Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JayaPrada

ജയപ്രദയുടെ സീത അനശ്വരം; പ്രശംസിച്ച് പ്രേക്ഷകർ

'രാ​മാ​യ​ണ' ബോക്സ് ഓഫീസ് ജൈത്രയാത്ര തുടരുമ്പോൾ, സാ​യി പ​ല്ല​വി അവതരിപ്പിച്ച സീതയെക്കുറിച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​ക​ളും സം​വാ​ദ​ങ്ങ​ളും ന​ട​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ലെ താ​ര​ത്തി​ന്‍റെ പ്ര​ക​ട​ന​ത്തെ​യും ലു​ക്കി​നെ​യും കു​റി​ച്ച് അ​നു​കൂ​ല​വും പ്ര​തി​കൂ​ല​വു​മാ​യ വി​വി​ധ അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​രു​ന്ന​തി​നി​ട​യി​ലാ​ണ് പ​ഴ​യ​കാ​ല ഇ​തി​ഹാ​സ ചി​ത്ര​ങ്ങ​ളു​ടെ ഓ​ർ​മ​ക​ളും ച​ർ​ച്ച​ക​ളി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്.

ഈ സാഹചര്യത്തിലാണു മു​ൻ​നി​ര നാ​യി​ക​യായിരുന്ന ജ​യ​പ്ര​ദ ത​ന്‍റെ ഔ​ദ്യോ​ഗി​ക ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച​ത്. 1997-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'ല​വ് കു​ഷ്' എ​ന്ന ചി​ത്രത്തിൽ സീ​താ​ദേ​വി​യാ​യി ജയപ്രദയാണ് അഭിനയിച്ചത്. ലൊക്കേഷനിൽനിന്നുള്ള ചിത്രവും താരം പങ്കുവച്ചു. വി. ​മ​ധു​സൂ​ദ​ന റാ​വു ആയിരുന്നു സം​വി​ധാ​നം.

ജ​യ​പ്ര​ദ​യു​ടെ ​സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ് പു​റ​ത്തു​വ​ന്ന​തോ​ടെ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ആരാധകർ പ്ര​തി​ക​രി​ച്ച​ത്. സാ​യി പ​ല്ല​വി​യുമായി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ ചൂ​ടു​പി​ടി​ച്ചി​രി​ക്കു​ന്ന​തി​നി​ട​യി​ൽ, ജ​യ​പ്ര​ദ​യെ 'എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സീ​ത' എ​ന്നു വി​ശേ​ഷി​പ്പി​ച്ചു നി​ര​വ​ധി പേ​രാ​ണു രം​ഗ​ത്തെ​ത്തി​യ​ത്. 'സീ​താ ക​ല്യാ​ണം', 'ല​വ് കു​ഷ്' തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ സീ​താ​ദേ​വി​യു​ടെ ക​ഥാ​പാ​ത്ര​ത്തി​നു സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്രൗ​ഢി​യും ഭ​ക്തി​യും ന​ൽ​കാ​ൻ ജ​യ​പ്ര​ദ​യ്ക്കു ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് ആ​രാ​ധ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up