ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബന്ദിപ്പോര ജില്ലയിൽ മൂന്നു യുവാക്കൾ മുങ്ങി മരിച്ചു. വടക്കൻ കാഷ്മീർ ജില്ലയിലെ ചന്ദർഗിർ പ്രദേശത്ത് ഝലം നദിയിലാണ് അപകടമുണ്ടായത്.
ചന്ദർഗിർ പ്രദേശവാസികളായ സൊഹൈൽ അഹമ്മദ് ദാർ (22), ആദിൽ അഹമ്മദ് ദാർ (18), സമീർ അഹമ്മദ് ദാർ (22) എന്നിവരാണ് മരിച്ചത്. ഇവർ ടെന്റ് കഴുകുന്നതിനിടെയാണ് അപകടമുണ്ടായത്.
മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഖേദം രേഖപ്പെടുത്തി.