Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JharkhandNews

Kouthukam

ദേ​ശീ​യ​പാ​ത​യി​ൽ സി​നി​മ​യെ വെ​ല്ലു​ന്ന ചേ​സിം​ഗ്; സ്ത്രീ​ക​ളു​ടെ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ഗു​ണ്ടാ ആ​ക്ര​മ​ണം

ജാ​ർ​ഖ​ണ്ഡി​ലെ റാ​ഞ്ചി-​ടാ​റ്റാ ദേ​ശീ​യ​പാ​ത​യി​ൽ ദ​ശാം ഫാ​ൾ​സി​ന് സ​മീ​പം യാ​ത്രാ​സം​ഘ​ത്തി​ന് നേ​രെ പ​ട്ടാ​പ്പ​ക​ൽ ഗു​ണ്ടാ ആ​ക്ര​മ​ണം. ജം​ഷ​ഡ്പൂ​രി​ൽ നി​ന്നും ഹ​സാ​രി​ബാ​ഗി​ലേ​ക്ക് കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന മൂ​ന്ന് സ്ത്രീ​ക​ളും അ​വ​രു​ടെ ഡ്രൈ​വ​റു​മാ​ണ് അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്.

വ​ഴി​മ​ധ്യേ ത​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ൽ വ​ന്നി​ടി​ച്ച സ്കോ​ർ​പി​യോ എ​സ്‌​യു​വി​ലെ യാ​ത്ര​ക്കാ​രാ​ണ് സ്ത്രീ​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത​ത്.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച യാ​ത്രാ​സം​ഘ​ത്തെ അ​ക്ര​മി​ക​ൾ എ​സ്‌​യു​വി​യു​മാ​യി കി​ലോ​മീ​റ്റ​റു​ക​ളോ​ളം പി​ന്തു​ട​ർ​ന്നു.

വ​ഴി​യി​ലു​ട​നീ​ളം ഭീ​തി വി​ത​ച്ച അ​ക്ര​മി​ക​ൾ ഒ​ടു​വി​ൽ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി വാ​തി​ലു​ക​ൾ ബ​ല​മാ​യി തു​റ​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​ത് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ റോ​ഡ​രി​കി​ൽ നി​ന്ന് ക​ല്ലു​ക​ളെ​ടു​ത്ത് കാ​റി​ന് നേ​രെ എ​റി​യു​ക​യാ​യി​രു​ന്നു. ക​ല്ലേ​റി​ൽ കാ​റി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ന്ന് ഡ്രൈ​വ​റി​ന് പ​രി​ക്കേ​റ്റു.

ഈ ​സ​മ​യ​മ​ത്ര​യും സ്ത്രീ​ക​ൾ കാ​റി​നു​ള്ളി​ൽ വാ​തി​ലു​ക​ൾ പൂ​ട്ടി ഭ​യ​ത്തോ​ടെ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​ർ ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ​യാ​ണ് അ​ക്ര​മി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്.

അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​നാ​യി സ്ത്രീ​ക​ൾ പോ​ലീ​സി​നെ വി​ളി​ച്ചെ​ങ്കി​ലും പ​ട്രോ​ളിം​ഗ് സം​ഘം എ​ത്താ​ൻ വൈ​കി​യ​ത് വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കു​ക​യും അ​ക്ര​മി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്കു​മാ​ർ മ​ഹാ​തോ, ഷു​ഹൈ​ബ് റാ​സ എ​ന്നി​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ ഹൈ​വേ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ ഈ ​സം​ഭ​വം വീ​ണ്ടും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

 

Latest News

Corehub Up