Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jennifer Barreto

സൗ​ന്ദ​ര്യ​ത്തി​നൊ​പ്പം നി​ല​പാ​ടു​ക​ളും തി​ള​ങ്ങി; ജെ​ന്നി​ഫ​ർ ബ​രെ​റ്റോ വി​ശ്വ​സു​ന്ദ​രി

സാ​ൻ ജു​വാ​ൻ: സൗ​ന്ദ​ര്യ​വും ബു​ദ്ധി​കൂ​ർ​മ്മ​ത​യു​മെ​ല്ലാം മാ​റ്റു​ര​ച്ച വേ​ദി​യി​ൽ 2026-ലെ ​വി​ശ്വ​സു​ന്ദ​രി പ​ട്ടം (75-ാമ​ത് മി​സ് യൂ​ണി​വേ​ഴ്സ്) സ്വ​ന്ത​മാ​ക്കി ആ​തി​ഥേ​യ രാ​ജ്യ​മാ​യ പ്യൂ​ര്‍​ട്ടോ റി​ക്കോ​യു​ടെ ജെ​ന്നി​ഫ​ർ ബ​രെ​റ്റോ. മു​ൻ വി​ശ്വ​സു​ന്ദ​രി​യാ​യ മെ​ക്സി​ക്കോ​യു​ടെ ഫാ​ത്തി​മ ബോ​ഷ്, ജെ​ന്നി​ഫ​റി​നെ കി​രീ​ടം അ​ണി​യി​ച്ചു.

ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ന്‍റെ മെ​ലി​സ നു​നെ​സ് ഫ​സ്റ്റ് റ​ണ്ണ​റ​പ്പാ​യും വെ​നേ​സ്വേ​ല​യു​ടെ ക്ലാ​ര വേ​ഗാ​സ് ഗോ​ട്ട്‌​സ് സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ന്യൂ​സി​ല​ൻ​ഡ്, ഫി​ലി​പ്പീ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് യ​ഥാ​ക്ര​മം നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​യ​ത്.

അ​വ​സാ​ന റൗ​ണ്ടി​ൽ എ​ല്ലാ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും മു​ന്നി​ൽ വെ​ച്ച​ത് ഒ​രേ​യൊ​രു ചോ​ദ്യ​മാ​യി​രു​ന്നു: ഇ​പ്പോ​ൾ ലോ​ക​ത്തി​ന് ത​ങ്ങ​ളു​ടെ നേ​താ​ക്ക​ളി​ൽ നി​ന്ന് എ​ന്താ​ണ് വേ​ണ്ട​ത്? എ​ന്ന​താ​യി​രു​ന്നു ചോ​ദ്യം.
ഇ​തി​ന് ജെ​ന്നി​ഫ​ർ ന​ൽ​കി​യ പ​ക്വ​ത​യാ​ർ​ന്ന മ​റു​പ​ടി​യാ​ണ് കി​രീ​ട​നേ​ട്ട​ത്തി​ൽ നി​ർ​ണ്ണാ​യ​ക​മാ​യ​ത്. "സ​ഹാ​നു​ഭൂ​തി​യു​ള്ള നേ​താ​ക്ക​ളെ​യാ​ണ് ലോ​ക​ത്തി​ന് ആ​വ​ശ്യ​മെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. മ​റ്റു​ള്ള​വ​രെ വി​ധി​ക്കു​ക​യും ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്യു​ന്ന ഒ​രു ലോ​ക​ത്താ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്; എ​ന്നാ​ൽ ഒ​രു നേ​താ​വ് സ്വ​ന്തം മൂ​ല്യ​ങ്ങ​ൾ​ക്കാ​യി നി​ല​കൊ​ള്ളു​ക​യും, മാ​തൃ​ക സൃ​ഷ്ടി​ക്കു​ക​യും, നി​ല​വാ​രം ഉ​യ​ർ​ത്തു​ക​യും വേ​ണം" എ​ന്നാ​യി​രു​ന്നു ജെ​ന്നി​ഫ​റി​ന്‍റെ വാ​ക്കു​ക​ൾ.

ഈ ​വി​ജ​യ​ത്തോ​ടെ പ്യൂ​ര്‍​ട്ടോ റി​ക്കോ ത​ങ്ങ​ളു​ടെ ആ​റാ​മ​ത്തെ മി​സ് യൂ​ണി​വേ​ഴ്സ് കി​രീ​ട​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. 1970, 1985, 1993, 2001, 2006 വ​ർ​ഷ​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​തി​നു​മു​ൻ​പ് രാ​ജ്യം ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. കൂ​ടാ​തെ, സ്വ​ന്തം മ​ണ്ണി​ൽ പ്യൂ​ര്‍​ട്ടോ റി​ക്കോ നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ കി​രീ​ടം കൂ​ടി​യാ​ണി​ത്. 2001-ൽ ​രാ​ജ്യം മ​ത്സ​ര​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​പ്പോ​ൾ ഡെ​നി​സ് ക്വി​നോ​ൺ​സ് വി​ശ്വ​സു​ന്ദ​രി​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച കെ​സി​യ ലി​സ് മെ​ജോ 30 സെ​മി​ഫൈ​ന​ലി​സ്റ്റു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചെ​ങ്കി​ലും ആ​ദ്യ 12-ൽ ​എ​ത്താ​നാ​കാ​തെ പു​റ​ത്താ​യി. സ്വിം​സ്യൂ​ട്ട് റൗ​ണ്ടി​ന് ശേ​ഷം അ​ടു​ത്ത ഘ​ട്ട​മാ​യ ഈ​വ​നിം​ഗ് ഗൗ​ൺ റൗ​ണ്ടി​ലേ​ക്ക് യോ​ഗ്യ​ത നേ​ടാ​ൻ കെ​സി​യ​യ്ക്ക് സാ​ധി​ച്ചി​ല്ല.

Latest News

Corehub Up