മാഡ്രിഡ്: കാല്‍പ്പന്തുകളത്തില്‍ വീണ്ടും കണ്ണീര് വീണു... മത്സരത്തിനിടെ കൂട്ടിയിട്ടുണ്ടായ പരിക്കിനെത്തുടര്‍ന്നു സ്പാനിഷ് രണ്ടാം ഡിവിഷന് ക്ലബ്ബായ സിഡി ടെനെരിഫെ സ്ട്രൈക്കര്‍ ജെസ്യൂസ് ഡി മിഗ്വേല്‍ (30) അന്തരിച്ചു.
തിങ്കളാഴ്ച നടന്ന മത്സരത്തില്‍ എഫ്സി അഡോറയുടെ ഗോള്‍കീപ്പറായ ജെസ്യൂസ് ഒവൊനൊയുമായി കൂട്ടിയിടിച്ച മിഗ്വേല്‍, ഇന്നലെ മരിച്ചു.
സ്റ്റോപ്പേജ് ടൈമിലെ ഏഴാം മിനിറ്റിലായിരുന്നു കൂട്ടിയിടിയുണ്ടായത്. മത്സരം 2-2 സമനിലയിലായിരുന്നു. ഡി മിഗ്വേല്‍ ഗോളിലേക്കു ശ്രമിക്കാന്‍ സാധ്യതയുള്ള ഒരു പന്തിനായി, ഗോള്‍ കീപ്പര്‍ ഒവൊനൊ ചലഞ്ച് ചെയ്യുകയുമായിരുന്നു. മൈതാനമധ്യത്തിനടുത്തുവച്ചായിരുന്നു ഈ ഫൗള്‍. കഠിനമായ ഫൗളിനു പിന്നാലെ ഒവൊനൊ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി.
സംഭവത്തിനു പിന്നാലെ മിഗ്വേലിനെ ആശുപത്രിയിലെത്തിച്ചു. നാഡീസംബന്ധമായി ഗുരുതര പരിക്കേറ്റതായുള്ള അറിയിപ്പോടെയായിരുന്നു ആദ്യ മെഡിക്കല്‍ ബുള്ളറ്റിനില്‍.
മാഡ്രിഡില്‍ ജനിച്ച മിഗ്വേല്‍, സിഡി ലെഗാനെസിന്റെ യൂത്ത് സംവിധാനത്തിലൂടെയാണ് പ്രഫഷണല്‍ ഫുട്ബോളിലേക്ക് എത്തിയത്. പ്രഫഷണല്‍ കരിയറില്‍ 257 മത്സരങ്ങളില്‍നിന്ന് 77 ഗോള്‍ സ്വന്തമാക്കി.