക്കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ലാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ പേ​രി​ൽ കാ​ണാ​റു​ള്ള പ്ര​ശ്നം ജ​ല​ദോ​ഷ​വും പ​നി​യും ചു​മ​യു​മാ​ണ്. അ​ന്ത​രീ​ക്ഷ​ത്തി​ലെ താ​പ​നി​ല​യി​ൽ പെ​ട്ടെ​ന്ന് സം​ഭ​വി​ക്കു​ന്ന മാ​റ്റ​മാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന​ത്.

കൊ​തു​കും ഡെ​ങ്കി​യും

നാ​ട്ടി​ൽ മ​തി​ലു​ക​ൾ കു​ടി​വ​രു​ന്ന​തു കാ​ര​ണം മ​ഴ​വെ​ള്ളം പ​ഴ​യ​കാ​ല​ത്തെ പോ​ലെ പൂ​ർ​ണ​മാ​യി ഒ​ഴു​കി​പ്പോ​കു​ന്നി​ല്ല. വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ കൊ​തു​കു​ക​ൾ ധാ​രാ​ളം ഉ​ണ്ടാ​കു​ന്നു. കൊ​തു​കു​ക​ളാ​ണ് മ​ഴ​ക്കാ​ല​ത്ത് ഡെ​ങ്കി​പ്പ​നി​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.

Latest News

Corehub Up