Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jeff Bezos

വാ​​​ഷിം​​​ഗ്‌​​​ട​​​ൺ പോ​​​സ്റ്റ് പ്രതിസന്ധിയിൽ

വാ​​​ഷിം​​​ഗ്‌​​​ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പ്ര​​​മു​​​ഖ മാ​​​ധ്യ​​​മ​​​സ്ഥാ​​​പ​​​ന​​​വും ആ​​​മ​​​സോ​​​ൺ സ​​​ഹ​​​സ്ഥാ​​​പ​​​ക​​​ൻ ജെ​​​ഫ് ബെ​​​സോ​​​സി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള​​​തു​​​മാ​​​യ വാ​​​ഷിം​​​ഗ്‌​​​ട​​​ൺ പോ​​​സ്റ്റ് ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 300 ജേ​​​ർ​​​ണ​​​ലി​​​സ്റ്റു​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നി​​​ലൊ​​​ന്നു ജീ​​​വ​​​ന​​​ക്കാ​​​രെ ക​​​ന്പ​​​നി പി​​​രി​​​ച്ചു​​​വി​​​ട്ടു.

ജോ​​​ലി ന​​​ഷ്‌​​​ട​​​മാ​​​യ​​​വ​​​രി​​​ൽ ശ​​​ശി ത​​​രൂ​​​ർ എം​​​പി​​​യു​​​ടെ മ​​​ക​​​നും കോ​​​ള​​​മി​​​സ്റ്റു​​​മാ​​​യ ഇ​​​ഷാ​​​ൻ ത​​​രൂ​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഇ​​​ഷാ​​​ൻ ത​​​ന്നെ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം എ​​​ക്സി​​​ൽ പ​​​ങ്കു​​​വ​​​ച്ച​​​ത്. പ​​​ത്തു​​​വ​​​ർ​​​ഷ​​​മാ​​​യി സ്ഥാ​​​പ​​​ന​​​ത്തി​​​ലെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​ഭാ​​​ഗ​​​ത്തി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​ഷാ​​​ൻ.

കാ​​​ല​​​ങ്ങ​​​ളാ​​​യി ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​യോ​​​ട് അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന പ​​​ത്രം 2024ലെ ​​​പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പോ​​​ടെ നി​​​ല​​​പാ​​​ട് മാ​​​റ്റു​​​ക​​​യും പാ​​​ർ​​​ട്ടി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നാ​​​ർ​​​ഥി ക​​​മ​​​ലാ ഹാ​​​രി​​​സി​​​നെ പി​​​ന്തു​​​ണ​​​യ്‌​​​ക്കേ​​​ണ്ടെ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യെ​​​യും പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നെ​​​യും ഏ​​​തു​​​വി​​​ധേ​​​ന​​​യും പ്രീ​​​തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന​​​താ​​​യി സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം. ഇ​​​തോ​​​ടെ വ​​​രി​​​ക്കാ​​​രു​​​ടെ എ​​​ണ്ണം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​ഞ്ഞു. ത​​​ത്ഫ​​​ല​​​മാ​​​യി പ​​​ര​​​സ്യ​​​വ​​​രു​​​മാ​​​നം നി​​​ല​​​യ്ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​താ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​തി​​​സ​​​ന്ധി​​​ക്കു കാ​​​ര​​​ണം.

ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ ന​​​ട​​​ന്ന മീ​​​റ്റിം​​​ഗി​​​ല്‍ എ​​​ഡി​​​റ്റ​​​ര്‍ ഇ​​​ന്‍ ചീ​​​ഫ് മാ​​​റ്റ് മു​​​റെ​​​യാ​​​ണ് പി​​​രി​​​ച്ചു​​​വി​​​ട​​​ല്‍ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഇ​​​തി​​​നെ ഒ​​​രു ‘ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ പു​​​ന​​​ക്ര​​​മീ​​​ക​​​ര​​​ണം’ എ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്. ക​​​ടു​​​ത്ത മ​​​ത്സ​​​ര​​​മു​​​ള്ള മാ​​​ധ്യ​​​മ​​​രംഗത്ത് നിലനിൽപ്പ് ഉറപ്പുവരുത്താനും ഭാ​​​വി സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കാ​​​നു​​​മാ​​​ണ് ഈ ​​​ന​​​ട​​​പ​​​ടി​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ നി​​​ര്‍ണാ​​​യ​​​ക​​​മാ​​​യ പ​​​ല മാ​​​റ്റ​​​ങ്ങ​​​ളും കൊ​​​ണ്ടു​​​വ​​​ന്നി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ച്ചു​​​വ​​​ന്നി​​​രു​​​ന്ന ജ​​​ന​​​പ്രി​​​യ സ്‌​​​പോ​​​ര്‍ട്‌​​​സ് ഡെ​​​സ്‌​​​ക് നി​​​ര്‍ത്ത​​​ലാ​​​ക്കി. പ​​​ക​​​രം ചെ​​​റി​​​യൊ​​​രു ടീ​​​മി​​​നെ നി​​​യോ​​​ഗി​​​ക്കും. പ്രാ​​​ദേ​​​ശി​​​ക വാ​​​ര്‍ത്താ​​​വി​​​ഭാ​​​ഗം പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കും. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ബ്യൂ​​​റോ​​​ക​​​ളു​​​ടെ എ​​​ണ്ണം 12 ആ​​​യി കു​​​റ​​​യ്ക്കും.

സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ പു​​​സ്ത​​​ക​​​വി​​​ഭാ​​​ഗം നി​​​ര്‍ത്ത​​​ലാ​​​ക്കി. സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന പോ​​​ഡ്കാ​​​സ്റ്റാ​​​യ ‘പോ​​​സ്റ്റ് റി​​​പ്പോ​​​ര്‍ട്ട്‌​​​സും’ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ര്‍ത്തി. പി​​​രി​​​ച്ചു​​​വി​​​ട​​​പ്പെ​​​ട്ട ജീ​​​വ​​​ന​​​ക്കാ​​​ര്‍ക്ക് ഏ​​​പ്രി​​​ല്‍ പ​​​ത്തു​​​വ​​​രെ ശ​​​മ്പ​​​ള​​​ത്തോ​​​ടു​​​കൂ​​​ടി അ​​​വ​​​ധി ന​​​ല്‍കും. കൂ​​​ടാ​​​തെ ആ​​​റു മാ​​​സ​​​ത്തെ ആ​​​രോ​​​ഗ്യ ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് പ​​​രി​​​ര​​​ക്ഷ​​​യും ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up