Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jeethumadhavan

മോ​ഹ​ൻ​ലാ​ൽ സി​നി​മ ഉ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണം; വെ​ളി​പ്പെ​ടു​ത്തി ജീ​ത്തു മാ​ധ​വ​ൻ

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്യാ​നി​രു​ന്ന ചി​ത്രം ന​ട​ക്കാ​തെ പോ​യ​തി​ന്‍റെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി സം​വി​ധാ​യ​ക​ൻ ജി​ത്തു മാ​ധ​വ​ൻ.

സാ​ധാ​ര​ണ മ​ല​യാ​ള സി​നി​മ​ക​ളെ​ക്കാ​ൾ കൂ​ടു​ത​ൽ ദി​വ​സ​ങ്ങ​ൾ ആ ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​ന് ആ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്നും മ​റ്റാ​രെ​യെ​ങ്കി​ലും നാ​യ​ക​നാ​ക്കി ആ ​സി​നി​മ ചെ​യ്യാ​ന്‍ ആ​ഗ്ര​ഹ​മി​ല്ലെ​ന്നും ജി​ത്തു മാ​ധ​വ​ന്‍ പ​റ​യു​ന്നു.

ഗ​ലാ​ട്ട പ്ല​സി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ജി​ത്തു.

‘‘മോ​ഹ​ൻ​ലാ​ൽ പ്രോ​ജ​ക്ട് ഉ​പേ​ക്ഷി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. മോ​ഹ​ൻ​ലാ​ൽ സാ​റി​നെ മ​ന​സി​ൽ ക​ണ്ട് എ​ഴു​തി​യ ക​ഥ​യാ​യ​തു​കൊ​ണ്ട്, ആ ​ക​ഥാ​പാ​ത്ര​ത്തി​ലേ​ക്ക് മ​റ്റാ​രെ​യെ​ങ്കി​ലും കാ​ണു​ക അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല.

ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ഒ​രു​പാ​ട് ദി​വ​സ​ങ്ങ​ൾ ആ​വ​ശ്യ​മാ​യി​രു​ന്നു. ഒ​രു സാ​ധാ​ര​ണ സി​നി​മ​യ്ക്കു വേ​ണ്ടി വ​രു​ന്ന ദി​വ​സ​ങ്ങ​ളാ​യി കു​റ​യ്ക്കാ​ന്‍ ഞാ​ൻ നോ​ക്കി​യെ​ങ്കി​ലും അ​തും ശ​രി​യാ​യി​ല്ല. കാ​ര​ണം ആ ​സി​നി​മ​യ്ക്ക് അ​ത്ര​യും ദി​വ​സ​ങ്ങ​ൾ ത​ന്നെ വേ​ണ​മാ​യി​രു​ന്നു. മാ​ത്ര​മ​ല്ല ഒ​രു​പാ​ട് ആ​ക്‌​ഷ​ൻ സീ​ക്വ​ൻ​സു​ക​ളും ഉ​ണ്ട്.

മോ​ഹ​ൻ​ലാ​ൽ സ​ർ തു​ട​ർ​ച്ച​യാ​യി സി​നി​മ​ക​ൾ ചെ​യ്യു​ന്ന സ​മ​യ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ അ​ത്ര​യും ദി​വ​സ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന് സാ​ധ്യ​മ​ല്ലാ​യി​രു​ന്നു. ഇ​താ​ണ് ആ ​ചി​ത്ര​ത്തി​നു സം​ഭ​വി​ച്ച​തെ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. ഇ​തൊ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​യു​ന്ന​ത് ശ​രി​യാ​ണോ എ​ന്നു​പോ​ലും എ​നി​ക്ക​റി​യി​ല്ല.’’–​ജി​ത്തു മാ​ധ​വ​ന്‍റെ വാ​ക്കു​ക​ൾ.

ആ​വേ​ശ​ത്തി​നു​ശേ​ഷം ജി​ത്തു മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണ് സീ​ൻ. സൂ​ര്യ​യെ നാ​യ​ക​നാ​ക്കി ജി​ത്തു ഒ​രു​ക്കു​ന്ന സീ​ന്‍ ന​വം​ബ​ര്‍ ആ​റി​നാ​ണ് തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക.

ന​സ്രി​യ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ന​സ്‌​ലി​ന്‍ ആ​ണ് ചി​ത്ര​ത്തി​ലെ വി​ല്ല​ന്‍ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ ഹി​റ്റ് സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ സു​ഷി​ന്‍ ശ്യാം ​ആ​ദ്യ​മാ​യി സം​ഗീ​ത​മൊ​രു​ക്കു​ന്ന ആ​ദ്യ ത​മി​ഴ് ചി​ത്ര​വു​മാ​ണ് സീ​ന്‍.

Latest News

Corehub Up