Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Javelin

ത​രം​ഗ​യു​ടെ ജാ​വ​ലി​ന്‍ ഒ​ടി​ഞ്ഞു..!

ന​ഗോ​യ: ഏ​ഷ്യ​ന്‍ ഗെ​യിം​സി​നു ത​യാ​റെ​ടു​ക്കു​ന്ന ശ്രീ​ല​ങ്ക​ന്‍ ജാ​വ​ലി​ന്‍​ ത്രോ സൂ​പ്പ​ര്‍ താ​രം റു​മേ​ഷ് ത​രം​ഗ പ​തി​രാ​ഗെ​യ്ക്കു തി​രി​ച്ച​ടി.

ഹം​ഗ​റി​യി​ല്‍​നി​ന്നു ശ്രീ​ല​ങ്ക​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ വി​മാ​ന​ത്തി​ല്‍​വ​ച്ച് റു​മേ​ഷി​ന്‍റെ ജാ​വ​ലി​നു കേ​ടു​പാ​ടു സം​ഭ​വി​ച്ചു. ഈ ​വ​ര്‍​ഷം മൂ​ന്നു ത​വ​ണ 90 മീ​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ എ​റി​ഞ്ഞ ജാ​വ​ലി​നു​ക​ള്‍​ക്കാ​ണ് കേ​ടു​പാ​ടു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ എ​യ​ര്‍​ലൈ​ന്‍​സി​ന് എ​തി​രേ താ​രം പ​രാ​തി ന​ല്‍​കി.

2026 സീ​സ​ണി​ല്‍ ന​ട​ന്ന 14 ജാ​വ​ലി​ന്‍​ ത്രോ പോ​രാ​ട്ട​ങ്ങ​ളി​ല്‍ 13ലും ​സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യ താ​ര​മാ​ണ് ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ റു​മേ​ഷ് ത​രം​ഗ. ബു​ഡാ​പെ​സ്റ്റി​ല്‍ ന​ട​ന്ന 2026 ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് അ​ള്‍​ട്ടി​മേ​റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ലാ​യി​രു​ന്നു അ​വ​സാ​ന​മാ​യി സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യ​ത്.

91.09 മീ​റ്റ​ര്‍ റു​മേ​ഷ് ബു​ഡാ​പെ​സ്റ്റി​ല്‍ എ​റി​ഞ്ഞു. അ​തി​നു​ശേ​ഷം ല​ങ്ക​യി​ലേ​ക്കു മ​ട​ങ്ങ​വെ​യാ​ണ് ജാ​വ​ലി​നു കേ​ടു​പാ​ടു​ണ്ടാ​യ​ത്. "90 മീ​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ ക്ലി​യ​ര്‍ ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ച്ച മൂ​ന്നു ജാ​വ​ലി​നും ഒ​ടി​ഞ്ഞു. എ​യ​ര്‍​ലൈ​ന്‍ കു​റ്റ​ക്കാ​ര​ല്ലാ​യി​രി​ക്കാം'- ഒ​ടി​ഞ്ഞ ജാ​വ​ലി​നു​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് റു​മേ​ഷ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ചു.

ഇ​ന്ത്യ​യു​ടെ നീ​ര​ജ് ചോ​പ്ര​യു​ടെ അ​ഭാ​വ​ത്തി​ല്‍, 2026 ഏ​ഷ്യ​ന്‍ ഗെ​യിം​സ് പു​രു​ഷ ജാ​വ​ലി​ന്‍​ ത്രോ​യി​ലെ സൂ​പ്പ​ര്‍ താ​ര​മാ​ണ് റു​മേ​ഷ്. പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്നാ​ണ് നീ​ര​ജി​ന്‍റെ പി​ന്മാ​റ്റം. മാ​ത്ര​മ​ല്ല, ഈ ​സീ​സ​ണി​ല്‍ ഒ​രി​ക്ക​ല്‍​പോ​ലും നീ​ര​ജി​നു ശ്രീ​ല​ങ്ക​ന്‍ താ​ര​ത്തേ​ക്കാ​ള്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ന്‍ സാ​ധി​ച്ചു​മി​ല്ല.

റോം ​ഡ​യ​മ​ണ്ട് ലീ​ഗി​ല്‍ റു​മേ​ഷ് എ​റി​ഞ്ഞ 92.62 മീ​റ്റ​റാ​ണ് പു​രു​ഷ ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ 2026 സീ​സ​ണി​ലെ മി​ക​ച്ച ദൂ​രം. സൂ​റി​ച്ച് ഡ​യ​മ​ണ്ട് ലീ​ഗി​ലും (92.07) അ​ള്‍​ട്ടി​മേ​റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ലും (91.09) ശ്രീ​ല​ങ്ക​ന്‍ താ​രം 90 മീ​റ്റ​റി​നു മു​ക​ളി​ല്‍ ദൂ​രം ക​ണ്ടെ​ത്തി.

Latest News

Corehub Up