Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JesusChrist

ഈശോമിശിഹായുടെ ജ്ഞാ​ന​സ്നാ​ന​ത്തി​ന് 2000 വ​ർ​ഷ​ം; ആ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​രു​ങ്ങി ജോ​ർ​ദാ​ൻ

അ​​​മ്മാ​​​ൻ: ഈ​​​ശോ​​​മി​​​ശി​​​ഹാ സ്നാ​​​പ​​​ക യോ​​​ഹ​​​ന്നാ​​​നി​​​ൽ​​​നി​​​ന്നു മാ​​​​മ്മോ​​​​ദീ​​​​സ സ്വീ​​​​ക​​​​രി​​​​ച്ച​​​​തി​​​​ന്‍റെ 2000-ാം വാ​​​​ർ​​​​ഷി​​​​ക ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക് ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി ജോ​​​​ർ​​​​ദാ​​​​ൻ.

പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ക​​​​ണ​​​​ക്കു​​​​ക​​​​ൾ ​​​പ്ര​​​​കാ​​​​രം 2030ൽ ​​​​ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന ഈ ​​​​ച​​​​രി​​​​ത്ര​​​​പ്ര​​​​ധാ​​​​ന​​​​ ആ​​​ഘോ​​​ഷ​​​ത്തി​​​നാ​​​യി വി​​​​പു​​​​ല​​​​മാ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണ് രാ​​​​ജ്യം ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​ത്.

ജോ​​​​ർ​​​​ദാ​​​​ൻ രാ​​​​ജാ​​​​വ് അ​​​​ബ്‌​​​ദു​​​​ള്ള ര​​​​ണ്ടാ​​​​മ​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം രൂ​​​​പീ​​​​ക​​​​രി​​​​ച്ച ദേ​​​​ശീ​​​​യ സ​​​​മി​​​​തി​​​​യു​​​​ടെ പ്ര​​​ഥ​​​മ യോ​​​​ഗം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ജാ​​​​ഫ​​​​ർ ഹ​​​​സ​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​ർ​​​ന്നു.

ജോ​​​​ർ​​​​ദാ​​​​നി​​​​ലെ ക്രൈ​​​​സ്ത​​​​വസ​​​​ഭാ നേ​​​​താ​​​​ക്ക​​​​ളു​​​​ടെ കൗ​​​​ൺ​​​​സി​​​​ൽ മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​നും ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ രാ​​​ജ്യാ​​​ന്ത​​​ര​​​ നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ൽ ഒ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​നും യോ​​​​ഗ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി.

സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും സ​​​​ഹ​​​​വ​​​​ർ​​​​ത്തി​​​​ത്വത്തി​​​​ന്‍റെ​​​​യും ആ​​​​ഗോ​​​​ളകേ​​​​ന്ദ്ര​​​​മാ​​​​യി ജോ​​​​ർ​​​​ദാ​​​​നെ അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നൊ​​​​പ്പം, ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള ക്രൈ​​​​സ്ത​​​​വ​​​ തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രു​​​​ടെ പ്ര​​​​ധാ​​​​ന ല​​​​ക്ഷ്യ​​​​സ്ഥാ​​​​ന​​​​മാ​​​​യി രാ​​​​ജ്യ​​​​ത്തെ മാ​​​​റ്റു​​​​ക​​​​യാ​​​​ണ് ഈ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ

ജ്ഞാ​​​​ന​​​​സ്നാ​​​​നം ന​​​​ട​​​​ന്ന ച​​​​രി​​​​ത്ര​​​​പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ അ​​​​ൽ ​മ​​​​ഗ്താ​​​​സി​​​​നു സ​​​​മീ​​​​പം ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ​​​​ക്കാ​​​​യി എ​​​​ല്ലാ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​മു​​​​ള്ള സം​​​​യോ​​​​ജി​​​​ത ഗ്രാ​​​​മം നി​​​​ർ​​​​മി​​​​ക്കും.

ഈ​​​ശോ​​​മി​​​ശി​​​ഹാ​​​യു​​​ടെ ജ്ഞാ​​​ന​​​സ്നാ​​​​ന​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​വും പ്രാ​​​​ധാ​​​​ന്യ​​​​വും വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന പ്ര​​​​ത്യേ​​​​ക മ്യൂ​​​​സി​​​​യം സ​​​​ജ്ജീ​​​​ക​​​​രി​​​​ക്കും.

പ​​​​രി​​​​സ്ഥി​​​​തി​​​സൗ​​​​ഹൃ​​​​ദ​​​​മാ​​​​യ ഹ​​​​രി​​​​ത ഇ​​​​ട​​​​നാ​​​​ഴി​​​​ക​​​​ളും വി​​​​പു​​​​ല​​​​മാ​​​​യ അ​​​​ടി​​​​സ്ഥാ​​​​ന​​​സൗ​​​​ക​​​​ര്യ വി​​​​ക​​​​സ​​​​ന​​​​ങ്ങ​​​​ളും പ്ര​​​​ദേ​​​​ശ​​​​ത്തു ന​​​​ട​​​​പ്പി​​​​ലാ​​​​ക്കും.

പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​നാ​​​​യി വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലെ മ​​​​ന്ത്രി​​​​മാ​​​​ർ, ക​​​​ത്തോ​​​​ലി​​​​ക്ക, ഗ്രീ​​​​ക്ക് ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ്, ആം​​​​ഗ്ലി​​​​ക്ക​​​​ൻ, ലൂ​​​​ഥ​​​​റ​​​​ൻ സ​​​​ഭ​​​​ക​​​​ളി​​​​ലെ പ്ര​​​​മു​​​​ഖ​​​ർ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഉ​​​​ന്ന​​​​ത​​​​ത​​​​ല സ​​​​മി​​​​തി​​​​ക്കാ​​​​ണ് രൂ​​​​പം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. നി​​​​ർ​​​​മാ​​​​ണ​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കാ​​​​ൻ വി​​​​ദ​​​​ഗ്ധ​​​ര​​​ട​​​ങ്ങു​​​ന്ന ഉ​​​​പ​​​​സ​​​​മി​​​​തി​​​​ക​​​​ളെ​​​​യും ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up