Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jewellary

ജ്വ​ല്ല​റി ഉ​ട​മ​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ളെ വെ​ടി​വ​ച്ച ശേ​ഷം ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞു; പ്രതികൾ ഒളിവിൽ

ജ​യ്പൂ​ർ: ജ​യ്പൂ​രി​ലെ ജം​ദോ​ളി​യി​ൽ ജ്വ​ല്ല​റി ഉ​ട​മ​ക​ളാ​യ ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ളെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം വെ​ടി​വ​യ്ക്കു​ക​യും ഇ​രു​മ്പ് വ​ടി​കൊ​ണ്ട് അ​ടി​ക്കു​ക​യും ചെ​യ്തു. ഇ​വ​രെ ര​ക്ഷി​ക്കാ​ൻ എ​ത്തി​യ ഒ​രു സ്ത്രീ​യു​ടെ കാ​ലി​നും അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റു. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം സം​ഘം ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞു. രാ​ധാ ഗോ​വി​ന്ദ് വി​ഹാ​റി​ലെ 'എ​സ്.​ആ​ർ. ജ്വ​ല്ലേ​ഴ്സ്' എ​ന്ന സ്ഥാ​പ​നം പൂ​ട്ടി സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന സോ​നു സ്വ​ർ​ൺ​ക​ർ (35), നി​ഷു സോ​ണി (38) എ​ന്നി​വ​രെ​യാ​ണ് മൂ​ന്നു പേ​ര​ട​ങ്ങു​ന്ന സം​ഘം ആ​ക്ര​മി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. 

വെ​ടി​യു​തി​ർ​ത്ത് സ​ഹോ​ദ​ര​ങ്ങ​ളെ സ്കൂ​ട്ട​റി​ൽ നി​ന്ന് താ​ഴെ​യി​റ​ക്കി​യ അ​ക്ര​മി​ക​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ അ​ട​ങ്ങി​യ ബാ​ഗ് ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​വ​ർ ചെ​റു​ത്തു​നി​ന്ന​പ്പോ​ൾ ഇ​രു​മ്പ് വ​ടി​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് ചെ​റി​യ ആ​ഭ​ര​ണ പെ​ട്ടി​ക​ളും ഒ​രു സ്വ​ർ​ണ​മാ​ല​യും അ​ക്ര​മി​ക​ൾ ക​വ​ർ​ന്ന​താ​യി കു​ടും​ബം ആ​രോ​പി​ച്ചു.

ഇ​വ​രു‌​ടെ നി​ല​വി​ളി കേ​ട്ട് സീ​മ ഗു​പ്ത (32) എ​ന്ന സ്ത്രീ ​സ​ഹാ​യ​ത്തി​നാ​യി ഓ​ടി​യെ​ത്തി. ക​ല്ലു​ക​ളു​മാ​യി അ​ക്ര​മി​ക​ളെ നേ​രി​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കൂ​ടു​ത​ൽ ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടു​ന്ന​തി​ന് മു​മ്പ് അ​ക്ര​മി​ക​ൾ ഇ​വ​രു​ടെ കാ​ലി​ലേ​ക്ക് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സം​ഘം അ​വി​ടെ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു.

പ​രി​ക്കേ​റ്റ മൂ​വ​രെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up