Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jind

Kouthukam

ആൺതുണയ്ക്കായുള്ള അന്ധമായ പാച്ചിൽ; 11-ാമത് ജനിച്ചത് ആൺകുട്ടി: സ്വന്തം മക്കളുടെ പേരുപോലും അറിയാതെ ഒരച്ഛൻ

ലിം​ഗ​വി​വേ​ച​ന​ത്തി​ന്‍റെ​യും പു​രു​ഷാ​ധി​പ​ത്യ​ത്തി​ന്‍റെ​യും ആ​ഴം വ്യ​ക്ത​മാ​ക്കു​ന്ന ഞെ​ട്ടി​ക്കു​ന്ന വാ​ർ​ത്ത​യാ​ണ് ഹ​രി​യാ​ന​യി​ലെ ജീ​ന്ദ് ജി​ല്ല​യി​ൽ നി​ന്ന് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

പാ​ര​മ്പ​ര്യം നി​ല​നി​ർ​ത്താ​ൻ ഒ​രു ആ​ൺ​കു​ട്ടി വേ​ണ​മെ​ന്ന അ​ന്ധ​മാ​യ വാ​ശി​യി​ൽ സ്വ​ന്തം പ​ങ്കാ​ളി​യു​ടെ ആ​രോ​ഗ്യ​വും 10 പെ​ൺ​മ​ക്ക​ളു​ടെ ഭാ​വി​യും അ​വ​ഗ​ണി​ച്ച ഒ​രു കു​ടും​ബ​ത്തി​ന്‍റെ ക​ഥ​യാ​ണി​ത്.

വി​വാ​ഹം ക​ഴി​ഞ്ഞ് നീ​ണ്ട 19 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം 19 -ാമത്തെ കു​ഞ്ഞാ​യി ഒ​രു ആ​ൺ​കു​ട്ടി ജ​നി​ച്ച​തോ​ടെ​യാ​ണ് ഈ ​വി​ഷ​യം ച​ർ​ച്ച​യാ​കു​ന്ന​ത്.

ആ​ൺ​കു​ട്ടി​യെ കാ​ത്തു​ള്ള ഈ ​നീ​ണ്ട യാ​ത്ര​യി​ൽ ഇ​തി​നോ​ട​കം 10 പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ ഈ ​ദ​മ്പ​തി​ക​ളു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ ഈ ​അ​ച്ഛ​നെ അ​ഭി​മു​ഖം ചെ​യ്ത​പ്പോ​ൾ അ​മ്പ​ര​പ്പി​ക്കു​ന്ന ചി​ല കാ​ര്യ​ങ്ങ​ളാ​ണ് വെ​ളി​പ്പെ​ട്ട​ത്. ത​ന്‍റെ മൂ​ത്ത മ​ക​ൾ 12-ാം ക്ലാ​സി​ലും ര​ണ്ടാ​മ​ത്തെ മ​ക​ൾ 11-ാം ക്ലാ​സി​ലും പ​ഠി​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ ഇ​യാ​ൾ​ക്ക്, ബാ​ക്കി​യു​ള്ള എ​ട്ട് പെ​ൺ​മ​ക്ക​ളു​ടെ പേ​ര് പോ​ലും ഓ​ർ​ത്തെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

സ്വ​ന്തം മ​ക്ക​ളു​ടെ പേ​ര് പോ​ലും നി​ശ്ച​യ​മി​ല്ലാ​ത്ത ഒ​രാ​ൾ എ​ന്തി​നാ​ണ് വീ​ണ്ടും വീ​ണ്ടും കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കു​ന്ന​ത് എ​ന്ന ചോ​ദ്യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി.

ആ​ൺ​കു​ട്ടി​ക്ക് വേ​ണ്ടി​യു​ള്ള ഈ ​ആ​ർ​ത്തി​യി​ൽ സ്ത്രീ ​ശ​രീ​രം കേ​വ​ലം ഒ​രു പ്ര​സ​വ യ​ന്ത്രം മാ​ത്ര​മാ​യി മാ​റു​ന്ന കാ​ഴ്ച​യാ​ണി​വി​ടെ കാ​ണു​ന്ന​ത്.

മാ​ത്ര​മ​ല്ല, തു​ട​ർ​ച്ച​യാ​യ പ്ര​സ​വ​ങ്ങ​ൾ സ്ത്രീ​യു​ടെ ആ​രോ​ഗ്യ​ത്തെ എ​ത്ര​ത്തോ​ളം അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു എ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണം കൂ​ടി​യാ​ണ് ഈ ​സം​ഭ​വം.

പ്ര​സ​വം ന​ട​ന്ന ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി​രു​ന്നു. ജ​നി​ച്ച സ​മ​യ​ത്ത് കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ വെ​റും അ​ഞ്ച് ഗ്രാം ​ര​ക്തം മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

നി​ല​വി​ൽ ഇ​രു​വ​രും മെ​ഡി​ക്ക​ൽ സ​ഹാ​യ​ത്തോ​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ പോ​രാ​ടു​ക​യാ​ണ്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ത്തി​ൽ ഇ​ത്ര​യ​ധി​കം കു​ട്ടി​ക​ൾ വ​ള​രു​ന്ന​ത് അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സ​ത്തെ​യും പോ​ഷ​ണ​ത്തെ​യും ബാ​ധി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല.

ഈ ​വാ​ർ​ത്ത പ്ര​ച​രി​ച്ച​തോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ലു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​ണ്. പ​ല​രും രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് പി​താ​വി​നെ​തി​രെ പ്ര​തി​ക​രി​ക്കു​ന്ന​ത്.

പെ​ൺ​കു​ട്ടി​ക​ളെ സാ​മ്പ​ത്തി​ക ഭാ​ര​മാ​യി കാ​ണു​ക​യും ആ​ൺ​കു​ട്ടി​ക​ളെ കു​ല​ത്തി​ന്‍റെ ഐ​ശ്വ​ര്യ​മാ​യി ക​രു​തു​ക​യും ചെ​യ്യു​ന്ന കാ​ല​ഹ​ര​ണ​പ്പെ​ട്ട ചി​ന്താ​ഗ​തി​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും, ഇ​ത്ത​രം മാ​താ​പി​താ​ക്ക​ളി​ൽ നി​ന്ന് കു​ഞ്ഞു​ങ്ങ​ളെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

പെ​ൺ​കു​ട്ടി​ക​ൾ ജ​നി​ക്കു​മ്പോ​ൾ അ​വ​ഗ​ണി​ക്കു​ന്ന ഇ​തേ സ​മൂ​ഹം ത​ന്നെ, മാ​താ​പി​താ​ക്ക​ൾ​ക്ക് വാ​ർ​ദ്ധ​ക്യ​ത്തി​ൽ സം​ര​ക്ഷ​ണ​വും പ​രി​ച​ര​ണ​വും ന​ൽ​കാ​ൻ പെ​ൺ​കു​ട്ടി​ക​ൾ വേ​ണ​മെ​ന്ന് ശ​ഠി​ക്കു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ന്നു.

ലിം​ഗ​സ​മ​ത്വ​ത്തെ​ക്കു​റി​ച്ച് നാം ​എ​ത്ര​യൊ​ക്കെ സം​സാ​രി​ച്ചാ​ലും ഉ​ൾ​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും ഇ​ത്ത​രം അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും വേ​ർ​തി​രി​വു​ക​ളും ശ​ക്ത​മാ​ണെ​ന്ന് ഈ ​സം​ഭ​വം ന​മ്മെ ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

Latest News

Corehub Up