Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JenniferBarreto

ജെ​ന്നി​ഫ​ർ ബാ​രെ​റ്റോ: മി​സ് യൂ​ണി​വേ​ഴ്സ് കി​രീ​ടം നേ​ടു​ന്ന ആ​ദ്യ​ത്തെ അ​മ്മ

സാ​ൻ ജു​വാ​ൻ (പ്യൂ​ർ​ട്ടോ റി​ക്കോ): മി​സ് യൂ​ണി​വേ​ഴ്സ് കി​രീ​ടം നേ​ടു​ന്ന ആ​ദ്യ​ത്തെ വി​വാ​ഹി​ത​യും അ​മ്മ​യു​മാ​യ വ​നി​ത എ​ന്ന ച​രി​ത്ര​നേ​ട്ട​വു​മാ​യാ​ണ് പ്യൂ​ർ​ട്ടോ റി​ക്കോ​യു​ടെ ജെ​ന്നി​ഫ​ർ ബാ​രെ​റ്റോ (27) കിരീടം ചൂ​ടി​യ​ത്. യു​എ​സ് ആ​ർ​മി​യു​ടെ 101-ാമ​ത് എ​യ​ർ​ബോ​ൺ ഡി​വി​ഷ​നി​ൽ ലോ​ജി​സ്റ്റി​ക്സ് സ​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന, പ്യൂ​ർ​ട്ടോ റി​ക്കോ​യി​ലെ ഇ​സ​ബെ​ല സ്വ​ദേ​ശി​യാ​യ ആ​ർ​മി സ​ർ​ജ​ന്‍റ് യാ​ൻ കാ​ർ​ലോ​സ് ബാ​രെ​റ്റോ കാ​ൽ​ഡെ​റോ​ൺ ആ​ണ് ഭ​ർ​ത്താ​വ്.

2019ൽ ​ജ​നി​ച്ച പെ​ന​ലോ​പ്പി എ​ന്ന മ​ക​ൾ ഇ​വ​ർ​ക്കു​ണ്ട്. സൈ​ക്കോ​ള​ജി​യി​ലും ക്ലി​നി​ക്ക​ൽ സോ​ഷ്യ​ൽ വ​ർ​ക്കി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള ജെ​ന്നി​ഫ​ർ, യു​എ​സ് ആ​ർ​മി ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ഡി​ഫ​ൻ​സി​ൽ പ്രി​വ​ൻ​ഷ​ൻ സ്പെ​ഷ​ലി​സ്റ്റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​ണ്.

'ഇ​ന്ന് ലോ​ക​ത്തി​ന് അ​തി​ന്‍റെ നേ​താ​ക്ക​ളി​ൽ​നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​മു​ള്ള​ത് എ​ന്താ​ണ്?' എ​ന്ന​താ​യി​രു​ന്നു അ​വ​സാ​ന റൗ​ണ്ടി​ലെ ചോ​ദ്യം. "ക​ഴി​വു​റ്റ​വ​രും സ​ഹാ​നു​ഭൂ​തി​യു​ള്ള​വ​രു​മാ​യ നേ​താ​ക്ക​ളെ​യാ​ണു ലോ​ക​ത്തി​ന് ആ​വ​ശ്യ​മെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ കേ​ട്ട​റി​ഞ്ഞ്, അ​തി​ന​നു​സ​രി​ച്ച് മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നും ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ സ്വാ​ധീ​നം ചെ​ലു​ത്താ​നും ക​ഴി​യു​ന്ന​വ​രാ​യി​രി​ക്ക​ണം നേ​താ​ക്ക​ൾ' എ​ന്ന ജെ​ന്നി​ഫ​റി​ന്‍റെ മ​റു​പ​ടി വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ പ്ര​ശം​സ നേ​ടി. നി​ർ​മി​ത ബു​ദ്ധി​യു​ടെ (എ​ഐ) വ​ള​ർ​ച്ച​യ്ക്കി​ട​യി​ലും മാ​നു​ഷി​ക​മൂ​ല്യ​ങ്ങ​ൾ കൈ​വി​ട​രു​തെ​ന്ന മു​ൻ റൗ​ണ്ടി​ലെ ജെ​ന്നി​ഫ​റി​ന്‍റെ ഉ​ത്ത​ര​വും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

70 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി അ​വി​വാ​ഹി​ത​രും കു​ട്ടി​ക​ളി​ല്ലാ​ത്ത​വ​രു​മാ​യ സ്ത്രീ​ക​ൾ​ക്കു മാ​ത്ര​മാ​യി​രു​ന്നു മി​സ് യൂ​ണി​വേ​ഴ്സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​ത്. കി​രീ​ട​ധാ​ര​ണ കാ​ല​യ​ള​വി​ലും ഇ​വ​ർ അ​വി​വാ​ഹി​ത​രാ​യി തു​ട​ര​ണ​മെ​ന്ന ക​ർ​ശ​ന നി​ബ​ന്ധ​ന​യു​മു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ, 2023ലെ ​പ​തി​പ്പ് മു​ത​ൽ മി​സ് യൂ​ണി​വേ​ഴ്സ് സം​ഘ​ട​ന ഈ ​വി​ല​ക്ക് നീ​ക്കു​ക​യും വി​വാ​ഹി​ത​ർ​ക്കും വി​വാ​ഹ​മോ​ചി​ത​ർ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും അ​മ്മ​മാ​ർ​ക്കും മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ക​യും ചെ​യ്തു. നി​ല​വി​ലെ നി​യ​മ​മ​നു​സ​രി​ച്ച് വൈ​വാ​ഹി​ക​നി​ല​യോ മാ​തൃ​ത്വ​മോ മ​ത്സ​ര​ത്തി​നു ത​ട​സ​മ​ല്ല. ഈ ​ച​രി​ത്ര​പ​ര​മാ​യ മാ​റ്റ​ത്തി​നു​ശേ​ഷം കി​രീ​ടം നേ​ടു​ന്ന ആ​ദ്യ വ്യ​ക്തി​യാ​ണു ജെ​ന്നി​ഫ​ർ.

Latest News

Corehub Up