Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jiddha

യു​ദ്ധ​ഭീ​തി​ക്കും ഇ​ന്ധ​ന പ്ര​തി​സ​ന്ധി​ക്കും ഇ​ട​യി​ൽ ജി​ദ്ദ​യി​ൽ അ​ടി​യ​ന്ത​ര ഗ​ൾ​ഫ് ഉ​ച്ച​കോ​ടി

ജി​ദ്ദ: ര​ണ്ട് മാ​സം മു​ൻ​പ് ആ​രം​ഭി​ച്ച ഇ​റാ​ൻ യു​ദ്ധ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ൾ നേ​രി​ട്ട് പ​ങ്കെ​ടു​ക്കു​ന്ന അ​സാ​ധാ​ര​ണ ഉ​ച്ച​കോ​ടി​ക്ക് ജി​ദ്ദ​യി​ൽ തു​ട​ക്ക​മാ​യി. സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന ഈ ​യോ​ഗം, മേ​ഖ​ല നേ​രി​ടു​ന്ന ച​രി​ത്ര​പ​ര​മാ​യ സു​ര​ക്ഷാ-​സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ൾ ച​ർ​ച്ച ചെ​യ്യും.

ഫെ​ബ്രു​വ​രി 28ന് ​യു​എ​സ്-​ഇ​സ്ര​യേ​ൽ സ​ഖ്യം ഇ​റാ​നെ​തി​രെ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​തു മു​ത​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ നേ​രി​ട്ട ആ​യി​ര​ക്ക​ണ​ക്കി​ന് മി​സൈ​ൽ-​ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കു​ക എ​ന്ന​താ​ണ് ഉ​ച്ച​കോ​ടി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. നി​ല​വി​ൽ ഏ​പ്രി​ൽ എ‌​ട്ട് മു​ത​ൽ വെ​ടി​നി​ർ​ത്ത​ൽ നി​ല​വി​ലു​ണ്ടെ​ങ്കി​ലും ശാ​ശ്വ​ത സ​മാ​ധാ​നം ഉ​ണ്ടാ​കാ​ത്ത​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു.

ആ​ഗോ​ള എ​ണ്ണ​വി​പ​ണി​യെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് ഒ​പെ​ക്കി​ൽ നി​ന്ന് പി​ന്മാ​റാ​ൻ തീ​രു​മാ​നി​ച്ച​തി​ന് പി​ന്നാ​ലെ ജി​സി​സി കൂ​ട്ടാ​യ്മ​യ്ക്കെ​തി​രെ​യും യു​എ​ഇ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. യു​ദ്ധ​ത്തി​ൽ ആ​റ് ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലെ​യും പ്ര​ധാ​ന എ​ണ്ണ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. യു​എ​ഇ​യു​ടെ ഒ​പെ​ക് വി​ടാ​നു​ള്ള തീ​രു​മാ​നം കൂ​ടി​യാ​യ​പ്പോ​ൾ ലോ​കം ക​ടു​ത്ത ഇ​ന്ധ​ന​ക്ഷാ​മ​ത്തി​ലേ​ക്കും വി​ല​ക്ക​യ​റ്റ​ത്തി​ലേ​ക്കും നീ​ങ്ങു​ക​യാ​ണ്.

 

Latest News

Corehub Up