Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jaundice In Sehore VIT Hostel

സെ​ഹോ​ർ​ വി​ഐ​ടി ഹോസ്റ്റലിൽ മഞ്ഞപ്പിത്തം; ആളിക്കത്തി വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം

ഭോ​​​​പ്പാ​​​​ൽ: മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് സെ​​​​ഹോ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ വി​​​​ഐ​​​​ടി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി പ്ര​​​​തി​​​​ഷേ​​​​ധം അ​​​​ക്ര​​​​മാ​​​​സ​​​​ക്ത​​​​മാ​​​​യി. മ​​​​ഞ്ഞ​​​​പ്പി​​​​ത്തം ബാ​​​​ധി​​​​ച്ച് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ മ​​​​രി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​ഷേ​​​​ധം. അ​​ഞ്ചു വി​​ദ്യാ​​ർ​​ഥി​​ക​​ൾ മ​​രി​​ച്ച​​താ​​യാ​​ണു റി​​പ്പോ​​ർ​​ട്ട്.

ഒ​​ട്ടേ​​റെ മ​​ല​​യാ​​ളി വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​ഠി​​ക്കു​​ന്ന സ്ഥാ​​പ​​ന​​മാ​​ണി​​ത്. അ​​​​ക്ര​​​​മാ​​​​സ​​​​ക്ത​​​​രാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ കാ​​​​മ്പ​​​​സി​​​​ലെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് തീ​​​​യി​​​​ട്ടു. സെ​​​​ഹോ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ വി​​​​ഐ​​​​ടി കാന്പസി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. വെ​​​​ല്ലൂ​​​​ർ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ടെ​​​​ക്നോ​​​​ള​​​​ജി​​​​യു​​​​ടെ (വി​​​​ഐ​​​​ടി) സെ​​​​ഹോ​​​​ർ കാന്പസി​​​​ൽ നാ​​​​ലാ​​​​യി​​​​ര​​​​ത്തോ​​​​ളം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച​​​​ത്.

ഹോ​​​​സ്റ്റ​​​​ലി​​​​ലെ മോ​​​​ശം ഭ​​​​ക്ഷ​​​​ണ​​​​വും വെ​​​​ള്ള​​​​വു​​​​മാ​​​​ണ് രോ​​​​ഗ​​​​വ്യാ​​​​പ​​​​ന​​​​ത്തി​​​​ന് കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ആ​​​​രോ​​​​പ​​​​ണം.

രോ​​​​ഷാ​​​​കു​​​​ല​​​​രാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ ജ​​​​നാ​​​​ല​​​​ക​​​​ളും വാ​​​​തി​​​​ലു​​​​ക​​​​ളും ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും വെ​​​​ള്ളം ശു​​​​ചീ​​​​ക​​​​രി​​​​ക്കു​​​​ന്ന ആ​​​​ർ​​​​ഒ പ്ലാ​​​​ന്‍റും ത​​​​ക​​​​ർ​​​​ത്തു. ബ​​​​സും ര​​​​ണ്ട് കാ​​​​റു​​​​ക​​​​ളും ആം​​​​ബു​​​​ല​​​​ൻ​​​​ലും ബൈ​​​​ക്കും അ​​​​ഗ്നി​​​​ക്കി​​​​ര​​​​യാ​​​​ക്കി.

ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി​​​​യോ​​​​ടെ​​​​യാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധം അ​​​​ക്ര​​​​മാ​​​​സ​​​​ക്ത​​​​മാ​​​​യ​​​​ത്. ഭ​​​​ക്ഷ്യ​​​​വി​​​​ഷ​​​​ബാ​​​​ധ​​​​യെ​​ത്തു​​ട​​ർ​​ന്ന് നി​​​​ര​​​​വ​​​​ധി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​യി. ഇ​​​​വ​​​​രി​​​​ൽ പ​​​​ല​​​​ർ​​​​ക്കും മ​​​​ഞ്ഞ​​​​പ്പി​​​​ത്തം ബാ​​​​ധി​​​​ക്കു​​​​ക​​​​യും ചി​​​​ല​​​​ർ മ​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു.

ത​​​​ങ്ങ​​​​ളു​​​​ടെ പ​​​​രാ​​​​തി ഹോ​​​​സ്റ്റ​​​​ൽ വാ​​​​ർ​​​​ഡ​​​​ൻ​​​​മാ​​​​രും സു​​​​ര​​​​ക്ഷാ ജീ​​​​വ​​​​ന​​​​ക്കാ​​​​രും അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​ക​​​​യും ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത‌​​​​തോ​​​​ടെ​​​​യാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​തെ​​​​ന്ന് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്നു.

സം​​​​ഭ​​​​വ​​​​ത്തെ തു​​​​ട​​​​ർ​​​​ന്ന് കാ​​​​മ്പ​​​​സി​​​​ൽ പോ​​​​ലീ​​​​സി​​​​നെ വി​​​​ന്യ​​​​സി​​​​ച്ചു. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യും പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി​​​​യ​​​​താ​​​​യും അ​​​​ഷ്ഠ സ​​​​ബ് ഡി​​​​വി​​​​ഷ​​​​ണ​​​​ൽ പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ ആ​​​​കാ​​​​ശ് അ​​​​മാ​​​​ൽ​​​​ക​​​​ർ പ​​​​റ​​​​ഞ്ഞു.

അ​​​​തേ​​​​സ​​​​മ​​​​യം, കോ​​​​ള​​​​ജി​​​​ന് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് 30 വ​​​​രെ അ​​​​വ​​​​ധി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. നി​​​​ല​​​​വി​​​​ൽ സ്ഥി​​​​തി ശാ​​​​ന്ത​​​​മാ​​​​ണെ​​​​ന്നു സെ​​​​ഹോ​​​​ർ പോ​​​​ലീ​​​​സ് സൂ​​​​പ്ര​​​​ണ്ട് ദീ​​​​പ​​​​ക് ശു​​​​ക്ല അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up